Kerala

Gulf

Chalanam

Obituary

Video News

അഞ്ജലി പി കണ്ണന്‍ നായരെ അനുമോദിച്ചു

ആലൂര്‍: (my.kasargodvartha.com 04.11.2017) പാലക്കാട് വെച്ച് നടന്ന 19-ാമത് കേരള സംസ്ഥാന സബ് ജൂനിയര്‍ വിഭാഗം തൈക്വോണ്ടോ മത്സരത്തില്‍ വെങ്കല മെഡല്‍ നേടി കാസര്‍കോട് ജില്ലയുടെ അഭിമാനമായി മാറിയ ആലൂര്‍ എം ജി എല്‍ സി വിദ്യാര്‍ത്ഥിനി അഞ്ജലി പി കണ്ണന്‍ നായരെ ആലൂരിലെ സാമൂഹിക തലത്തില്‍ തിളക്കമാര്‍ന്ന പ്രവര്‍ത്തനം കാഴ്ചവെച്ച് മുന്നേറുന്ന ഓണ്‍ലൈന്‍ കൂട്ടായ്മയായ വോയിസ് ഓഫ് ആലൂര്‍ അവാര്‍ഡ് നല്‍കി അനുമോദിച്ചു.

യോഗം പി ടി എ പ്രസിഡന്റ് അഹ് മദ് മിത്തലിന്റെ അധ്യക്ഷതയില്‍ വോയിസ് ഓഫ് ആലൂര്‍ അഡ്മിന്‍ ബഷീര്‍ ബഹ്‌റൈന്‍ ഉദ്ഘാടനം ചെയ്തു. ടി കെ ജലാല്‍ ഉപഹാരം സമര്‍പ്പിച്ചു. ലത്വീഫ് സൗദി ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു.

അഡ്മിന്‍മാരായ ബഷീര്‍ ബഹ്‌റൈന്‍, ലത്വീഫ് സൗദി, ജലാലുദ്ദീന്‍ ടി കെ, ശംസുദ്ദീന്‍ എം എ എന്നിവര്‍ നേതൃത്വം നല്‍കി. സാമൂഹിക പ്രവര്‍ത്തകന്‍ അബ്ദുല്ല ആലൂര്‍, അസീസ് എം എ, മദര്‍ പി ടി എ പ്രസിഡന്റ് മിസ്രിയ എ ടി എം, അധ്യാപിക നോനാബി തുടങ്ങിയവര്‍ സംബന്ധിച്ചു. ഇസ്മാഈല്‍ മാസ്റ്റര്‍ സ്വാഗതവും മിസ്രിയ ടീച്ചര്‍ നന്ദിയും.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Sports, Aloor, Anjali P Kannan Nair.

kvarthakgd1

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

സൗഹൃദം ഊട്ടിയുറപ്പിക്കാന്‍ തളങ്കരയില്‍ ടീ ആന്‍ഡ് ടോക്ക് ജംഗ്ഷന്‍

തളങ്കര: (my.kasargodvartha.com 01.01.2018)  സൗഹൃദം ഊട്ടിയുറപ്പിക്കാനും പ്രഭാതങ്ങളിലും വൈകുന്നേരങ്ങളിലും ഒത്തുകൂടാനുമായി തളങ്കരയില്‍ ടീ ആന്...

Archive