Join Whatsapp Group. Join now!

ദുബൈ കെ എം സി സി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍

ദുബൈ കെ എം സി സി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ദേരയിലെ പേള്‍ ഗ്രീക്ക് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന കൗണ്‍സില്‍ മീറ്റിലാണ് പുതിയ സാരഥികളെ Dubai, KMCC, Gulf, News, KMCC Badiyadukka Panchayath Committee
ദുബൈ: (my.kasargodvartha.com 30.10.2017) ദുബൈ കെ എം സി സി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ദേരയിലെ പേള്‍ ഗ്രീക്ക് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന കൗണ്‍സില്‍ മീറ്റിലാണ് പുതിയ സാരഥികളെ തിരഞ്ഞെടുത്തത്. മുഹമ്മദ് പിലാങ്കട്ടയെ പ്രസിഡന്റായും എം എസ് ഹമീദ് ഗോളിയടുക്കത്തെ ജനറല്‍ സെക്രട്ടറിയായും അഷറഫ് കുക്കംകൂടലിനെ ട്രഷററായും തിരഞ്ഞെടുത്തു.

Dubai KMCC Badiyadukka Panchayat committee new office bearers


സഹഭാരവാഹികള്‍: അബൂബക്കര്‍ ബദിയടുക്ക, അസീസ് ചിമ്മിനടുക്ക, സിദ്ദീഖ് കാടമന, മൊയ്തു എം എച്ച് മലങ്കര (വൈസ് പ്രസിഡന്റുമാര്‍). കെ ടി മുനീര്‍ ബീജന്തടുക്ക, റസാഖ് ബദിയടുക്ക, അഷറഫ് കോട്ട, ഉബൈദ് ചെടേക്കാല്‍ (ജോയിന്റ് സെക്രട്ടറിമാര്‍), സലാം കന്യപ്പാടി അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍, ഇ ബി അഹ് മദ് ചെടേക്കാല്‍, എം എസ് മൊയ്തീന്‍ ഗോളിയടുക്ക, മുനീഫ് ബദിയടുക്ക (അംഗങ്ങള്‍).

നൂറുദ്ദീന്‍ ആറാട്ടുകടവ് റിട്ടേണിംഗ് ഓഫീസറും ഫൈസല്‍ പട്ടേല്‍, സിദ്ദീഖ് ചൗക്കി നിരീക്ഷരന്‍മാരും ആയി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ജനറല്‍ കൗണ്‍സിലില്‍ സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ഹസൈനാര്‍ തോട്ടുംഭാഗം ഉദ്ഘാടനം ചെയ്തു. കാസര്‍കോട് മണ്ഡലം മുസ്ലിം ലീഗ് ട്രഷറര്‍ മാഹിന്‍ കേളോട്ടിന് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റിയുടെ സ്‌നേഹോപഹാരം കെ എം സി സി സംസ്ഥാന ഉപാധ്യക്ഷന്‍ ഹസൈനാര്‍ തോട്ടുംഭാഗം സമ്മാനിച്ചു.

ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ പ്രസിഡന്റ് ഹംസ തൊട്ടി ഷാള്‍ അണിയിച്ചു. പ്രവാസമണ്ണില്‍ മലയാളികളില്‍ നട്ടുവളര്‍ത്തിയ പൂമരമാണ് കെ എം സി സിയെന്നും ഈ പൂമരത്തിന്റെ പരിമളം ഇന്ന് ലോകമാകെ പരിമളം നല്‍കുകയാണ്. കെ എം സി സി യും മുസ്ലിം ലീഗും കേരളത്തിനകത്തും പുറത്തും നിര്‍മിച്ചു നല്‍കുന്ന കാരുണ്യ ഭവനങ്ങള്‍, ആതുര സേവനങ്ങള്‍, ലോകത്തിന്റെ ഏത് കോണിലും കാരുണ്യമര്‍ഹിക്കുന്നവരിലേക്ക് നല്‍കുന്ന സഹായങ്ങള്‍ ഹജ്ജ് സേവനങ്ങളടക്കമുള്ള മറ്റു സേവനങ്ങള്‍ ലോകത്ത് ഒരു രാഷ്ട്രീയ സംഘടനകള്‍ക്കും അവകാശപ്പെടാനില്ലാത്ത, സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങളാണ്. രാജ്യത്ത് ഫാസിസ അജണ്ടകളുമായി ഭരണകൂടങ്ങള്‍ തന്നെ അസഹിഷ്ണുത സൃഷ്ടിക്കുന്ന ഇന്ത്യന്‍ സാഹചര്യത്തില്‍ മതേതരത്വം വിളമ്പുന്നവര്‍ പോലും ഫാസിസത്തിന് വഴിയൊരുക്കുന്ന കാഴ്ചകളാണ് കാണുന്നത്. ഇവിടെയാണ് മനുഷ്യസ്‌നേഹത്തിന്റെ അധ്യാപനങ്ങളുമായി ഹരിത രാഷ്ട്രീയം വേറിട്ടുനില്‍ക്കുന്നതെന്നും പഞ്ചായത്ത് കമ്മിറ്റി നല്‍കിയ സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ട് മാഹിന്‍ കേളോട്ട് പറഞ്ഞു.

ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ പ്രസിഡന്റ് ഹംസ തൊട്ടി, അജ്മാന്‍ ജില്ലാ കെ എം സി സി പ്രസിഡന്റ് അഷ്‌റഫ് നീര്‍ച്ചാല്‍, അബ്ദുല്ല ആറങ്ങാടി, മുനീര്‍ ചെര്‍ക്കള, ഹസൈനാര്‍ ബീജന്തടുക്ക, ശരീഫ് പൈക്ക, ടി ആര്‍ ഹനീഫ, റഷീദ് ഹാജി കല്ലിങ്കാല്‍, അയ്യൂബ് ഉറുമി, പി മുഹമ്മദ് പിലാങ്കട്ട, അഷ്‌റഫ് കുക്കംകൂടല്‍, റസാഖ് ചെറൂണി, എം എസ് മൊയ്തീന്‍, സിദ്ദീഖ് ചൗക്കി, റഹ് മാന്‍ പടിഞ്ഞാര്‍, വൈ ഹനീഫ കുംബടാജെ, ജി എസ് ഇബ്രാഹിം, മുനീഫ് ബദിയടുക്ക, സത്താര്‍ നാരമ്പാടി, അബ്ദുല്ല ബെളിഞ്ചം സംസാരിച്ചു. ഇ ബി അഹ് മദ് സ്വാഗതവും എം എസ് ഹമീദ് നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Dubai, KMCC, Gulf, News, KMCC Badiyadukka Panchayath Committee.

Post a Comment