Join Whatsapp Group. Join now!

കായികാധ്യാപകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കണം: എ കെ എസ് ടി യു

കായികാധ്യാപകരുടെ ന്യായമായ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്ത് അടിയന്തിരമായി പരിഹരിക്കണമെന്ന് Kerala, News, Kasaragod, AKSTU, demands, Physical teachers, AKSTU demands to solve problems of Physical teachers
കാസര്‍കോട്: (my.kasargodvartha.com 03.09.2019) കായികാധ്യാപകരുടെ ന്യായമായ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്ത് അടിയന്തിരമായി പരിഹരിക്കണമെന്ന് എ കെ എസ് ടി യു ജില്ലാ എക്സി. കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

കായികാധ്യാപകരുടെ നിസ്സഹകരണംമൂലം കായികമേളകള്‍ വേണ്ടത്ര ഫലപ്രദമാകാത്ത സാഹചര്യമാണുള്ളത്. കുട്ടികളുടെ കായിക ഭാവി അവതാളത്തിലാകുന്നു.

കായികാധ്യാപകര്‍ ഏറെ നാളായി ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങള്‍ക്ക് അടിയന്തിര പരിഹാരമുണ്ടാക്കി കുട്ടികളുടെ കായിക ഭാവി സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.

കെ വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ചു. കെ പത്മനാഭന്‍, സുനില്‍കുമാര്‍ കരിച്ചേരി, അജയകുമാര്‍ ടി എ, വിനയന്‍ കല്ലത്ത്, സജയന്‍ എ, രാജീവന്‍ എം ടി, ജയന്‍ നീലേശ്വരം, രാജേഷ്, താജുദ്ദീന്‍ കെ, ഷെരീഫ് കുരിക്കള്‍, അനിത കെ എന്നിവര്‍ സംസാരിച്ചു.


Keywords: Kerala, News, Kasaragod, AKSTU, demands, Physical teachers,  AKSTU demands to solve problems of Physical teachers

Post a Comment