● സൗദി അറേബ്യയിൽ കെ.എം.സി.സി വഴി എല്ലാ സേവനങ്ങളും ലഭ്യമാക്കും.
● മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ കീഴിലാണ് ഈ സംഘടന പ്രവർത്തിക്കുന്നത്.
● കാസർകോട് ജില്ലാ നേതൃസംഗമത്തിൽ റഷീദലി തങ്ങൾ ഇക്കാര്യം പ്രഖ്യാപിച്ചു.
● വിഷയം അവതരിപ്പിച്ച് ജനറൽ സെക്രട്ടറി മുജീബ് റഹ്‌മാൻ പുത്തലത്ത് സംസാരിച്ചു.
കാസർകോട്: (MyKasargodVartha) ഹജ്ജ് ചെയ്യാൻ ആഗ്രഹം ലഭിച്ചതുമുതൽ രാജ്യത്തും സൗദി അറേബ്യയിലും ഹാജിമാർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സാങ്കേതിക നിർദ്ദേശങ്ങളും ഓൾ ഇന്ത്യ ഹാജീസ് ഹെൽപിംഗ് ഹാൻഡ്സ് നൽകുമെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ പറഞ്ഞു.
സൗദിയിൽ എത്തിക്കഴിഞ്ഞാൽ മുസ്ലിം ലീഗിന്റെ പ്രവാസി സംഘടനയായ കെ.എം.സി.സി വഴി എല്ലാ പ്രദേശങ്ങളിലും സേവനങ്ങൾ ലഭ്യമാക്കാൻ മുസ്ലിം ലീഗിന്റെ പോഷക സംഘടനയായ ഓൾ ഇന്ത്യ ഹാജീസ് ഹെൽപിംഗ് ഹാൻഡ്സ് സദാ സന്നദ്ധരായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന ഓൾ ഇന്ത്യ ഹാജീസ് ഹെൽപിംഗ് ഹാൻഡ്‌സ് കാസർകോട് ജില്ലാ നേതൃസംഗമം കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു റഷീദലി ശിഹാബ് തങ്ങൾ.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് കല്ലട്ര മാഹിൻ ഹാജി അധ്യക്ഷത വഹിച്ചു. ജില്ലാ കോ-ഓർഡിനേറ്റർ കെ.ഇ.എ. ബക്കർ സ്വാഗതം ആശംസിച്ചു. ഓൾ ഇന്ത്യ ഹാജീസ് ഹെൽപിംഗ് ഹാൻഡ്‌സ് സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് ടി.വി. ഇബ്രാഹിം എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി മുജീബ് റഹ്‌മാൻ പുത്തലത്ത് വിഷയം അവതരിപ്പിച്ച് സംസാരിച്ചു.
എ. അബ്ദുൽ റഹ്‌മാൻ, കുഞ്ഞുമോൻ കാക്കിയ, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, വൈസ് പ്രസിഡൻ്റ് ടി.വി. ഇസ്മായിൽ ഹാജി താനൂർ, ചീഫ് ട്രെയിനർ അബ്ദുൽ മനാഫ് അരീക്കോട്, പി.എം. മുനീർ ഹാജി, എ.എം. കടവത്ത്, എ.ബി. ഷാഫി, അബ്ദുല്ല കുഞ്ഞി ചെർക്കള, അസീസ് മരിക്കെ, മാഹിൻ കോളോട്ട്, കല്ലട്ര അബ്ദുൽ ഖാദർ, ബഷീർ വെള്ളിക്കോത്ത്, എ.കെ. ഹാരിഫ്, ടി.എ. ഇഖ്ബാൽ, കെ.ബി. മുഹമ്മദ് കുഞ്ഞി, ബദ്റുദ്ദീൻ കാഞ്ഞങ്ങാട്, അഷറഫ് എടനീർ, മുത്തലിബ് പാറക്കെട്ട്, ബീഫാത്തിമ ഇബ്രാഹിം, മുംതാസ് സമീറ, ഷാഹിന സലീം, സി.എ. അബ്ദുല്ല കുഞ്ഞി ഹാജി, അബൂബക്കർ എതിർത്തോട്, ഖാദർ ഹാജി ചെങ്കള, അബ്ബാസ് ബീഗം, അനീസ് മാങ്ങാട് എന്നിവർ പ്രസംഗിച്ചു.
Article Summary: Panakkad Rashid Ali Shihab Thangal announced that All India Hajeese Helping Hands will provide full support and guidance to Haj pilgrims in India and Saudi Arabia, including services through KMCC in Saudi Arabia.
Keywords: Haj support news, Kerala news, Kasargod news, Muslim League news, Pilgrimage news, Islamic news, Charitable organization news, Saudi Arabia news