Join Whatsapp Group. Join now!

Milad Campaign | മേൽപ്പറമ്പിനെ പുളകമണിയിച്ച് സഅദിയ്യ മീലാദ് റാലി; ഒരു മാസം നീളുന്ന കാമ്പയിന് പ്രൗഢ തുടക്കം

'ഖൽബിലുണ്ട് എൻ്റെ നബി' പ്രമേയത്തിൽ ഒരു മാസം നീളുന്ന സഅദിയ്യ മീലാദ് കാമ്പയിന് മേൽപ്പറമ്പിൽ പ്രൗഢമായ തുടക്കം. വിളംബര റാലിയും സമാപന സംഗമവും നടന്നു.
● സഅദാബാദിൽ സ്വാഗതസംഘം ചെയർമാൻ കെ കെ ഹുസൈൻ ബാഖവി പതാക ഉയർത്തി ● ദഫ്, സ്കൗട്ട് എന്നിവ ഉൾപ്പെടുത്തി വർണശബളമായ വിളംബര റാലി സംഘടിപ്പിച്ചു

ദേളി: (MyKasargodVartha) 'ഖൽബിലുണ്ട് എൻ്റെ നബി' എന്ന പ്രമേയം ഉയർത്തിപ്പിടിച്ച് ഒരു മാസം നീണ്ടുനിൽക്കുന്ന സഅദിയ്യ മീലാദ് കാമ്പയിന് പ്രൗഢമായ തുടക്കം. പരിപാടിയുടെ ഭാഗമായി സഅദാബാദിൽ സ്വാഗതസംഘം ചെയർമാൻ കെ കെ ഹുസൈൻ ബാഖവി പതാക ഉയർത്തി. 

വർണശബളമായ റാലി

ചടങ്ങിൽ സയ്യിദ് ഇസ്മാഈൽ അൽ ഹാദി തങ്ങൾ പ്രാർഥന നിർവഹിച്ചു. തുടർന്ന് മേൽപ്പറമ്പ് ടൗണിൽ വർണശബളമായ വിളംബര റാലി നടന്നു. ദഫ്, സ്കൗട്ട്, ഫ്ലവർ ഷോ തുടങ്ങി വിവിധ ഡിസ്പ്ലേകൾ അണിനിരന്ന റാലി നാടിന് നവ്യാനുഭവമായി. ചളിയങ്കോട് നിന്ന് ആരംഭിച്ച സാംസ്കാരിക ഘോഷയാത്രയിൽ സ്ഥാപന മേധാവികളും പ്രാസ്ഥാനിക നേതാക്കളും നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. കട്ടക്കാൽ ജുമാ മസ്ജിദ് പരിസരത്താണ് റാലി സമാപിച്ചത്.

Sa-adiya Launches Month-Long Milad Campaign 'My Prophet in My Heart' with Grand Rally in Melparamba

സമാപന സംഗമം

സമാപന സംഗമം സെക്രട്ടറി സയ്യിദ് സൈനുൽ ആബിദീൻ അൽ അഹ്ദൽ കണ്ണവത്തിൻ്റെ അധ്യക്ഷതയിൽ സഅദിയ്യ ഇൻ്റർനാഷണൽ ജനറൽ സെക്രട്ടറി ഹമീദ് പരപ്പ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എ പി അബ്ദുല്ല മുസ്ലിയാർ മാണിക്കോത്ത് വിളംബര പ്രഭാഷണം നടത്തി. കെപിസിസി ജനറൽ സെക്രട്ടറി ഹകീം കുന്നിൽ, കട്ടക്കാൽ ജമാഅത്ത് പ്രസിഡൻ്റ് ശാഫി ഹാജി കട്ടക്കാൽ, കൊല്ലംപാടി അബ്ദുൽ ഖാദിർ സഅദി, സയ്യിദ് ജാഫർ സ്വാദിഖ് തങ്ങൾ മാണിക്കോത്ത്, ഇസ്മാഈൽ സഅദി പാറപ്പള്ളി എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു. പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി സ്വാഗതവും ഉസ്മാൻ സഅദി കൊട്ടപ്പുറം നന്ദിയും പറഞ്ഞു.

Sa-adiya Launches Month-Long Milad Campaign 'My Prophet in My Heart' with Grand Rally in Melparamba

കെ പി ഹുസൈൻ സഅദി കെ സിറോഡ്, കല്ലട്ര ഇബ്രാഹിം, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, സയ്യിദ് ഹിബത്തുല്ല അഹ്‌സനി, സയ്യിദ് അസ്ഹർ തങ്ങൾ കുണിയ, അഹ്‌മദ് അലി ബെണ്ടിച്ചാൽ, അലി അസ്‌കർ ബാഖവി, ലത്വീഫ് സഅദി കൊട്ടില, അബ്ദുസ്സലാം ദേളി, സി പി അബ്ദുല്ല ഹാജി ചെരുമ്പ, യൂസുഫ് സഅദി അയ്യങ്കേരി, അബ്ദുൽ ഖാദിർ ഹാജി രിഫാഈ, ഇബ്രാഹിം സഅദി വിട്ടൽ, ശൈഖ് ഇമാം ബേക്കൽ, അബ്ദുല്ല ഫൈസി മൊഗ്രാൽ, അബ്ദുൽ ഖാദിർ ഹാജി ചട്ടഞ്ചാൽ, അബ്ബാസ് ഹാജി കുഞ്ചാർ, അലി പൂച്ചക്കാട്, ശരീഫ് സഅദി മാവിലാടം, അഹ്‌മദ് ശിറിൻ ഉദുമ, ശറഫുദ്ദീൻ സഅദി, എം ടി പി അബ്ദുല്ല മൗലവി, ഹാഫിള് അഹ്‌മദ് സഅദി ചേരൂർ, അബ്ദുല്ല സഅദി ചിത്താരി, മഹ്‌മൂദ് നിസാമി കൊൽക്കത്ത, ഇബ്രാഹിം സഅദി മുഗു, ഹമീദ് സഅദി കക്കിഞ്ച, ഹമീദ് മൗലവി ദേളി, ഖലീൽ മാക്കോട്, ലത്വീഫ് പള്ളത്തടുക്ക തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.

വിപുലമായ പരിപാടികൾ

കാമ്പയിൻ്റെ ഭാഗമായി വരും ദിവസങ്ങളിൽ മൗലിദ് ജൽസ, പ്രഭാഷണം, ബുർദ ആസ്വാദനം, ഗ്രാൻഡ് മൗലിദ്, കലാ സാഹിത്യ മത്സര പരിപാടികൾ, പ്രകീർത്തന സംഗമങ്ങൾ, 'റസൂലിൻ്റെ വിരുന്ന്' കാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങിയ വിപുലമായ പരിപാടികൾ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം

Article Summary: Sa-adiya launched a month-long Milad campaign titled 'My Prophet in My Heart' with a grand proclamation rally in Melparamba and a public meeting at Kattakkal.

#Kasaragod #Saadiya #MiladRally #Melparamba #KeralaNews #IslamicEvent #MalayalamNews #AparnaNews

Post a Comment