Join Whatsapp Group. Join now!

മന്ത്രിയുടെ വാക്ക് പാഴായില്ല: മൊഗ്രാലിൽ ചിക്കൻ ബിരിയാണി!

വിദ്യാഭ്യാസ മന്ത്രിയുടെ വാക്ക് പാലിച്ച് മൊഗ്രാൽ ജി.വി.എച്ച്.എസ്.എസ് സ്കൂളിലെ കുട്ടികൾക്ക് ചിക്കൻ ബിരിയാണി വിതരണം ചെയ്തു.

● മൊഗ്രാൽ ജി.വി.എച്ച്.എസ്.എസ് മാതൃകയായി.

● വിദ്യാർത്ഥികൾക്ക് ചിക്കൻ ബിരിയാണിയും സാലഡും നൽകി.

● പി.ടി.എ. അധ്യാപകരുടെ കൂട്ടായ ശ്രമം.

● ഉദ്യമം വൻ വിജയത്തിലെത്തിച്ചതിൽ സന്തോഷം.

മൊഗ്രാൽ: (MyKasargodVartha) സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലെ ഉച്ചഭക്ഷണ മെനു ശാസ്ത്രീയമായി പരിഷ്കരിച്ച വിദ്യാഭ്യാസ മന്ത്രിയുടെ സ്വാഗതാർഹമായ തീരുമാനത്തെ നെഞ്ചിലേറ്റിക്കൊണ്ട്, മുഴുവൻ കുട്ടികൾക്കും രുചിയേറും ‘ചിക്കൻ ബിരിയാണി’ നൽകി ജി.വി.എച്ച്.എസ്.എസ് മൊഗ്രാൽ വാഗ്ദാനം നിറവേറ്റി.

കഴിഞ്ഞ ദിവസത്തെ ഉച്ചഭക്ഷണത്തിന് സ്വാദിഷ്ടമായ ചിക്കൻ ബിരിയാണിയും വെജിറ്റബിൾ സാലഡും നൽകിയാണ് മൊഗ്രാൽ ജി.വി.എച്ച്.എസ്.എസ് തുടക്കം തന്നെ മാതൃകയായത്. 

Minister's Word Fulfilled: Chicken Biryani Served at Mogral GVHSS

പി.ടി.എ പ്രസിഡന്റ് അഷ്‌റഫ് പെർവാഡ്, ഹെഡ്മാസ്റ്റർ ജെ. ജയറാം, സീനിയർ അസിസ്റ്റന്റ് ജാൻസി ചെല്ലപ്പൻ, സ്റ്റാഫ് സെക്രട്ടറി വിജുമോൻ പയ്യാടക്കത്ത്, ഷാഫി മാഷ് തുടങ്ങിയവർ വിദ്യാർത്ഥികൾക്ക് ചിക്കൻ ബിരിയാണി വിതരണം ചെയ്യാൻ നേതൃത്വം നൽകി. 

പി.ടി.എ, എം.പി.ടി.എ, എസ്.എം.സി അംഗങ്ങളും അധ്യാപകരും സംയുക്തമായി സഹകരിച്ചുകൊണ്ട് ഈ ഉദ്യമം വൻ വിജയത്തിലെത്തിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പി.ടി.എയും അധ്യാപകരും.

Article Summary: Mogral GVHSS in Kerala successfully implemented the education minister's revised school lunch menu by serving chicken biryani to all students.

Keywords: Kerala education news, Mogral school lunch, Chicken biryani school, Government school menu, Kerala education minister, School meal program, Kasaragod news, Education initiative news

Post a Comment