Join Whatsapp Group. Join now!

ചെമ്മനാട് സി എച്ച് സെന്റര്‍ ബൈത്തു റഹ് മ ഫ്‌ളാറ്റ് സമുച്ചയം ശിലാസ്ഥാപനം വ്യാഴാഴ്ച

ചെമ്മനാട് സി എച്ച് സെന്റര്‍ നിര്‍മ്മിക്കുന്ന ബൈത്തു റഹ് മ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ ശിലാസ്ഥാപനം നാല് മണിക്ക് പാണക്കാട് Chemnad C H Center Baithu Rahma Flat inauguration on Thursday, CH Centre Chemnad, CH Center Chemnad, Press Conference.
കാസര്‍കോട്: (my.kasargodvartha.com 30.10.2018) ചെമ്മനാട് സി എച്ച് സെന്റര്‍ നിര്‍മ്മിക്കുന്ന ബൈത്തു റഹ് മ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ ശിലാസ്ഥാപനം നാല് മണിക്ക് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. തുടര്‍ന്ന് ചെമ്മനാട് മുണ്ടാങ്കുലം ടി എച്ച് അബ്ദുല്ല നഗറില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ സി എച്ച് സെന്റര്‍ പ്രസിഡണ്ട് സി ടി അഹമ്മദലി അധ്യക്ഷത വഹിക്കും. മുന്‍ എം.എല്‍.എ. അബ്ദുര്‍ റഹ് മാന്‍ രണ്ടത്താണി മുഖ്യാതിഥിയായിരിക്കും. അഡ്വ. പി വി മനാഫ് അരീക്കോട് മുഖ്യ പ്രഭാഷണം നടത്തും.
Chemnad C H Center Baithu Rahma Flat inauguration on Thursday, CH Centre Chemnad, CH Center Chemnad, Press Conference.

മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം.സി. ഖമറുദ്ദീന്‍, ജനറല്‍ സെക്രട്ടറി എ. അബ്ദുര്‍ റഹ് മാന്‍, ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, എന്‍ എ നെല്ലിക്കുന്ന് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി. ബഷീര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. അശരണര്‍ക്കൊരു കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെ 2013  മാര്‍ച്ചില്‍ രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ച ചെമ്മനാട് സി എച്ച് സെന്റര്‍ ഇതിനോടകം ജീവകാരുണ്യ   പ്രവര്‍ത്തനങ്ങളും ഇതര സേവന പ്രവര്‍ത്തനങ്ങളും നടത്തി വരികയാണെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മികച്ച ആരോഗ്യ സംരക്ഷണം ഉറപ്പു വരുത്തുന്നതിന് പ്രമുഖ ഹോസ്പിറ്റലുകളുമായി സഹകരിച്ച് വിദഗ്ദ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ വിവിധ മെഡിക്കല്‍ ക്യാമ്പുകളും നേത്ര പരിശോധനാ ക്യാമ്പും നടത്തി. ക്യാമ്പില്‍ പങ്കെടുത്ത രോഗികള്‍ക്ക് സൗജന്യ കണ്ണട വിതരണവും   ശസ്ത്രക്രിയയും ആവശ്യമായ തുടര്‍ ചികിത്സ സൗകര്യവും നല്‍കി. നിരവധി നിര്‍ധന രോഗികള്‍ക്ക് പ്രതിമാസ ചികിത്സാ സഹായങ്ങളും മരുന്നുകളും നല്‍കി വരികയാണ്.

വിശേഷ ദിവസങ്ങളില്‍ കാസര്‍കോട് താലൂക്ക് ആശുപത്രിയിലെ രോഗികള്‍ക്ക് ഭക്ഷണവും ആവശ്യമായ സഹായങ്ങളും നല്‍കിട്ടുണ്ട്. പൊതു ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ വിവിധ സര്‍ക്കാര്‍ സര്‍ക്കാരിതര സേവനങ്ങള്‍ ലഭിക്കുന്നതിന് വേണ്ടിയുള്ള സൗജന്യ ഹെല്‍പ് ഡെസ്‌കുകള്‍ നടത്തിവരുന്നു. നന്മ മനസുള്ള ഒരു അഭ്യുദയ കാംക്ഷി സൗജന്യമായി ചെമ്മനാട് സി.എച്ച് സെന്ററിന് കൈമാറിയ 30 സെന്റ്  സ്ഥലത്ത് 16 കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ പറ്റുന്ന ബഹുനില ഫ്‌ലാറ്റ് സമുച്ചയത്തിന്റെ ആദ്യ പടിയെന്നോണം നാലു ഫ്‌ലാറ്റുകളുടെ നിര്‍മ്മാണം  ഉടന്‍ പൂര്‍ത്തികരിച്ച് നല്‍കാനാണ് ഉദ്ദേശിക്കുന്നത്.

പാവപ്പെട്ട രോഗികള്‍ക്ക് ആശ്രയമാകുന്നതിനു സൗജന്യ ഡയാലിസിസ് സൗകര്യം ഒരുക്കുന്നതിന് ചെമ്മനാട് മേഖലയില്‍ ആധുനിക  സൗകര്യങ്ങളാടു കൂടിയ ഡയഗ്‌നോസ്റ്റിക് സെന്ററിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുന്നതിനു വേണ്ടിയുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്. അത് ഉടന്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നാട്ടിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി യു.എ.ഇ ചാപ്റ്ററും പ്രവര്‍ത്തിച്ച് വരുന്നുണ്ട്. നാട്ടിലും വിദേശത്തുമുള്ള ഉദാരമതികളുടെ സഹായ ഹസ്തങ്ങളിലൂടെയാണ്  സി.എച്ച്. സെന്റര്‍ മുന്നോട്ട് നീങ്ങുന്നതെന്നും നേതാക്കള്‍ വ്യക്തമാക്കി.

വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡണ്ട് സി ടി അഹമ്മദലി, സ്വാഗത സംഘം ഭാരവാഹികളായ എ.ബി മുനീര്‍, ഖാദര്‍ കുന്നില്‍, പി.എം. അബ്ദുല്ല, സി.എം. മുഹമ്മദ് മുസ്തഫ, എന്‍ എ ബദറുല്‍ മുനീര്‍, സി.എ മനാഫ്, എം.എ യഅ് ക്കൂബ് സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Chemnad C H Center Baithu Rahma Flat inauguration on Thursday, CH Centre Chemnad, CH Center Chemnad, Press Conference.

Post a Comment