Join Whatsapp Group. Join now!

ഗ്രാമീണ നാടകോത്സവത്തിനായി ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഷാജി എന്‍ കരുണ്‍ ഉദ്ഘാടനം ചെയ്യും

കാടകത്ത് ഡിസംബര്‍ 20 മുതല്‍ 24 വരെപുരോഗമന കലാ സാഹിത്യസംഘം കാറഡുക്ക ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗ്രാമീണനാടകോത്സവം സംഘടിപ്പിക്കുന്നു. News, Kerala, preparations for the village drama festival have been completed
കാസര്‍കോട്: (my.kasargodvartha.com 18.12.2019) കാടകത്ത് ഡിസംബര്‍ 20 മുതല്‍ 24 വരെപുരോഗമന കലാ സാഹിത്യസംഘം കാറഡുക്ക ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗ്രാമീണനാടകോത്സവം സംഘടിപ്പിക്കുന്നു. 20 ന് വൈകിട്ട് ആറിന് ഇരിയണ്ണിയില്‍ സാംസ്‌കാരിക സമ്മേളനത്തോടെ ആരംഭിക്കുന്ന നാടകോത്സവം ചലച്ചിത്ര സംവിധായകന്‍ഷാജി എന്‍ കരുണാണ് ഉദ്ഘാടനം ചെയ്യും. ഇരിയണ്ണിയില്‍കോട്ടയം ദര്‍ശനയുടെ 'മഴ നനയാത്ത മക്കള്‍'. 21 ന് പള്ളഞ്ചിയില്‍ പാലാ കമ്മ്യൂണിക്കേഷന്‌സിന്റെ 'ജീവിതം മുതല്‍ ജീവിതം വരെ. 22 ന് ബോവിക്കാനത്ത് കോഴിക്കോട് സങ്കീര്‍ത്തനയുടെ 'വേനലവധി'. 23 ന് കാറഡുക്കയില്‍ തിരുവനന്തപുരം സൗപര്‍ണികയുടെ 'ഇതിഹാസം'. 24 ന് അഡൂരില്‍കെപിഎസിയുടെ മുടിയനായ പുത്രന്‍ എന്നീ നാടകങ്ങളാണ് അരങ്ങിലെത്തുക.

എല്ലാ നാടകങ്ങളും വൈകിട്ട് ഏഴ് മണിക്ക് ആരംഭിക്കുമെന്നും പുരോഗമന കലാസാഹിത്യ സംഘം കാറഡുക്ക ഏരിയാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.


ഡിസം 21 പള്ളഞ്ചിയില്‍ മുഹമ്മദ് പേരാമ്പ്ര പ്രഭാഷണം നടത്തും. ഡിസം. 22 ബോവിക്കാനംജയചന്ദ്രന്‍ കുട്ടമത്ത്,മുഹമ്മദ് പേരാമ്പ്ര എന്നിവര്‍ സംസാരിക്കും. ഡിസം 23 ന് കാറഡുക്ക സ്‌കൂളില്‍ സി എം വിനയചന്ദ്രന്‍ സാംസ്‌കാരിക പ്രഭാഷണം നടത്തും. 24 ന് അഡൂരിലെ സമാപന പരിപാടിയില്‍ പ്രമോദ് പയ്യന്നൂര്‍ സംസാരിക്കും.

നാടകോത്സവംവിജയിപ്പിക്കുന്നതിനായി അഞ്ച് പ്രാദേശിക സംഘാടക സമിതികള്‍ രുപീകരിച്ചു. ഗ്രാമങ്ങളിലെ ഓരോ വീടുകളിലും കയറിയിറങ്ങിയുള്ള പ്രചരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. ഹരിത ചട്ടം പാലിച്ചുള്ള പ്രചാരണമാണ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പുരോഗമന കലാസാഹിത്യ സംഘം കാറഡുക്ക ഏരിയാ പ്രസിഡന്റ് എന്‍.എം.മോഹനന്‍, സെക്രട്ടറി പി.വിനയകുമാര്‍, ട്രഷറര്‍ എം.രാധാകൃഷ്ണന്‍, വൈ. പ്രസിഡന്റ് എ.കെ.സദാനന്ദ എന്നിവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:News, Kerala, preparations for the village drama festival have been completed

Post a Comment