Join Whatsapp Group. Join now!

കലോത്സവ നഗരിയില്‍ മുഴുവന്‍ സമയവും ആരോഗ്യ വിഭാഗത്തിന്റെ പ്രവര്‍ത്തനം; ഹോമിയോ ഡോക്ടറും, ആയുര്‍വേദ ഡോക്ടറും, ഫസ്റ്റ് എയ്ഡ് സംവിധാനങ്ങളും സുസജ്ജം

റവന്യൂ ജില്ലാ കലോത്സവം നടക്കുന്ന ഇരിയണ്ണിയില്‍ മുഴുവന്‍ സമയവും ആരോഗ്യ വിഭാഗത്തിന്റെ പ്രവര്‍ത്തനം നടക്കുന്നു. മുളിയാര്‍ കമ്മ്യൂണിറ്റി
ഇരിയണ്ണി: (my.kasargodvartha.com 14.11.2019) റവന്യൂ ജില്ലാ കലോത്സവം നടക്കുന്ന ഇരിയണ്ണിയില്‍ മുഴുവന്‍ സമയവും ആരോഗ്യ വിഭാഗത്തിന്റെ പ്രവര്‍ത്തനം നടക്കുന്നു. മുളിയാര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലാണ് ആരോഗ്യ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. മുളിയാര്‍ ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ ഉള്‍പ്പെടെയുള്ളവര്‍ നേതൃത്വം നല്‍കുന്നുണ്ട്. ഹോമിയോ ഡോക്ടര്‍, ആയുര്‍വേദ ഡോക്ടര്‍, ഫസ്റ്റ് എയ്ഡ് സംവിധാനങ്ങളും സുസജ്ജമാണ്.

കലാ മത്സരങ്ങള്‍ നടക്കുന്ന മുഴുവന്‍ സമയവും ആരോഗ്യ വിഭാഗം പ്രവര്‍ത്തകര്‍ കലോത്സവനഗരിയിലെ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് പ്രവര്‍ത്തിച്ചു വരുന്നു. പ്രഥമ ശുശ്രൂഷ, കൗണ്‍സിലിംഗ്, ജീവിത ശൈലീ രോഗ നിര്‍ണയ ക്യാമ്പ് എന്നിവയും ഇതിന്റെ ഭാഗമാണ്. വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ മിനി പി വി, കേരള സംസ്‌കൃത് ടീച്ചേഴ്സ് ഫെഡറേഷന്‍, വെല്‍ഫെയര്‍ കമ്മിറ്റി കണ്‍വീനര്‍ ഷിജു, ജോയിന്റ് കണ്‍വീനര്‍ ബിന്ദു കെ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഇന്‍ ചാര്‍ജ് കെ സുരേഷ് കുമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മാധവന്‍ നമ്പ്യാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഹരിദാസന്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി കണ്‍വീനര്‍ രാമകൃഷ്ണന്‍ എരിഞ്ഞിപ്പുഴ, ആശാ വര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ മുഴുവന്‍ സമയ പ്രവര്‍ത്തനവുമായുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019. 
  < !- START disable copy paste -->

Post a Comment