Join Whatsapp Group. Join now!

Obituary | കർണാടക മുൻ സിവില്‍ സപ്ലൈസ് ജനറൽ മാനേജർ പി എച്ച് അബ്ദുൽ റഹീം കരിപ്പൊടി നിര്യാതനായി

കർണാടക മുൻ സിവില്‍ സപ്ലൈസ് ജനറൽ മാനേജർ പി എച്ച് അബ്ദുൽ റഹീം കരിപ്പൊടി നിര്യാതനായി.
● ഹുബ്ലി, ധർവാർഡ്, മാണ്ഡ്യ, മംഗ്ളൂരിൽ, ചിക്കമംഗ്ളൂരിൽ എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്

● മയ്യത്ത് വെള്ളിയാഴ്ച സുബ്ഹ് നമസ്കാരത്തിന് ശേഷം തായലങ്ങാടി ഖിളർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. കാസർകോട്: (MyKasargodVartha) കർണാടകയിൽ ഫുഡ് ആൻഡ് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥനായിരുന്ന ഫോർട്ട് റോഡ് സ്വദേശിയും ഇപ്പോൾ ചെട്ടുംകുഴി ഇസ്സത്ത് നഗർ തേർഡ് സ്ട്രീറ്റിൽ താമസക്കാരനുമായ പി.എച്ച് അബ്ദുൽ റഹീം കരിപ്പൊടി (79) നിര്യാതനായി. 

Former Karnataka Civil Supplies General Manager P.H. Abdul Rahim Karippodi Passes Away at 79

ഹുബ്ലി, ധർവാർഡ്, മാണ്ഡ്യ, മംഗ്ളൂരു, ചിക്കമംഗ്ളൂരു എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം ജനറൽ മാനേജരായാണ് സർവീസിൽ നിന്ന് വിരമിച്ചത്. വലിയ സുഹൃത്ത് ബന്ധങ്ങളുടെ ഉടമയായിരുന്നു അദ്ദേഹം. പരേതരായ പള്ളം ഹസ്സൻ കുട്ടി ഹാജിയുടെയും ആഇശ കരിപ്പൊടിയുടെയും മകനാണ്.

കുടുംബവിവരങ്ങളും ഖബറക്കവും

ഭാര്യ: സഫിയ. മക്കൾ: ഇസ്രത്ത് ഹസ്സൻ ഫൈസി (ഖത്തർ), ഡോ. നിലോഫർ ശബ്‌നം (അൽ അസ്ഹർ മെഡിക്കൽ കോളേജ്, തൊടുപുഴ), റിസ്‌വാന മഷ്‌രിഖൈൻ (ഖത്തർ). മരുമക്കൾ: ഹലീം (തിരുവനന്തപുരം), ഷബീർ (ചാവക്കാട്), ഷാന (തളങ്കര).

Former Karnataka Civil Supplies General Manager P.H. Abdul Rahim Karippodi Passes Away at 79

സഹോദരങ്ങൾ: ബീബി, സൈനബു, നഫീസു. പരേതരായ ഷാഫി കരിപ്പൊടി, അസീസ് കരിപ്പൊടി, ഹമീദ് കരിപ്പൊടി എന്നിവർ മറ്റു സഹോദരങ്ങളാണ്. മയ്യത്ത് വെള്ളിയാഴ്ച സുബ്ഹ് നമസ്കാരത്തിന് ശേഷം തായലങ്ങാടി ഖിളർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

പ്രാദേശിക വാർത്തകളും വിവരങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. 

Article Summary: P.H. Abdul Rahim Karippodi, former Civil Supplies General Manager in Karnataka, passed away at 79.

#Kasaragod #Obituary #CivilSupplies #Karippodi #KeralaNews #KasargodVartha #AparnaNews



Post a Comment