Join Whatsapp Group. Join now!

ഇരിയണ്ണി കലോത്സവ വിജയം ഗ്രാമീണ നന്മയുടെ പ്രതീകം: മന്ത്രി ഇ ചന്ദ്രശേഖരന്‍

ഗ്രാമീണ ജനതയുടെ നന്മയും കൂട്ടായ്മയുമാണ് ഇരിയണ്ണിയില്‍ നടന്ന കലോത്സവ വിജയത്തിന് പിന്നിലെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ഇരിയണ്ണി Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019.
ഇരിയണ്ണി: (my.kasargodvartha.com 15.11.2019) ഗ്രാമീണ ജനതയുടെ നന്മയും കൂട്ടായ്മയുമാണ് ഇരിയണ്ണിയില്‍ നടന്ന കലോത്സവ വിജയത്തിന് പിന്നിലെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ഇരിയണ്ണി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന 60 ാമത് റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട് ഒരുങ്ങിപ്പുറപ്പെട്ടാല്‍ എത്ര പ്രയാസകരമായ ലക്ഷ്യവും സാക്ഷാത്കരിക്കാന്‍ കഴിയുമെന്ന് ഇരിയണ്ണിയിലെ ജനങ്ങള്‍ തെളിയിച്ചിരിക്കുന്നു. ഏത് വേദിയിലേക്ക് കടന്നു ചെല്ലുമ്പോഴും നിറഞ്ഞ സദസാണ് കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നത് കാണാന്‍ കഴിഞ്ഞത്. കലോത്സവങ്ങളില്‍ സൗഹാര്‍ദപരമായ മത്സരമാണ് നടക്കേണ്ടത്. കാഞ്ഞങ്ങാട് വെച്ച് നടക്കുന്ന സംസ്ഥാന കലോത്സവത്തില്‍ കാസര്‍കോടിന്റെ അഭിമാനതാരങ്ങളായി മാറാന്‍ ഇവിടത്തെ വിജയികള്‍ക്ക് കഴിയട്ടെയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


സംഘാടക സമിതി ചെയര്‍മാന്‍ കെ കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. വിജയികള്‍ക്ക് ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ് സമ്മാനം നല്‍കി. സോവനീര്‍ ഇരിയണ്ണിയിലെ റിട്ട. അധ്യാപകന്‍ സി കുഞ്ഞമ്പുവിന് നല്‍കി മന്ത്രി പ്രകാശനം ചെയ്തു. കലോത്സവത്തിനെത്തിയ എല്ലാവര്‍ക്കുമുള്ള ഭക്ഷണം പാചകം ചെയ്ത ഇരിയണ്ണിയിലെ വിഷ്ണു ഭട്ടിനും മന്ത്രി ഉപഹാരം നല്‍കി. വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ വി പുഷ്പ, ഡിഇഒമാരായ എന്‍ നന്ദികേശന്‍, കെ സരസ്വതി, കൈറ്റ് കോ-ഓര്‍ഡിനേറ്റര്‍ എം പി രാജേഷ്, ആദൂര്‍ സിഐ കെ പ്രേംസദന്‍, എഇഒമാരായ അഗസ്റ്റിന്‍ ബര്‍ണാര്‍ഡ് മൊണ്ടേലോ, വി ദിനേശ, പി വി ജയരാജ്, ടോംസണ്‍ ടോം, സബ് കമ്മിറ്റി കണ്‍വീനര്‍മാരായ കെ നൗഫല്‍, വി എം കൃഷ്ണപ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019. 
  < !- START disable copy paste -->

Post a Comment