വൈകുന്നേരം നാല് മണിക്ക് നടക്കുന്ന ചടങ്ങിൽ റഹ്‌മാൻ തായലങ്ങാടി അധ്യക്ഷത വഹിക്കും. കെ വി മണികണ്ഠദാസ് പുസ്തക പരിചയം നടത്തും. മുൻസിപ്പൽ ചെയർമാൻ അബ്ബാസ് ബീഗം, സാഹിത്യ വേദി പ്രസിഡണ്ട് പത്മനാഭൻ ബ്ലാത്തൂർ, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ജമാൽ അഹ്‌മദ്, പി ദാമോദരൻ, ടി എ ശാഫി, എം എ മുംതാസ് ടീച്ചർ, ടി എ ഇബ്രാഹിം കോഴിക്കോട്, എം എ ഹസൻ, എരിയാൽ ഷരീഫ് തുടങ്ങിയവർ സംസാരിക്കും.
സാഹിത്യ വേദി വൈസ് പ്രസിഡണ്ട് അഷ്റഫ് അലി ചേരങ്കൈ സ്വാഗതവും എം വി സന്തോഷ് കുമാർ നന്ദിയും പറയും. ഡോ. അബ്ദുൽ സത്താർ എഴുത്തനുഭവങ്ങൾ പങ്കുവെക്കും. ഹുബാഷിക പബ്ലിക്കേഷൻ ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. പുലർകാല കാഴ്ചകൾ, ആരോഗ്യത്തിലേക്ക് തുറക്കുന്ന വാതിൽ, യാത്രകൾ അനുഭവങ്ങൾ എന്നിവയാണ് ഡോ. അബ്ദുൽ സത്താറിൻ്റെ നേരത്തെ പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ.
Keywords: News, Kerala, Kasaragod, Book Release, Malayalam News, Dr AA Abdul Sathar, Dr A Abdul Sathar's new book will be released on May 10.
< !- START disable copy paste -->