Join Whatsapp Group. Join now!

Conference | 'പണ്ഡിത മഹത്തുക്കളുടെ സ്മരണകൾ തലമുറകൾക്ക് പ്രചോദനമാകണം'; സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ

സമസ്ത ജില്ലാ മുശാവറ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം സമസ്ത പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു.

● മേൽപറമ്പിൽ നടന്ന സമസ്ത ജില്ലാ മുശാവറയുടെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു

● മർഹൂം മാഹിൻ മുസ്‌ലിയാരുടെ മൂന്ന് വാല്യങ്ങളുള്ള അറബി ഗ്രന്ഥം പ്രകാശനം ചെയ്തു


മേൽപറമ്പ്: (MyKasargodVartha) ജീവിത വഴിത്താരകളിൽ പ്രകാശം പരത്തി കടന്നുപോയ പണ്ഡിത മഹത്തുക്കളുടെ ഓർമകൾ തലമുറകൾക്ക് പ്രചോദനമാകും വിധം കൈമാറേണ്ടതുണ്ടെന്നും, അത് കേവലം ഒരു പ്രാസ്ഥാനിക ബാധ്യതയെന്നതിലുപരി ചരിത്രപരമായ ഒരനിവാര്യത കൂടിയാണെന്നും സമസ്ത പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രസ്താവിച്ചു. സമസ്ത ജില്ലാ മുശാവറ മേൽപറമ്പിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


അനുസ്മരണവും പുസ്തക വിതരണവും


ചടങ്ങിൽ ജില്ലാ പ്രസിഡൻ്റ് സയ്യിദ് എം എസ് തങ്ങൾ മദനി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുസ്സലാം ദാരിമി ആമുഖ ഭാഷണം നടത്തി. അടുത്തിടെ വിടപറഞ്ഞ യു എം അബ്ദുൽ റഹ്‌മാൻ മുസ്‌ലിയാർ, ത്വാഖാ അഹ്‌മദ്‌ മൗലവി അൽ അസ്ഹരി, കെ കെ മാഹിൻ മുസ്‌ലിയാർ എന്നിവരെ അനുസ്മരിച്ച് യഥാക്രമം ചെങ്കളം അബ്ദുല്ല ഫൈസി, സിദ്ദീഖ് നദ്‌വി ചേരൂർ, പുത്തിഗെ അബ്ബാസ് ഫൈസി എന്നിവർ പ്രഭാഷണം നടത്തി. നേരത്തേ മേൽപറമ്പ് ഖത്തീബായിരുന്ന അബ്ദുൽ ഖാദർ മുസ്‌ലിയാർ, മാഹിൻ മുസ്‌ലിയാർ എന്നിവരുടെ ഖബർ സിയാറത്തിന് കെ ടി അബ്ദുല്ല ഫൈസി നേതൃത്വം നൽകി. മർഹൂം മാഹിൻ മുസ്‌ലിയാർ രചിച്ച മൂന്ന് വാല്യങ്ങളുള്ള അറബി ഗ്രന്ഥത്തിൻ്റെ സൗജന്യ വിതരണം കല്ലട്ര മാഹിൻ എംഎൽഎ സലാം ദാരിമിക്ക് നൽകി ഉദ്ഘാടനം ചെയ്തു.

Memorials of Islamic Scholars Should Inspire Future Generations: Sayyid Muhammad Jifri Muthukkoya Thangal


സമ്മേളനത്തിലെ സാന്നിധ്യം


മൊയ്തു ബാഖവി പുഞ്ചാവി, പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, അബ്ദുൽ ഖാദർ നദ്‌വി, ഹംസത്തുസ്സഅദി, പി എസ് ഇബ്രാഹിം ഫൈസി, സി എം ബീരാൻ ഫൈസി, ഇബ്രാഹിം മുസ്‌ലിയാർ കൊവ്വൽ പള്ളി, ചേരൂർ അബ്ദുൽ ഖാദർ അൽ ഖാസിമി, ഇ അബ്ബാസ് ഫൈസി, അബ്ദുൽ ഖാദർ സഅദി, അബ്ദുൽ മജീദ് ദാരിമി, ജി എസ് അബ്ദുൽ ഹമീദ് ദാരിമി, മുബാറക് ഹസൈനാർ ഹാജി, റശീദ് ബെളിഞ്ചം, ഹാരിസ് ദാരിമി, അബൂബക്കർ സാലൂദ് നിസാമി, ടി എച്ച് അബ്ദുൽ ഖാദർ ഫൈസി, അബ്ദുൽ ഖാദർ ബാഖവി, താജുദ്ദീൻ ദാരിമി, മൊയ്തു നിസാമി, മജീദ് ബാഖവി കൊടുവള്ളി, സയ്യിദ് ഹുസൈൻ തങ്ങൾ മാസ്തിക്കുണ്ട്, അഷ്റഫ് റഹ്മാനി ചൗക്കി, അഷ്റഫ് ദാരിമി, ഇർഷാദ് ഹുദവി ബെദിര, സി എം അബ്ദുൽ ഖാദർ ഹാജി, അമീൻ യു എം മൊഗ്രാൽ, മൊയ്തു അസ്ഹരി, എസ് കെ അബ്ദുൽ ഖാദർ, കരിം ഫൈസി, ഹാഷിം ദാരിമി ദേലംപാടി, നസിഹ് ദാരിമി, ഹുസൈൻ റഹ്മാനി, സിദ്ദീഖ് ഹുദവി, സുഹൈർ അസ്ഹരി പള്ളങ്കോട്, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, സിദ്ദീഖ് ബെളിഞ്ചം, അഷ്‌റഫ് അസ്‌നവി മർദള, ഇ കെ മൂസ ദാരിമി കക്കിഞ്ച തുടങ്ങിയവർ സംബന്ധിച്ചു.


ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ അപ്ഡേറ്റുകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്തുക.


Article Summary: Samastha President inaugurated a memorial conference in Melparamba.


#Samastha #Melparamba #JifriMuthukkoyaThangal #KasaragodNews #IslamicScholars #KeralaMuslims #ReligiousEvent #AparnaNews



News Labels: Melparamba, Samastha, Jifri Muthukkoya Thangal, Kasaragod, Islamic Scholars


URL Slug:


Search Description: Melparamba News:





Post a Comment