Join Whatsapp Group. Join now!

Education Department | കാസർകോട് ഹയർ സെക്കൻഡറി ആർഡിഡി സബ് ഓഫീസ് വേണം: മന്ത്രിക്ക് നിവേദനം നൽകി

കാസർകോട് ഹയർ സെക്കൻഡറി ആർഡിഡി സബ് ഓഫീസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ മന്ത്രി അഡ്വ. എൻ ഷംസുദ്ദീന് നിവേദനം നൽകി.
● അധ്യാപകരും രക്ഷിതാക്കളും നേരിടുന്ന ദുരിതങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി ● മൊഗ്രാൽ പുത്തൂർ സ്കൂളിലെ പ്രിൻസിപ്പൽ ഒഴിവ് നികത്താനും നിവേദനം

കാസർകോട്: (MyKasargodVartha) ജില്ലയിൽ ഹയർ സെക്കൻഡറി വിഭാഗത്തിന് റീജണൽ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസോ സബ് ഓഫീസോ ഇല്ലാത്തത് അധ്യാപകർ, ജീവനക്കാർ, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവർക്ക് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്. നിലവിൽ കണ്ണൂരിലാണ് ഈ ഓഫീസ് പ്രവർത്തിക്കുന്നത്. ചെറിയ പ്രശ്നങ്ങൾക്ക് പോലും കാസർകോട്ടുള്ളവർ കണ്ണൂരിലേക്ക് പോകേണ്ടി വരുന്നത് വലിയ ബുദ്ധിമുട്ടാണ്.

മന്ത്രിക്ക് നിവേദനം നൽകി

സ്കൂളുകളിൽ പ്രിൻസിപ്പൽ, അധ്യാപകരുടെ ഒഴിവുകൾ നികത്തുന്നതിനും മറ്റ് ഭരണപരമായ കാര്യങ്ങൾക്കും ജില്ലയിൽ ഓഫീസ് ഇല്ലാത്തത് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റികൾക്കും പിടിഎകൾക്കും ഏറെ പ്രയാസമുണ്ടാക്കുന്നുണ്ട്. 

Demand for Higher Secondary RDD Sub-Office in Kasaragod: Memorandum Submitted to Education Minister

ഈ സാഹചര്യത്തിൽ കാസർകോട്ട് ഒരു സബ് ഓഫീസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ മന്ത്രി അഡ്വ. എൻ ഷംസുദ്ദീന് നിവേദനം നൽകി. മൊഗ്രാൽ പുത്തൂർ പതിനേഴാം വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി മാഹിൻ കുന്നിൽ, എംഎൽഎ കല്ലട്ര മാഹിൻ ഹാജി വഴിയാണ് മന്ത്രിക്ക് നിവേദനം കൈമാറിയത്.

പ്രിൻസിപ്പൽ ഒഴിവ് നികത്തണമെന്ന് ആവശ്യം

മൊഗ്രാൽ പുത്തൂർ ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പൽ ഒഴിവ് അടിയന്തരമായി നികത്തണമെന്നും മന്ത്രിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. പ്രിൻസിപ്പൽ ഇല്ലാത്തത് മൂലം സ്കൂൾ പ്രവർത്തനം ഏറെ പ്രതിസന്ധിയിലാണെന്നും മാഹിൻ കുന്നിൽ മന്ത്രിയെ ധരിപ്പിച്ചു.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം

Article Summary: A memorandum was submitted to Education Minister Adv. N. Samsudheen demanding a Higher Secondary RDD sub-office in Kasaragod and a Principal appointment at Mogral Puthur Higher Secondary School.

#Kasaragod #EducationDepartment #RDDoffice #KasargodNews #KeralaGovernment #HigherSecondary #MalayalamNews #AparnaNews

Post a Comment