Kerala

Gulf

Chalanam

Obituary

Video News

രമേശ് ചെന്നിത്തല നയിക്കുന്ന 'പടയൊരുക്കം'; 501 അംഗ സ്വാഗതസംഘം രൂപവല്‍ക്കരിച്ചു

കാഞ്ഞങ്ങാട്: (my.kasargodvartha.com 10.10.2017) കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകളുടെ ജന ദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ച് നവംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ ഒന്ന് വരെ ഉപ്പളയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം സംസ്ഥാന തല ജാഥയുടെ ഒന്നാം തീയ്യതിയിലെ ഉപ്പളയിലെ പരിപാടിയും രണ്ടാം തീയതി രാവിലെ 11 മണിക്ക് കാഞ്ഞങ്ങാട് നടക്കുന്ന മണ്ഡലം തല സ്വീകരണ പരിപാടിയും വിജയിപ്പിക്കാന്‍ കാഞ്ഞങ്ങാട് മണ്ഡലം യു ഡി എഫ് കണ്‍വന്‍ഷന്‍ തീരുമാനിച്ചു. കണ്‍വന്‍ഷന്‍ ഡി സി സി പ്രസിഡന്റ് ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു.

മണ്ഡലം യു ഡി എഫ് ചെയര്‍മാന്‍ എ വി രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എം പി ജാഫര്‍ സ്വാഗതം പറഞ്ഞു. ജില്ലാ യു ഡി എഫ് കണ്‍വീനര്‍ പി ഗംഗാധരന്‍ നായര്‍, സി മുഹമ്മദ് കുഞ്ഞി, എം സി ജോസ്, ബി സുകുമാരന്‍, വി കമ്മാരന്‍, ബി ബാലകൃഷ്ണന്‍ നമ്പ്യാര്‍, കരിവെള്ളൂര്‍ വിജയന്‍, വണ്‍ ഫോര്‍ അബ്ദുര്‍ റഹ് മാന്‍, ഡി വി ബാലകൃഷ്ണന്‍, ബാബു കദളിമറ്റം എന്നിവര്‍ പ്രസംഗിച്ചു.



501 അംഗ സ്വാഗതസംഘം രൂപവല്‍ക്കരിച്ചു

കാഞ്ഞങ്ങാട്: രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം പ്രതിഷേധ ജാഥയുടെ കാഞ്ഞങ്ങാട് മണ്ഡലം തല സ്വീകരണം വിജയിപ്പിക്കുന്നതിന് അഡ്വ. സി കെ ശ്രീധരന്‍, മെട്രോ മുഹമ്മദ് ഹാജി, പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, സി മുഹമ്മദ് കുഞ്ഞി, വി കമ്മാരന്‍, പ്രൊഫ. എ കെ ശങ്കരന്‍ എന്നിവര്‍ രക്ഷാധികാരികളായും എ വി രാമകൃഷ്ണന്‍ (ചെയര്‍മാന്‍.), എം പി ജാഫര്‍ (ജനറല്‍ കണ്‍വീനര്‍), ഡി വി ബാലകൃഷ്ണന്‍, ബാബു കദളിമറ്റം, (കണ്‍വീനര്‍), വണ്‍ ഫോര്‍ അബ്ദുര്‍ റഹ് മാന്‍ (ഫൈനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍), എം കുഞ്ഞികൃഷ്ണന്‍ (ഫൈനാന്‍സ് കണ്‍വീനര്‍) എന്നിവയായി 501 അംഗ സ്വാഗത സംഘം രൂപവല്‍ക്കരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Congress, Kerala, News, Ramesh Chennithala, UDF, Padayorukkam.

kvarthakgd1

NEWS PUBLISHER

No comments:

Leave a Reply

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive