Join Whatsapp Group. Join now!

കെഎംസിസി ഇന്‍സ്പെരിയ കാമ്പസ് കോണ്‍ഫറന്‍സ് സമാപിച്ചു

ശാസ്ത്ര-സാങ്കേതിക മേഖലകളിലും അക്കാദമിക-വ്യക്തിത്വ വികസന മേഖലകളിലും പുതിയ മേഖലകള്‍ Gulf, News, Dubai, KMCC, MSF, KMCC Insperia Campus Conference Concludes
ദുബൈ: (my.kasargodvartha.com 07.12.2019) ശാസ്ത്ര-സാങ്കേതിക മേഖലകളിലും അക്കാദമിക-വ്യക്തിത്വ വികസന മേഖലകളിലും പുതിയ മേഖലകള്‍ കണ്ടെത്താനുള്ള പ്രചോദനമായി ദുബൈ കെഎംസിസി സംഘടിപ്പിച്ച 'ഇന്‍സ്പെരിയ' കാമ്പസ് കോണ്‍ഫറന്‍സ്. യുഎഇയിലെ വിവിധ കലാലയങ്ങളില്‍ പഠിക്കുന്ന നൂറിലേറെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത സമ്മേളനം എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ഉദ്ഘാടനം ചെയ്തു.

ആത്മവിശ്വാസത്തോടെ വെല്ലുവിളികള്‍ ഏറ്റെടുത്ത പുതിയ കാലത്തെ വിദ്യാര്‍ത്ഥികള്‍ കരുത്തു കാട്ടുകയാണെന്ന് മിസ്ഹബ്് പറഞ്ഞു. ചെറിയ ക്ലാസുകളില്‍നിന്നുതന്നെ പുതിയ വിപ്ലവകാരികളും പരിഭാഷകരും ശാസ്ത്രജ്ഞരും പിറവി കൊള്ളുകയാണ്. സാമൂഹ്യ പ്രതിബദ്ധത കൂടി ഒത്തുചേര്‍ന്നാല്‍ വരും തലമുറ അദ്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്നും മിസ്ഹബ് അഭിപ്രായപ്പെട്ടു.

ഷാര്‍ജ ഇസ്ലാമിക് ബാങ്ക് വൈസ് പ്രസിഡന്റും പരിശീലകനും ഷെയ്ഖ് ഹംദാന്‍ അവാര്‍ഡ് ജേതാവുമായ ഡോ. സംഗീത് ഇബ്രാഹിം 'അറിവിന്റെയും മികവിന്റെയും ലോകം' സെഷന് നേതൃത്വം നല്‍കി. ബ്രില്യന്‍സ് എജുക്കേഷന്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഹര്‍ഷാദ് എ കെ, ഐക്യരാഷ്ട്ര സഭയുടെ മോഡല്‍ ഉച്ചകോടിയില്‍ പങ്കടുത്ത മലയാളി വിദ്യാര്‍ത്ഥിനി റിദ സഹര്‍ മഹമൂദ് എന്നിവര്‍ മുഖ്യാതിഥികളായി. ഡോ. സംഗീത് ഇബ്രാഹിമിന് ദുബൈ കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍ ഉപഹാരം സമ്മാനിച്ചു.

ദുബൈ കെഎംസിസി കാമ്പസ് വിഭാഗം ചെയര്‍മാന്‍ ഒ മൊയ്തു അധ്യക്ഷത വഹിച്ചു. ദുബൈ കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍, ജനറല്‍ സെക്രട്ടറി മുസ്തഫ വേങ്ങര, ട്രഷറര്‍ പി കെ ഇസ്മായില്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഹംസ തൊട്ടി എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായ ഒ കെ ഇബ്രാഹിം, റഈസ് തലശ്ശേരി, എന്‍ കെ ഇബ്രാഹിം, അഡ്വ. ഇബ്രാഹിം ഖലീല്‍, യൂസുഫ് മാസ്റ്റര്‍, മജീദ് മടക്കിമല, അഡ്വ. സാജിദ് അബൂബക്കര്‍, അബ്ദുല്ല ആറങ്ങാടി, സൈനുദ്ദീന്‍ ചേലേരി, ടി ആര്‍ ഹനീഫ്, ക്യാമ്പസ് വിഭാഗം ഭാരവാഹികളായ മുബാറക് അരീക്കോടന്‍, അസീസ് കുന്നോത്ത്, സിദ്ദീഖ് കൊടുവള്ളി തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ കണ്‍വീനര്‍ സലാം കന്യപ്പാടി സ്വാഗതവും കണ്‍വീനര്‍ ഇസ്മായില്‍ നാലാംവാതുക്കല്‍ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywordsd: Gulf, News, Dubai, KMCC, MSF, KMCC Insperia Campus Conference Concludes

Post a Comment