Join Whatsapp Group. Join now!

Bike Rally | മഹിളാ മോർച്ച കാസർകോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബൈക്ക് റാലി സംഘടിപ്പിച്ചു

സ്വാതന്ത്ര്യത്തിൻ്റെ എൺപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മഹിളാ മോർച്ച കാസർകോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബൈക്ക് റാലി സംഘടിപ്പിച്ചു.

 ● ജില്ലാ പ്രസിഡൻ്റ് കെ എസ് രമണി മണ്ഡലം പ്രസിഡൻ്റ് ശ്രീവിദ്യയ്ക്ക് പതാക കൈമാറി

● ബിജെപി ജില്ലാ പ്രസിഡൻ്റ് എം എൽ അശ്വിനി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു

കാസർകോട്: (MyKasargodVartha) സ്വാതന്ത്ര്യത്തിൻ്റെ എൺപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മഹിളാ മോർച്ച കാസർകോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദേശീയ പതാകയേന്തി വിപുലമായ ബൈക്ക് റാലി സംഘടിപ്പിച്ചു. താളിപ്പടുപ്പ് മൈതാനത്ത് വെച്ച് മഹിളാ മോർച്ച കാസർകോട് ജില്ലാ പ്രസിഡൻ്റ് കെ എസ് രമണി മണ്ഡലം പ്രസിഡൻ്റ് ശ്രീവിദ്യയ്ക്ക് ദേശീയ പതാക കൈമാറി റാലിക്ക് തുടക്കം കുറിച്ചു.

ആവേശകരമായ റാലി

മൊഗ്രാൽ പുത്തൂർ, കാസർകോട് നഗരസഭ, മധൂർ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് റാലി ഉളിയത്തടുക്കയിൽ സമാപിച്ചു. സമാപന ചടങ്ങിൽ മഹിളാ മോർച്ച മണ്ഡലം പ്രസിഡൻ്റ് ശ്രീവിദ്യ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡൻ്റ് എം എൽ അശ്വിനി പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തി.

Mahila Morcha Organizes Grand Bike Rally in Kasaragod Marking Independence Day Celebrations

ജമ്മു കശ്മീരിന് നൽകിയിരുന്ന പ്രത്യേക പദവി പിൻവലിച്ചതോടെയാണ് ഭാരതത്തിന് പൂർണമായ അർഥത്തിൽ സ്വാതന്ത്ര്യം ലഭിച്ചതെന്നും, ഈ ചരിത്ര നേട്ടത്തിന് നമ്മുടെ രാജ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കടപ്പെട്ടിരിക്കുന്നുവെന്നും എം എൽ അശ്വിനി അഭിപ്രായപ്പെട്ടു.

ചടങ്ങിലെ വിശിഷ്ടാതിഥികൾ

ബിജെപി സംസ്ഥാന കമ്മിറ്റി അംഗം സവിത ടീച്ചർ, ജില്ലാ സെക്രട്ടറിമാരായ പുഷ്പ ഗോപാലൻ, പ്രമീള മജൽ, ജില്ലാ ട്രഷറർ വീണ അരുൺ ഷെട്ടി, മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ആർ അനിത നായിക്, ജില്ലാ ട്രഷറർ ശ്രീലത ടീച്ചർ, ജില്ലാ സെക്രട്ടറി മമത സാഗർ, മണ്ഡലം ജനറൽ സെക്രട്ടറി ചേതന, സെക്രട്ടറി അശ്വിത, മധൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുജ്ഞാനി ഷാൻബാഗ് എന്നിവർ യോഗത്തിൽ സംസാരിച്ചു.

Mahila Morcha Organizes Grand Bike Rally in Kasaragod Marking Independence Day Celebrations

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം

Article Summary: Mahila Morcha Kasaragod Mandalam Committee organized a bike rally carrying the national flag as part of the 80th Independence Day celebrations, which concluded at Uliyathadka.

#Kasaragod #MahilaMorcha #IndependenceDay #BikeRally #BJPKerala #MalayalamNews #AparnaNews

Post a Comment