Join Whatsapp Group. Join now!

യാത്രക്കാരെ കൊള്ളയടിച്ച് കരിപ്പൂര്‍ വിമാനത്താവളം റെക്കോര്‍ഡുകള്‍ തകര്‍ത്തു: ഖത്തര്‍ കെഎംസിസി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഗള്‍ഫ് യാത്രക്കാരുടെ ബാഗേജുകള്‍ കൊള്ളയടിക്കപ്പെടുന്ന സംഭവങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്നും എയര്‍ ഇന്ത്യ ഒളിച്ചോടുകയാണെന്ന് ഖത്തര്‍Gulf, News, Qatar KMCC on Karipur Looting issue
ദോഹ: (my.kasargodvartha.com 25.02.2018) കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഗള്‍ഫ് യാത്രക്കാരുടെ ബാഗേജുകള്‍ കൊള്ളയടിക്കപ്പെടുന്ന സംഭവങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്നും  എയര്‍ ഇന്ത്യ ഒളിച്ചോടുകയാണെന്ന് ഖത്തര്‍ കെഎംസിസി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി യോഗം ആരോപിച്ചു. എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനങ്ങളില്‍ യാത്ര ചെയ്യുന്ന ഗള്‍ഫ് യാത്രക്കാരാണ് കരിപ്പൂരില്‍ കൊള്ളക്കിരയാവുന്നത്.

എയര്‍പോര്‍ട്ടിലെ കൊള്ള ഗള്‍ഫിലെ വിമാനത്താവളങ്ങളില്‍ നടക്കാന്‍ സാധ്യത ഇല്ലെന്നും യോഗം ചൂണ്ടിക്കാട്ടി. പത്തോളം യാത്രക്കാരുടെ  ബാഗുകളാണ് ഓപ്പറേഷന്‍ എയര്‍പോര്‍ട്ട് മാഫിയയിലൂടെ അടുത്ത കാലത്ത് കുത്തി തുറന്നത്. യാത്രക്കാരുടെ ബാഗേജുകള്‍ കൊള്ളയടിക്കുന്ന സംഭവങ്ങള്‍ ഇന്ത്യ രാജ്യത്തിന് നാണക്കേടാണെന്നും ഭാരവാഹികള്‍ ചൂണ്ടികാണിച്ചു.

വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് ബഷീര്‍ മജല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുര്‍ റഹ് മാന്‍ എരിയാല്‍ സ്വാഗതം  പറഞ്ഞു. ബാവ ഹാജി ഉദ്ഘടനം ചെയ്തു. ഹാരിസ് എരിയാല്‍, ഡിസ് അബ്ദുല്ല, അന്‍വര്‍ കടവത്ത, ഹമീദ് പുത്തൂര്‍ പ്രസംഗിച്ചു.

< !- START disable copy paste -->

Post a Comment