Join Whatsapp Group. Join now!

ഭീതിപരത്തി റോഡപകടങ്ങള്‍; കെ.എസ്.ടി.പി റോഡില്‍ വലിയ വാഹനങ്ങള്‍ നിരോധിക്കണമെന്ന് മുസ്്ലിം ലീഗ്

മനുഷ്യജീവനുകള്‍ പൊലിയുന്ന അപകടപാതയായി മാറികൊണ്ടിരിക്കുന്ന കാഞ്ഞങ്ങാട്- കാസര്‍കോട് കെ.എസ്.ടി.പി സംസ്ഥാന പാതയില്‍ ചരക്കുവണ്ടികളും വലിയ Kasaragod, Kerala, news, Muslim-league, Road, Accident, KSTP Road accident; Muslim League demands Stop service of Big vehicles
മേല്‍പറമ്പ്: (my.kasargodvartha.com 20.02.2018) മനുഷ്യജീവനുകള്‍ പൊലിയുന്ന അപകടപാതയായി മാറികൊണ്ടിരിക്കുന്ന കാഞ്ഞങ്ങാട്- കാസര്‍കോട് കെ.എസ്.ടി.പി സംസ്ഥാന പാതയില്‍ ചരക്കുവണ്ടികളും വലിയ വാഹനങ്ങളും മത്സ്യവണ്ടികളും നിരോധിക്കണമെന്ന് മുസ്്ലിം ലീഗ് ഉദുമ മണ്ഡലം പ്രവര്‍ത്തക സമിതി യോഗം അധികൃതരോട് ആവശ്യപ്പെട്ടു.

ദൂര ലാഭത്തിനായി ദേശീയപാതയെ ഒഴിവാക്കി അനിയന്ത്രിതമായി കെ.എസ്.ടി.പി റോഡിനെ ഉപയോഗിക്കുന്ന ഇത്തരം വാഹനങ്ങള്‍ ജീവന്‍ രക്ഷയ്ക്കായി പോകുന്ന ആംബുലന്‍സുകള്‍ക്ക് പോലും തടസം സൃഷ്ടിക്കുകയാണ്. ഇക്കാര്യത്തില്‍ അധികൃതര്‍ കാണിക്കുന്ന അലംഭാവം അവസാനിപ്പിച്ചില്ലെങ്കില്‍ മുസ്്ലിം ലീഗ് ജനകീയ ഉപരോധത്തിന് മുന്നോട്ടുവരുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.

ദേശീയപാതയിലും സംസ്ഥാനപാതയിലും ക്യാമറകളും സ്പീഡ് ലിമിറ്റ് ബോര്‍ഡുകളും ഗതാഗത നിയന്ത്രണ സംവിധാനങ്ങളുമില്ല. ഉപരിതലത്തില്‍ നടത്തുന്ന ട്രാഫിക് ബോധവല്‍ക്കരണ പരിപാടി ജനങ്ങളിലേക്ക് ഫലപ്രദമായി വ്യാപിപ്പിക്കാനുള്ള പരിപാടികളും നടക്കുന്നില്ല. ഈ വിഷയം ചൂണ്ടിക്കാട്ടി മുസ്ലിം ലീഗ് സര്‍ക്കാറിനും ജില്ലാ ഭരണാധികാരിക്കും ബന്ധപ്പെട്ട വകുപ്പുകള്‍ക്കും നിവേദനം നല്‍കും. യോഗത്തില്‍ പ്രസിഡണ്ട് കെ.ഇ.എ ബക്കര്‍ അധ്യക്ഷത വഹിച്ചു.

ജനറല്‍ സെക്രട്ടറി എ.ബി ഷാഫി സ്വാഗതം പറഞ്ഞു. കിഡ്‌നി രോഗം ബാധിച്ച് കിടപ്പിലായ കുറ്റിക്കോല്‍ പഞ്ചായത്തിലെ പടുപ്പ്- ആനക്കല്ല് സ്വദേശി ജോയി എബ്രാഹാമിന് മണ്ഡലം മുസ്്ലിം ലീഗ് ചികിത്സാ ധനസഹായം കെ.ഇ.എ ബക്കര്‍ കുറ്റിക്കോല്‍ പഞ്ചായത്ത് ഭാരവാഹികളായ വി. മുഹമ്മദ് കുട്ടി, ലത്വീഫ് പടുപ്പ് എന്നിവര്‍ക്ക് കൈമാറി. ഹമീദ് മാങ്ങാട്, കെ.എ അബ്ദുല്ല ഹാജി, തൊട്ടി സാലിഹ് ഹാജി, എം.കെ അബ്ദുര്‍ റഹ്് മാന്‍ ഹാജി, പി.എ അബൂബക്കര്‍ ഹാജി, കാപ്പില്‍ മുഹമ്മദ് പാഷ, കെ.എ മുഹമ്മദലി, സിദ്ദീഖ് പള്ളിപ്പുഴ, കെ.ബി.എം ഷരീഫ്, എം.എച്ച് മുഹമ്മദ് കുഞ്ഞി, ഏരോല്‍ മുഹമ്മദ് കുഞ്ഞി, കണിയമ്പാടി മുഹമ്മദ് കുഞ്ഞി, പാറയില്‍ അബൂബക്കര്‍, ഷറഫുദ്ദീന്‍ കുണിയ, ടി.എ അബ്ദുല്ല ഹാജി, കെ.പി സൂപ്പി കൊട്ടുമ്പ, സത്താര്‍ മുക്കുന്നോത്ത്, കെ.എം അബ്ദുര്‍ റഹ് മാന്‍ ഹാജി, മന്‍സൂര്‍ മല്ലത്ത്, എം.ജി മുഹമ്മദ് ഹാജി, അന്‍സാരി ബേക്കല്‍, ബഷീര്‍ മൗവ്വല്‍, ബി.എം അഷ്‌റഫ്, ഷെരീഫ് എം, എ അബ്ദുല്‍ ഹമീദ് പള്ളങ്കോട്, ശംസുദ്ധീന്‍ ഓര്‍ബിറ്റ്, കരീം നാലാം വാതുക്കല്‍, അഷ്‌റഫ് ബോവിക്കാനം, ബി.എംഹാരിസ്, മുനീര്‍ പാറപള്ളി, ബി മുഹമ്മദ് കുട്ടി, ലത്വീഫ് പടുപ്പ്, എ.പി ഹസൈനാര്‍, മുനീര്‍ തുരുത്തി തുടങ്ങിയവര്‍ സംബന്ധിച്ചു.


Keywords: Kasaragod, Kerala, news, Muslim-league, Road, Accident, KSTP Road accident; Muslim League demands Stop service of Big vehicles
< !- START disable copy paste -->

Post a Comment