Join Whatsapp Group. Join now!

ജസീമിന്റെ ദുരൂഹമരണം; അനിശ്ചിതകാല സത്യാഗ്രഹ സമരം അഞ്ചാം ദിവസത്തിലേക്ക്

ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മാങ്ങാട് ചോയിച്ചിങ്കല്ലിലെ Kerala, News, Kasargod, Strike, Melparamba, Jaseem's death; Strike in 5th Day.
മേല്‍പറമ്പ്: (my.kasargodvartha.com 23.03.2018) ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മാങ്ങാട് ചോയിച്ചിങ്കല്ലിലെ ജെ മുഹമ്മദ് ജസീമിന്റെ (15) മരണത്തിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ജനകീയ ആക്ഷന്‍ കമ്മിറ്റി മേല്‍പറമ്പില്‍ നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം അഞ്ചാം ദിവത്തിലേക്ക് പ്രവേശിച്ചു. സമരത്തിന് ഐക്യദാര്‍ഢ്യവുമായി നിരവധി സ്ത്രീകളും സമരപന്തലിലെത്തി.

Kerala, News, Kasargod, Strike, Melparamba, Jaseem's death; Strike in 5th Day.

സമരത്തിന്റെ നാലാം ദിവസമായ വ്യാഴാഴ്ച നിരവധി അമ്മമാരാണ് സമരപ്പന്തലിലെത്തി സമരത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചത്. നിരാഹാര സത്യാഗ്രത്തിന് ശിഹാബ് ലാദന്‍ കടവത്ത് നേതൃത്വം നല്‍കി. സഈദ് തങ്ങള്‍ മേല്‍പറമ്പ് അധ്യക്ഷത വഹിച്ചു. ചന്ദ്രഗിരി എച്ച്.എസ്. പി.ടി.എ. പ്രസിഡണ്ട് നസീര്‍ കുവ്വത്തൊട്ടി ഉദ്ഘാടനം ചെയ്തു. കല്ലട്ര മാഹിന്‍ ഹാജി, സൈഫുദ്ദീന്‍ കെ. മാക്കോട്, അഹമ്മദലി ബെണ്ടിച്ചാല്‍, ഇംഗ്ലീഷ് അഷ്‌റഫ്, ബി.ജെ.പി നേതാവ് കൈലാസന്‍ പള്ളിപ്പുറം, മൊയ്തീന്‍ കല്ലട്ര, റിയാസ് കിഴൂര്‍, ബി.കെ. മുഹമ്മദ് ഷാ, അബൂബക്കര്‍ ഉദുമ, റഫീഖ് പാഞ്ചു, സലാം കൈനോത്ത്, മുംതാസ് അബൂബക്കര്‍, ആഇശ അബൂബക്കര്‍, പി ഡി പി നേതാക്കളായ സംസ്ഥാന സെക്രട്ടറി ഗോപി കുതിരക്കല്ല്, ഇബ്രാഹിം കോളിയടുക്കം, ഉസ്മാന്‍ ഉദുമ, ജസീമിന്റെ പിതാവ് ജാഫര്‍ എം. എന്നിവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, Strike, Melparamba, Jaseem's death; Strike in 5th Day.

Post a Comment