Join Whatsapp Group. Join now!

മെഹന്തിയും ഒപ്പനയും പലഹാര മേളയും; ഉദുമ സ്കൂളിൽ പെരുന്നാൾ ആഘോഷം

ഉദുമ സ്കൂളിൽ 'ഒരുമയാണ് പെരുന്നാൾ പെരുമ' ആഘോഷിച്ചു. മെഹന്തി, ഒപ്പന, പലഹാര മേള എന്നിവ നടന്നു.

● വിദ്യാർത്ഥികൾ വീട്ടിൽ നിന്ന് കൊണ്ടുവന്ന പലഹാരങ്ങൾ പങ്കുവെച്ചു.

● പി.ടി.എ. പ്രസിഡന്റ് കെ.വി. രഘുനാഥൻ ഉദ്ഘാടനം ചെയ്തു.

● അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു.

ഉദുമ: (MyKasargodVartha) പെരുന്നാളിന്റെ സന്തോഷവും മഹത്വവും വിദ്യാർത്ഥികളിലൂടെ സമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഉദുമ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 'ഒരുമയാണ് പെരുന്നാൾ പെരുമ' എന്ന പേരിൽ വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.

Uduma School Celebrates Eid with Mehndi, Oppana, and Food Fest

പരിപാടിയുടെ ഭാഗമായി മെഹന്തി ഫെസ്റ്റ്, കൈകൊട്ടിപ്പാട്ട്, ഒപ്പന, പലഹാര മേള എന്നിവ നടന്നു. വിദ്യാർത്ഥികൾ വീടുകളിൽ നിന്ന് തയ്യാറാക്കിക്കൊണ്ടുവന്ന പലഹാരങ്ങൾ പരസ്പരം പങ്കുവെച്ച് പെരുന്നാൾ സന്തോഷം ഇരട്ടിയാക്കി.

Uduma School Celebrates Eid with Mehndi, Oppana, and Food Fest
Uduma School Celebrates Eid with Mehndi, Oppana, and Food Fest


പി.ടി.എ. പ്രസിഡന്റ് കെ.വി. രഘുനാഥൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ.വി. അഷ്റഫ് സ്വാഗതം ആശംസിച്ചു. ആധ്യാത്മിക പ്രഭാഷകൻ കൊപ്പൽ ചന്ദ്രശേഖരൻ, നാലാംവാതുക്കൽ ജമാ മസ്ജിദ് ഇമാം അർഷാദ് വാഫി മലപ്പുറം, ഹെഡ്മിസ്ട്രസ് പി. ആശ, എസ്.എം.സി. ചെയർമാൻ സി.കെ. അശോകൻ, മദർ പി.ടി.എ. പ്രസിഡന്റ് മൈമൂന കൊപ്പൽ, ഹയർ സെക്കൻഡറി സീനിയർ അസിസ്റ്റന്റ് സി. അയ്യപ്പൻ, ഹൈസ്കൂൾ സ്റ്റാഫ് സെക്രട്ടറി ബാബു സുരേഷ്, യു.പി. സീനിയർ അസിസ്റ്റന്റ് ടി.വി. സുനിജ, ഹയർ സെക്കൻഡറി സ്റ്റാഫ് സെക്രട്ടറി ആൻസ് പി. ജോൺ എന്നിവർ പ്രസംഗിച്ചു.

Uduma School Celebrates Eid with Mehndi, Oppana, and Food Fest

Uduma School Celebrates Eid with Mehndi, Oppana, and Food Fest


Article Summary: Uduma Government Higher Secondary School celebrated Eid with various cultural programs like Mehndi Fest, Oppana, and a traditional food fair, emphasizing communal harmony.

Keywords: Uduma school Eid celebration, Kerala school cultural programs, Mehndi fest news, Oppana performance Kerala, Traditional food fair Kasaragod, MyKasargodVartha news, Uduma education news, Kasaragod local news

Post a Comment