Kerala

Gulf

Chalanam

Obituary

Video News

സംസ്ഥാന ക്രോസ് കണ്‍ട്രി ചാംപ്യന്‍ഷിപ്പ് 27ന് കാസര്‍കോട്ട്

കാസര്‍കോട്: (my.kasargodvartha.com 23.12.2017) കേരള സംസ്ഥാന അത്‌ലറ്റിക് അസോസിയേഷനും കാസര്‍കോട് ജില്ലാ അത്‌ലറ്റിക്‌സ് അസോസിയേഷനും സംഘടിപ്പിക്കുന്ന 22 ാമത് സംസ്ഥാന ക്രോസ് കണ്‍ട്രി ചാംപ്യന്‍ഷിപ്പ് 27ന് ഉദുമ പാലക്കുന്നില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

14 ജില്ലകളില്‍ നിന്നായി 600 കായിക താരങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കും.
ആണ്‍, പെണ്‍ വിഭാഗത്തില്‍ 10 കിലോമീറ്റര്‍, അണ്ടര്‍ 20 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ എട്ട് കിലോമീറ്റര്‍, പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആറ് കിലോമീറ്റര്‍, അണ്ടര്‍ 18 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആറ് കിലോമീറ്റര്‍, പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ നാല് കിലോ മീറ്റര്‍, അണ്ടര്‍ 16 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ രണ്ട് കിലോമീറ്റര്‍ പ്രകാരമാണ് ക്രോസ് കണ്‍ട്രി മത്സരം നടക്കുക. ഉദുമ പാലക്കുന്ന് അംബികാ സ്‌കൂള്‍ പരിസരത്ത് നിന്ന് തുടങ്ങുന്ന ക്രോസ് കണ്‍ട്രി റോഡിലൂടെ ഓടി സ്‌കൂള്‍ പരിസരത്ത് തന്നെ സമാപിക്കും.

Kerala, News, Kasargod, State cross country championship on 27th.


രാവിലെ 6.30ന് തന്നെ മത്സരങ്ങള്‍ ആരംഭിക്കും. ഈ മത്സരത്തിലെ വിജയികളാണ് 2018 ജനുവരി 14ന് ഗോവയില്‍ നടക്കുന്ന ദേശീയ ചാംപ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിക്കുക. 27ന് രാവിലെ 6.30ന് ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു ഫ്‌ളാഗ് ഓഫ് ചെയ്യുന്നതോടെ മത്സരങ്ങള്‍ ആരംഭിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ കെ സതീഷ് നമ്പ്യാര്‍, കോഡിനേറ്റര്‍ കെ വിജയകൃഷ്ണന്‍, കണ്‍വീന്‍ പി വി ജനാര്‍ദ്ദനന്‍, ടി ശശിധരന്‍ നായര്‍, പള്ളം നാരായണന്‍, പി പി മാധവന്‍ നായര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രAധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ aഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, State cross country championship on 27th.

Kvartha Rah

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive