Kerala

Gulf

Chalanam

Obituary

Video News

കളനാട് റെയില്‍വെ സ്റ്റേഷന്‍ പ്ലാറ്റ് ഫോം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് എം.പിക്ക് നിവേദനം

കാസര്‍കോട്: (my.kasargodvartha.com 03.04.2018) കീഴൂര്‍ കളനാട് റെയില്‍വേ സ്റ്റേഷന് പ്ലാറ്റ് ഫോം നിര്‍മിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നാട്ടുകാരുടെയും സ്ഥിരം യാത്രക്കാരുടെയും 500-ല്‍ പരം ഒപ്പുകള്‍ ശേഖരിച്ച് എം.പിക്ക് നിവേദനം നല്‍കി. കീഴൂര്‍ ഒഫന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന എന്‍.എ ട്രോഫി ഫുട്‌ബോള്‍ ടൂണമെന്റിന്റെ ഉദ്ഘാടന വേദിയില്‍ വെച്ചാണ് സാമൂഹ്യ പ്രവര്‍ത്തകന്‍ കെ എസ് സാലി കീഴൂര്‍ കാസര്‍കോട് എം പി പി കരുണാകരന് നിവേദനം നല്‍കിയത്.

മംഗളൂരു ഭാഗത്ത് യാത്ര ചെയ്യുന്ന യാത്രക്കാരായ വൃദ്ധജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും രോഗികള്‍ക്കും ട്രെയിനില്‍ കയറാന്‍ വളരെ പ്രയാസം നേരിടുകയാണെന്നും ഒരു മിനിട്ട് മാത്രം നിര്‍ത്തുന്ന പാസഞ്ചര്‍ ട്രെയിനില്‍ പ്ലാറ്റ് ഫോം ഇല്ലാത്തത് കാരണം യാത്രക്കാര്‍ ധൃതിയില്‍ ഇറങ്ങുമ്പോഴും കയറുമ്പോഴും അപകട സംഭവങ്ങള്‍ പതിവാണെന്നും നിവേധനത്തില്‍ ചൂണ്ടിക്കാട്ടി.

Kerala, News, Kasargod, Demands Plat form for Kalanad Railway station; Petition to MP.

അതോടൊപ്പം റെയില്‍വെ സ്റ്റേഷനിലേക്ക് പോകുന്ന റോഡിന്റെ ശോചനീയവസ്ഥ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു. കളനാട് റെയില്‍വെ സ്റ്റേഷന്‍ പരിസരം എം.പി നേരിട്ട് നിരീക്ഷിക്കുകയും പ്രശ്നത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണാന്‍ നടപടി ഉണ്ടാകുമെന്നും എം പി ഉറപ്പ് നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, Demands Plat form for Kalanad Railway station; Petition to MP.

irf Kvartha

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive