Join Whatsapp Group. Join now!

ദുബൈ എസ് കെ എസ് എസ് എഫ് 'ക്‌ളീന്‍ അപ്പ് ദി വേള്‍ഡ്' ശുചീകരണ പദ്ധതിയില്‍ പങ്കാളികളായി

46-ാമത് യു എ ഇ ദേശീയ ദിനാഘോഷ ഭാഗമായി ദുബൈ നഗരസഭയുമായി സഹകരിച്ച് ദുബൈ എസ് കെ എസ് എസ് എഫ് നടത്തിയ ക്ലീന്‍ അപ് ദ വേള്‍ഡ് പരിപാടി ശ്രദ്ധേയമായി Gulf, News, SKSSF participates Dubai clean up the world programme.
ദുബൈ: (my.kasargodvartha.com 25.11.2017) 46-ാമത് യു എ ഇ ദേശീയ ദിനാഘോഷ ഭാഗമായി ദുബൈ നഗരസഭയുമായി സഹകരിച്ച് ദുബൈ എസ് കെ എസ് എസ് എഫ് നടത്തിയ ക്ലീന്‍ അപ് ദ വേള്‍ഡ് പരിപാടി ശ്രദ്ധേയമായി. ഐക്യരാഷ്ട്ര സഭയുടെ നഗര ശുചീകരണ പദ്ധതിയുടെ ഭാഗമായി നടത്തിവരുന്ന പരിപാടിയില്‍ തുടര്‍ച്ചയായ അഞ്ചാം തവണയാണ് ദുബൈ എസ് കെ എസ് എസ് എഫ് പങ്കാളികളാവുന്നത്.


പാം ദേര ഏരിയയില്‍ നടന്ന ക്ലീന്‍ അപ് ദ വേള്‍ഡ് പരിപാടിക്ക് നേതാക്കളായ ഹുസൈന്‍ ദാരിമി, ഇബ്രാഹിം ഫൈസി, അബ്ദുല്‍ ഖാദര്‍ ഫൈസി, മുസ്തഫ മൗലവി, അബ്ദുല്‍ ജലീല്‍ എടക്കുളം, അസ്ഗറലി തങ്ങള്‍, ശറഫുദ്ദീന്‍ ഹുദവി, ഹൈദര്‍ ഹുദവി, അഡ്വ. ശറഫുദ്ദീന്‍, ഫാസില്‍ മെട്ടമ്മല്‍, ഉസ്മാന്‍ പറമ്പത്ത്, ഹസന്‍ രാമന്തളി, അന്‍വറുല്ല ഹുദവി, കബീര്‍ അസ്അദി, ഉമൈര്‍ വയനാട്, മുഹമ്മദ് ജിബിന്‍, ടി എം എ സിദ്ദീഖ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

തുടര്‍ന്നു നടന്ന സംഗമത്തില്‍ അഡ്വ. ഹനീഫ് ഹുദവി മുഖ്യ പ്രഭാഷണവും, ഷൗക്കത്തലി ഹുദവി, ഹുസൈന്‍ ദാരിമി, മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥന്മാര്‍ തുടങ്ങിയവര്‍ ആശംസ പ്രഭാഷണവും നടത്തി. അന്‍വറുല്ല ഹുദവി സ്വാഗതവും അബ്ദുല്‍ ജലീല്‍ എടക്കുളം നന്ദിയും പറഞ്ഞു. ദുബൈയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരത്തോളം പ്രവര്‍ത്തകരാണ് ആവേശപൂര്‍വം പരിപാടിയില്‍ പങ്കാളികളായത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Gulf, News, SKSSF participates Dubai clean up the world programme.

Post a Comment