● ഔപചാരിക ഉദ്ഘാടനമോ സ്വാഗത ഭാഷണമോ ഇല്ലാതെയാണ് പരിപാടി നടന്നത്
കാസർകോട്: (MyKasargodVartha) പുലിക്കുന്നിലെ മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ റഫി ഗാനങ്ങളുടെ മധുരവുമായി നടന്ന 'മെഹ്ഫിൽ എ ശാം റഫി കേ നാം' സംഗീത നിശ ആസ്വാദകർക്ക് നവ്യാനുഭവമായി. ഇന്ത്യൻ സംഗീത ലോകത്ത് മധുര ഗാനങ്ങളുമായി ഇന്നും ജീവിക്കുന്ന മുഹമ്മദ് റഫിയുടെ 46-ാം ചരമ വാർഷികത്തോടനുബന്ധിച്ചാണ് തളങ്കര റഫി മഹലിൻ്റെ നേതൃത്വത്തിൽ ആദ്യമായി പരിപാടി സംഘടിപ്പിച്ചത്. സംഗീത മഴ തീർത്ത് സജാദ് കാലിക്കറ്റും സംഘവും സജാദ് കാലിക്കറ്റും സംഘവുമാണ് സംഗീത പരിപാടി അവതരിപ്പിച്ചത്. കാണികളുടെ ഹൃദയത്തിൽ മൂന്നര മണിക്കൂർ നീണ്ട സംഗീത മഴ തീർക്കാൻ ട്രൂപ്പിന് സാധിച്ചു. പതിവ് രീതികളിൽ നിന്ന് മാറി, ഔപചാരിക ഉദ്ഘാടനമോ അധ്യക്ഷ പ്രസംഗമോ സ്വാഗത ഭാഷണമോ ഇല്ലാതെയാണ് പരിപാടി നടന്നത് എന്നതും ഏറെ ശ്രദ്ധേയമായി. തിങ്ങിനിറഞ്ഞ സദസ്സിന് ഇത് പുതിയൊരു അനുഭവമായിരുന്നു.
കലാകാരന്മാർക്ക് ആദരം
മെഹ്ഫിലിൽ ഗാനങ്ങൾ ആലപിച്ച പ്രശസ്ത ഗായകരായ സജാദ് കാലിക്കറ്റ്, ശുഭ, സോയ എന്നിവരെയും അവതാരകൻ ലിമേഷിനെയും മറ്റ് ട്രൂപ്പ് അംഗങ്ങളെയും ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ നൽകി ആദരിച്ചു.
സംഘടന പ്രസിഡൻ്റ് പി എസ് ഹമീദ്, സെക്രട്ടറി പി കെ സത്താർ, ഭാരവാഹികളായ റഹ്മത്ത് മുഹമ്മദ്, മാഹിൻ ലോഫ്, എരിയാൽ ശരീഫ്, എ എസ് മുഹമ്മദ് കുഞ്ഞിക, ഷാഫി തെരുവത്ത്, ടി എസ് ബഷീർ, ശരീഫ് സാഹിബ്, അബ്ദുൽ റഹ്‌മാൻ ബാങ്കോട്, മാധ്യമപ്രവർത്തകൻ ടി എ ഷാഫി, മുജീബ് അഹ്‌മദ് എന്നിവർ ചേർന്നാണ് കലാകാരന്മാർക്ക് ഉപഹാരങ്ങൾ സമർപ്പിച്ചത്.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം.
Article Summary: Thalangara Rafi Mahal hosted 'Mehfil E Shaam Rafi Ke Naam' in Kasaragod.
#Kasaragod #MohammedRafi #MusicalNight #Mehfil #ThalangaraRafiMahal #KeralaNews #AparnaNews
