Join Whatsapp Group. Join now!

ആലിയ അറബിക് കോളജ് അധ്യാപകന്‍ എന്‍ മുഹമ്മദ് മദീനി നിര്യാതനായി

പരവനടുക്കം ആലിയ അറബിക് കോളജ് അധ്യാപകന്‍ കൈന്താറിലെ എന്‍ മുഹമ്മദ് മദീനി (65) നിര്യാതനായി Kerala, News, Obituary, Kasargod, Paravanadukkam, Teacher, Aliya Arabic College Teacher N. Muhammad madeeni passed away
കാസര്‍കോട്: (my.kasargodvartha.com 05.10.2019) പരവനടുക്കം ആലിയ അറബിക് കോളജ് അധ്യാപകന്‍ കൈന്താറിലെ എന്‍ മുഹമ്മദ് മദീനി (65) നിര്യാതനായി.

ആലിയയിലെ പഠനശേഷം മദീന ഇസ്്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഉന്നത ബിരുദം കരസ്ഥമാക്കിയ, എന്‍ എം എന്ന ചുരുക്കപ്പേരിലറിയപ്പെട്ട ഇദ്ദേഹം അരനൂറ്റാണ്ടുകാലം ആലിയയില്‍ അധ്യാപകനായിരുന്നു.

അറബി ഭാഷയും സാഹിത്യവുമാണ് അനവധി തലമുറകള്‍ക്ക് അദ്ദേഹം പകര്‍ന്നു നല്‍കിയത്. മക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റാബിത്വതുല്‍ ആലമുല്‍ ഇസ്‌ലാമിയുടെ പ്രതിനിധിയും ജമാഅത്തെ ഇസ്്‌ലാമി പ്രവര്‍ത്തകനുമായിരുന്നു.

ഭാര്യ: ആയിഷ. മക്കള്‍: നബീല്‍, വസീം, സുഹൈല്‍ (മൂവരും ഗള്‍ഫ്), നഈമ, നസീല, നസ്‌റിന്‍. മരുമക്കള്‍: അഹമ്മദ്, ഫൗസിയ, മാസിയ.

സഹോദരങ്ങള്‍: ഫരീദ് അഹമ്മദ് പള്ളിയാന്‍ (റിട്ട. ജൂനിയര്‍ സൂപ്രണ്ട്, റവന്യൂ), അബ്ബാസ് (ഗള്‍ഫ്), ഇസ്മായില്‍, സാറ, സഫിയ.

ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് ചെമ്മനാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

Keywords: Kerala, News, Obituary, Kasargod, Paravanadukkam, Teacher, Aliya Arabic College Teacher N. Muhammad madeeni passed away

Post a Comment