● സമസ്ത ട്രഷറർ കൊയ്യോട് ഉമർ മുസ്ലിയാർ പരിപാടിക്ക് നേതൃത്വം നൽകി
കാസർകോട്: (MyKasargodVartha) കാസർകോട് സംയുക്ത മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, പരേതനായ സംയുക്ത മുസ്ലിം ജമാഅത്ത് ഖാസിയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയുമായിരുന്ന ആലിക്കുട്ടി മുസ്ലിയാരുടെ സ്മരണയ്ക്കായി പ്രാർഥനാ സദസ്സും അനുസ്മരണ പരിപാടിയും ദുആ മജ്ലിസും സംഘടിപ്പിച്ചു. കാസർകോട് തളങ്കര മാലിക് ദിനാർ വലിയ ജുമുഅത്ത് പള്ളിയിൽ വെച്ചാണ് പരിപാടി നടന്നത്.
നേതൃത്വം നൽകിയവർ
ചടങ്ങിന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ട്രഷറർ കൊയ്യോട് ഉമർ മുസ്ലിയാർ നേതൃത്വം നൽകി. സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡൻ്റ് എൻ എ നെല്ലിക്കുന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ അബ്ദുൽ റഹ്‌മാൻ സ്വാഗതം പറഞ്ഞു. അബൂബക്കർ സിദ്ദീഖ് നദ്‌വി ചേരൂർ പരിപാടിയിൽ ആമുഖ പ്രഭാഷണം നടത്തി.
പങ്കെടുത്ത പ്രമുഖർ
ഖത്വീബ് കെ എം മജീദ് ബാഖവി, ചെങ്കള അബ്ദുല്ല ഫൈസി, പി എസ് ഇബ്രാഹിം ഫൈസി, അബ്ബാസ് ഫൈസി പുത്തിഗെ, അബ്ദുൽ റഹിമാൻ മദനി, അബ്ദുൽ ഖാദർ ബാഖവി ബായിക്കര, അബ്ദുൽ നാസിർ ഫൈസി, അബ്ദുൽ നാസിർ ലത്തീഫി, മജീദ് ഫൈസി, അഫ്സൽ ഫൈസി, കെ എ മുഹമ്മദ് ബഷീർ, പി എ സത്താർ ഹാജി, അഷ്റഫ് പള്ളിക്കണ്ടം, യു സഅദ് ഹാജി, എ ബി ശഫി, കെ എം അബ്ദുൽ റഹ്‌മാൻ, കെ എം ഹനീഫ്, നിസാർ തളങ്കര, സി എ അബ്ദുല്ലക്കുഞ്ഞി ഹാജി, ഹമീദ് മിഅ്റാജ്, എൻ കെ അമാനുല്ല, സി എം അബ്ദുൽ ഖാദർ ഹാജി, കെ എച്ച് അഷ്റഫ്, കെ എം ബഷീർ, ടി എസ് മുഹമ്മദ് ബഷീർ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു. സെക്രട്ടറി എം എ എച്ച് മഹ്‌മൂദ് ചടങ്ങിന് നന്ദി പറഞ്ഞു.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പ്രാദേശിക വാർത്തകളും വിവരങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.
Article Summary: Kasaragod Samyuktha Muslim Jama-ath Committee organized Alikutty Ustad memorial event and Duha Majlis at Thalangara Malik Deenar Juma Masjid.
#Kasaragod #SamyukthaMuslimJamaath #AlikuttyUstad #MalikDeenarMasjid #Samastha #KeralaNews #AparnaNews
