Kerala

Gulf

Chalanam

Obituary

Video News

ചന്ദ്രംപാറ പി എച്ച് സി അപ്‌ഗ്രേഡ് ചെയ്യണം: സി പി എം

നെക്രാജെ: (my.kasargodvartha.com 15.10.2017) പൈക്ക ചന്ദ്രംപാറയില്‍ പ്രവര്‍ത്തിക്കുന്ന പി എച്ച് സി സി എച്ച് സിയായി ഉയര്‍ത്തണമെന്ന് സി പി എം നെക്രാജെ ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. പൈക്കയില്‍ മഹാലിങ്കന്‍ നഗറില്‍ കെ പി പ്രഭാകരന്‍ പതാക ഉയര്‍ത്തി. ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.


ഗിരികൃഷ്ണന്‍ രക്തസാക്ഷി പ്രമേയവും ബി ആര്‍ ഗോപാലന്‍ അനുസ്മരണ സമ്മേളനവും എം കെ രവീന്ദ്രന്‍ പ്രവര്‍ത്തന റിപോര്‍ട്ടും അവതരിപ്പിച്ചു. കെ വി ഗോവിന്ദന്‍, സി സിന്ധു, ഈശ്വരനായ്ക്, ഷെരീഫ് മാളിക എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ജില്ലാകമ്മിറ്റി അംഗം ടി കെ രാജന്‍, ഏരിയാ സെക്രട്ടറി കെ എ മുഹമ്മദ് ഹനീഫ, എ ജി നായര്‍, കളരി കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. പൈക്കം ഭാസ്‌കരന്‍ സ്വാഗതം പറഞ്ഞു. ചൊവ്വാഴ്ച വൈകിട്ട് ബാലടുക്കയില്‍ പൊതുസമ്മേളനം എം രാമണ്ണറൈ നഗറില്‍ നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, CPM, Chandranpara, Conference.

kvarthakgd1

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive