Join Whatsapp Group. Join now!

Obituary | കുമ്പളയിലെ ആദ്യകാല വ്യാപാരി ബദ്‌രിയനഗറിലെ മുഹമ്മദ് ഹാജി നിര്യാതനായി

കുമ്പളയിലെ ആദ്യകാല വ്യാപാരിയും ബദ്‌രിയനഗർ വെൽഫയർ അസോസിയേഷൻ മുൻ പ്രസിഡൻ്റുമായ മുഹമ്മദ് ഹാജി നിര്യാതനായി.

● ബദ്‌രിയനഗർ വെൽഫയർ അസോസിയേഷൻ മുൻ പ്രസിഡൻ്റായിരുന്നു മുഹമ്മദ് ഹാജി ● വ്യാപാരി വ്യവസായി രംഗത്തും സാമൂഹിക മേഖലയിലും അദ്ദേഹം സജീവമായിരുന്നു ● മയ്യത്ത് ബദ്‌രിയനഗർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

കുമ്പള: (MyKasargodVartha) ആദ്യകാല വ്യാപാരികളിലൊരാളും, ബദ്‌രിയനഗർ വെൽഫയർ അസോസിയേഷൻ മുൻ പ്രസിഡൻ്റുമായ ബദ്‌രിയനഗർ സാബിറാ മൻസിലിൽ മുഹമ്മദ് ഹാജി (67) നിര്യാതനായി. ശനിയാഴ്ചയായിരുന്നു അന്ത്യം. വ്യാപാരി വ്യവസായി രംഗത്തും സാമൂഹിക രംഗത്തും സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം.

Veteran Kumbla Merchant and Badriya Nagar Welfare Association Former President Muhammad Haji Passes Away

കുടുംബ വിവരങ്ങൾ


● ഭാര്യ: ഫാത്തിമ.

● മക്കൾ: സലാഹുദ്ദീൻ, ശുഹൈബ്, ഷമീം, ആസിഫ്, ജാഫർ, മുസ്തഫ, സാബിറ, ശാക്കിറ, ഷബീല.

● മരുമക്കൾ: ഫക്രുദീൻ, മൊയ്തീൻ, ആഷിക്, ഷമീന, ഫർസാന, ഷിംന.

● സഹോദരങ്ങൾ: മൊയ്തീൻ, നഫീസ, പരേതരായ അബ്ബാസ്, ഖദീജ.


ഖബറടക്കം നടത്തി


മയ്യത്ത് ബദ്‌രിയനഗർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. മുഹമ്മദ് ഹാജിയുടെ നിര്യാണത്തിൽ ബദ്രിയാനഗർ വെൽഫയർ അസോസിയേഷൻ ഭാരവാഹികൾ അനുശോചനം രേഖപ്പെടുത്തി.


കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. 


Article Summary: Muhammad Haji (67), former Badriya Nagar Welfare Association president, passed away.


#KumblaNews #KasaragodNews #Obituary #KeralaNews #LocalNews #AparnaNews






Post a Comment