● ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത് ● ചെങ്കള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജാസ്മിൻ കബീർ നിർവഹിച്ചു
ചെർക്കള: (MyKasargodVartha) ചെർക്കള - കോലാച്ചിയടുക്കം റോഡിൽ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച കോൺക്രീറ്റ് റോഡ് ചെങ്കള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജാസ്മിൻ കബീർ ചെർക്കളം ഉദ്ഘാടനം ചെയ്തു. നാട്ടുകാരുടെ ദീർഘകാലത്തെ യാത്രാക്ലേശത്തിന് ഇതോടെ പരിഹാരമായി.
നേതാക്കളുടെ സാന്നിധ്യം ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ജസ്ന മനാഫ്, പഞ്ചായത്ത് മെമ്പർ ഹാരിസ് തായൽ, മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി നാസർ ചെർക്കളം, സി.എച്ച്. അഹമ്മദ് ഹാജി അസ്മാസ്, വാർഡ് ട്രഷറർ സി.എച്ച്. മുഹമ്മദ് കുഞ്ഞി വടക്കേക്കര, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് പൈച്ചു ചെർക്കള , വാർഡ് മുസ്ലിം ലീഗ് സെക്രട്ടറിമാരായ ഹാരിസ് സി.കെ., ബഷീർ കോലാച്ചിയടുക്കം, ഹസൈനാർ സിർസി, ഹുസൈനാർ സിർസി, ഫൈസൽ കോലാച്ചിയടുക്കം, ആമു കോലാച്ചിയടുക്കം, റഫീഖ് ചെർക്കള, അബ്ദുല്ല മസ്ജിദ് റോഡ്, കോൺട്രാക്ടർ എം.കെ. ചെർക്കളം തുടങ്ങിയവർ സംബന്ധിച്ചു.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഷെയർ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.
Article Summary: Cherkala - Kolachiyadukkam concrete road inaugurated by Chengala Panchayat Vice President Jasmine Kabir.
Keywords: Cherkala News, Kasaragod News, Road Inauguration, Chengala Panchayat, Jasmine Kabir, Infrastructure, Kerala News, Development
#Cherkala #Kasaragod #RoadInauguration #Development #Chengala #Kerala
