Kerala

Gulf

Chalanam

Obituary

Video News

എ കെ പി എ മാവുങ്കാല്‍ യൂണിറ്റ് സമ്മേളനവും കലാകാരന്മാര്‍ക്ക് അനുമോദനവും

മാവുങ്കാല്‍: (my.kasargodvartha.com 25.09.2019) ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ മാവുങ്കാല്‍ യൂണിറ്റ് സമ്മേളനം വ്യാപാരഭവന്‍ സാരംഗപാണി നഗറില്‍ കാഞ്ഞങ്ങാട് മേഖലാ പ്രസിഡന്റ് സുഗുണന്‍ ഇരിയ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജിതീഷ് രാംനഗര്‍ അധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രട്ടറി പ്രശാന്ത് തൈക്കടപ്പുറം വിശിഷ്ടാതിഥിയായി. ജില്ലാ പ്രസിഡന്റ് ഹരീഷ് പാലക്കുന്ന്, മേഖലാ സെക്രട്ടറി സണ്ണി മാണിശ്ശേരി, സംസ്ഥാന കമ്മിറ്റി അംഗം എന്‍ എ ഭരതന്‍, ജില്ലാ സെക്രട്ടറി ശ്രീജിത്ത് നിലായി, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ കലാധരന്‍ പെരിയ, രമേശന്‍ മാവുങ്കാല്‍, ജില്ലാ ട്രഷറര്‍ മനോഹരന്‍ എന്‍വിസ്, മേഖലാ ട്രഷറര്‍ പ്രജിത്ത്, യൂണിറ്റ് ഇന്‍ചാര്‍ജ് പ്രവീണ്‍ സുമേര, കാഞ്ഞങ്ങാട് യൂണിറ്റ് സെക്രട്ടറി പ്രവീണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ചടങ്ങില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച കലാകാരന്മാരെ അനുമോദിച്ചു. ജില്ലാ ആസ്ഥാന നിര്‍മാണത്തിനുള്ള യൂണിറ്റ് ഫണ്ട് ജില്ലാ ട്രഷറര്‍ക്ക് കൈമാറി. യൂണിറ്റിന്റെ ചികിത്സാ സഹായ ഫണ്ടും തെരഞ്ഞെടുപ്പ് പ്രവര്‍ത്തന ഫണ്ടും വിതരണം ചെയ്തു.

മാവുങ്കാല്‍ യൂണിറ്റ് മെമ്പര്‍മാര്‍ നിര്‍മിച്ച ഷോര്‍ട്ട് ഫിലിം 'പകല്‍ വെളിച്ചം' പ്രകാശനം ചെയ്തു. പ്രതിനിധി സമ്മേളനത്തില്‍ യൂണിറ്റ് സെക്രട്ടറി സന്തോഷ് സംഘടനാ റിപ്പോര്‍ട്ടും പ്രജീഷ് പ്രേമാസ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി സന്തോഷ് ഫോട്ടോ മാക്‌സ് സ്വാഗതവും ജോയിന്റ് സെക്രട്ടറി സതീശന്‍ നന്ദിയും പറഞ്ഞു.

ഭാരവാഹികളായി ജിതീഷ് രാംനഗര്‍ (പ്രസിഡന്റ്) ജിതിന്‍ സി (വൈസ് പ്രസിഡന്റ്), സന്തോഷ് ഫോട്ടോ മാക്‌സ് (സെക്രട്ടറി), സതീശന്‍ (ജോയിന്റ് സെക്രട്ടറി), പ്രജീഷ് പ്രേമാസ് (ട്രഷറര്‍), വിജേഷ് ഫ്രെയിം (പി ആര്‍ ഒ) എന്നിവരെ തെരഞ്ഞെടുത്തു.


Keywords: Kerala, News, Photographers, Kanhangad, Mavungal unit, conference, AKPA Mavungal Unit conference conducted

KVARTHA HUB

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive