പള്ളിക്കര പിഎച്ച്‌സി പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി
പള്ളിക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിന് പുതിയതായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിച്ചു. പള്ളിക്കര ജിഎച്ച്എസ്എസിന് മുന്‍വശമാണ് 1.87 കോടി രൂപ ചിലവില്‍ കെട്ടിടം നിര്‍മ്മിക്കുന്നത്. കെട്ടിടം ആറുമാസത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.
കെ.കുഞ്ഞിരാമന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് എം. ഗൗരി, ബിആര്‍ഡിസി എംഡി:ടി.കെ മന്‍സൂര്‍, കെഎസ്സിഎഡിസി റീജണല്‍ മാനേജര്‍ മോഹനകൃഷ്ണന്‍, പള്ളിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്.ടി.എം അബ്ദുള്‍ ലത്തീഫ്, കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത്ത് അംഗം അസുറാബി, പള്ളിക്കര ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഫാത്തിമ മൂസ, മാധവ ബേക്കല്‍, പള്ളിക്കര പിഎച്ച്‌സി മെഡിക്കല്‍ ഓഫീസര്‍ ഡോ.അബ്ദുര്‍ സലാം, വിവിധ രാഷ്ട്രീയ കക്ഷിപ്രതിനിധികളായ കരിച്ചേരി നാരായണന്‍, ടി.നാരായണന്‍, കെ.ഇ.എ ബക്കര്‍, എ.ദാമോദരന്‍, എന്‍.ബാബുരാജ്, എം.എ ലത്തീഫ്, എ.കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു.
പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഇന്ദിര സ്വാഗതവും കാസര്‍കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ബി അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.
ജില്ലാ ഭരണകൂടത്തിന്റെ ഇന്റര്‍നെറ്റ് റേഡിയോവിന് പേര് നിര്‍ദേശിക്കാം
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നീലേശ്വരം റോട്ടറിയുമായി സഹകരിച്ച് സംപ്രേഷണമാരംഭിക്കുന്ന ഇന്റര്‍നെറ്റ് റേഡിയോ സംവിധാനത്തിന് അനുയോജ്യമായ പേര് ക്ഷണിക്കുന്നു.
കൂടുതല്‍പേര്‍ നിര്‍ദ്ദേശിക്കുന്ന പേര് പാനല്‍ പരിശോധിച്ച് തെരഞ്ഞെടുക്കുമെന്ന് ജില്ലാകളക്ടര്‍ ജീവന്‍ബാബു കെ അറിയിച്ചു. നിര്‍ദ്ദേശിക്കുന്ന പേര് 7902242108 എന്ന മൊബൈല്‍ നമ്പറിലേക്ക് വാട്‌സ് ആപ് സന്ദേശമായി അയക്കണം. നാമനിര്‍ദ്ദേശം ഈ മാസം 16 വരെ സ്വീകരിക്കും.
ജില്ലാ ഭരണകൂടത്തിന്റെ ഇന്റര്‍നെറ്റ് റേഡിയോവിന് അവതാരകരെ തേടുന്നു
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നീലേശ്വരം റോട്ടറിയുമായി സഹകരിച്ച് സംപ്രേഷണമാരംഭിക്കുന്ന ഇന്റര്‍നെറ്റ് റേഡിയോ സംവിധാനത്തിന് അവതാരകരെ ക്ഷണിക്കുന്നു. പതിനഞ്ചിന് മുകളില്‍ പ്രായമുള്ള സംപ്രേഷണയോഗ്യമായ ശബ്ദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ശബ്ദപരിശോധന നടത്തി തെരഞ്ഞെടുക്കും.
ആകാശവാണിയിലും മറ്റും പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. തെരഞ്ഞെടുക്കപപെടുന്നവരുടെ പാനല്‍ തയ്യാറാക്കുമെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു. താത്പര്യമുള്ളവര്‍ 9496151800 എന്ന് മൊബൈല്‍ നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
ട്രാക്ടര്‍ ഡ്രൈവിംഗ് പരിശീലനം
കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്റെ അരിമ്പൂരില്‍ ഉള്ള പരിശീലനകേന്ദ്രത്തില്‍ കര്‍ഷകര്‍ക്കും സ്വയം തൊഴില്‍ അന്വേഷകര്‍ക്കും അനുയോജ്യമായി രൂപ കല്പന ചെയ്തിട്ടുള്ള രണ്ടുമാസത്തെ കാര്‍ഷികയന്ത്രങ്ങളുടെ പ്രവര്‍ത്തനവും അവയുടെ പരിചരണവും പ്രായോഗിക പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ കുറഞ്ഞത് 8ാം ക്ലാസ്സ് പാസ്സായവരും 18 വയസ്സിനുമുകളില്‍ പ്രായം ഉള്ളവരും ആയിരിക്കണം. കോഴ്‌സ് ഫീ 6,050രൂപ താമസ സൗകര്യം ലഭിക്കും. താല്പര്യമുള്ളവര്‍ കോഴ്‌സ്ഫീ അടക്കം ഡിവിഷണല്‍ എഞ്ചിനീയര്‍, കെ.എ.ഐ.സി അരിമ്പൂര്‍, തൃശ്ശൂര്‍680620 എന്ന വിലാസത്തില്‍ ഈ മാസം 28നകം അപേക്ഷിക്കണം. നവംബര്‍ ഒന്നിന് പരിശീലനം തുടങ്ങും. പരിശീലനത്തിന് ഒടുവില്‍ നിബന്ധനകള്‍ക്ക് വിധേയമായി ട്രാക്ടര്‍ ഓടിക്കുന്നതിനുള്ള ലൈസന്‍സും, കോഴ്‌സ് സര്‍ട്ടിഫിക്കറ്റും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ 04872310983.
വാട്ടര്‍ ചാര്‍ജ് കുടിശ്ശിക അടച്ചു തീര്‍ക്കണം
കേരള വാട്ടര്‍ അതോറിറ്റിയുടെ വാട്ടര്‍ സപ്ലൈ സബ് ഡിവിഷന്‍ കീഴില്‍ വാട്ടര്‍ ചാര്‍ജ്ജ് കുടിശ്ശിക വരുത്തിയിട്ടുള്ള ഉപഭോക്താക്കള്‍ നിശ്ചിത തീയ്യതിക്കകം മുഴുവന്‍ കുടിശ്ശികയും അടച്ചു തീര്‍ക്കണമെന്ന് അസി.എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു. വീഴ്ച വരുത്തുന്നവരുടെ കുടിവെള്ള കണക്ഷന്‍ വിേഛദിക്കും.
കുടിശ്ശിക ഈടാക്കുന്നതിനായി ഇനിയോരറിയിപ്പുകൂടാതെ ജപ്തി നടപടികള്‍ സ്വീകരിക്കുന്നതിനായി റവന്യൂ വകുപ്പിലേക്ക് അറിയിക്കും. ദ്വൈമാസ ബില്ല് ലഭിച്ചിട്ടുള്ളവര്‍ക്ക് മുന്‍കൂറായി ഒരു വര്‍ഷത്തേക്ക് വെള്ളക്കരം 5 ശതമാനം ഇളവ് അനുവദിച്ച് അടക്കുന്നതിനുള്ള സൗകര്യം ലഭ്യമാണ്. പുതുതായി കുടിവെള്ള കണക്ഷന്‍ ആവശ്യമുള്ളവര്‍ വിദ്യാനഗറിലുള്ള ഓഫീസുമായി ബന്ധപ്പെട്ടാല്‍ ജല അതോറിറ്റി നേരിട്ട് ഡിപ്പാര്‍ട്ട്‌മെന്റ് നിരക്കില്‍ കണക്ഷന്‍ നല്‍കും.
ജൈവവള വിതരണം നടത്തും
ചെങ്കള കൃഷിഭവനില്‍ ജനകീയാസൂത്രണ പദ്ധതി പ്രകാരം ജൈവവളം, തുരിശ് എന്നിവയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള കര്‍ഷകര്‍ക്ക് 75 ശതമാനം സബ്‌സിഡി നിരക്കില്‍ ജൈവവളം വിതരണം നടത്തും. അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള കര്‍ഷകര്‍, ആധാര്‍ കാര്‍ഡിന്റെ കോപ്പി, ഐ.എഫ്.എസ് കോഡുള്ള ബാങ്ക് പാസ് ബുക്ക് കോപ്പി, നികുതി രശീതി എന്നിവ സഹിതം കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.
ഷാനവാസ് പാദൂര്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍
കാസര്‍കോട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായി ഷാനവാസ് പാദൂര്‍ തെരഞ്ഞെടുക്കപ്പെട്ടു. ചെയര്‍പേഴ്‌സണായിരുന്ന സുഫൈജ ടീച്ചര്‍ രാജി വെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇ.പത്മാവതിയെയാണ് ഷാനവാസ് പാദൂര്‍ പരാജയപ്പെടുത്തിയത്. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എ ഡി എം എച്ച് ദിനേശന്‍ വരണാധികാരിയായിരുന്നു. ഡപ്യുട്ടികളക്ടര്‍ (ഇലക്ഷന്‍) എ കെ രമേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി നന്ദകുമാര്‍ സംബന്ധിച്ചു.
എക്‌സൈസ് കലാകായിക മേള 14ന്
എക്‌സൈസ് കലാകായിക മേള 14ന് പടന്നക്കാട് നെഹ്‌റു ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് ഗ്രൗണ്ടില്‍ നടത്തും. എക്‌സൈസ് വകുപ്പില്‍ നിന്നും വിരമിച്ച ജീവനക്കാര്‍ക്ക് പ്രത്യേക മത്സരം ഉണ്ടായിരിക്കുന്നതാണ്. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ രാവിലെ 9 മണിക്ക് ഗ്രൗണ്ടില്‍ ഹാജരാകണം.
ഉപന്യാസ മത്സരവും പെയിന്റിംഗ് മത്സരവും സംഘടിപ്പിക്കും
കേന്ദ്രസംസ്ഥാന ടൂറിസം മന്ത്രാലയങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന 'പര്യടന്‍ പര്‍വ്' പരിപാടിയുടെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, നെഹ്‌റു യുവ കേന്ദ്രയുടെ സഹകരണത്തോടെ എട്ടു മുതല്‍ 12 ക്ലാസ്സുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ഉപന്യാസ മത്സരവും പെയിന്റിങ്ങ് മത്സരവും സംഘടിപ്പിക്കുന്നു.
ഈ മാസം 18ന് നീലേശ്വരം രാജാസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടത്തുന്ന മത്സരത്തില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ വിശദ വിവരങ്ങള്‍ക്കും റജിസ്‌ട്രേഷനും 15 ന് വൈകിട്ട് 5 മണിക്ക് മുമ്പായി 9495374855 എന്ന നമ്പറില്‍ ബന്ധപ്പെടണം. വിജയികള്‍ക്ക് 25 ന് ബേക്കലില്‍് നടക്കുന്ന ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും. ആദ്യം റജിസ്റ്റര്‍ ചെയ്യുന്ന 25 പേര്‍ക്കു വീതമായിരിക്കും മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ അര്‍ഹത. പങ്കെടുക്കുന്നവര്‍ പ്രധാനാധ്യാപകന്റെ സാക്ഷ്യപത്രം ഹാജരാക്കണം.
തുണിസഞ്ചി വിതരണത്തിന് അപേക്ഷ ക്ഷണിച്ചു
കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തില്‍ 201617 സാമ്പത്തിക വര്‍ഷത്തില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ നിര്‍വ്വഹണം നടത്തുന്ന പ്ലാസ്റ്റിക് നിര്‍മ്മാര്‍ജന പദ്ധതിയിലേക്കായി തുണിസഞ്ചി നിര്‍മ്മിച്ച് വിതരണം ചെയ്യുന്നതിന് കുടുംബശ്രീ സംരഭകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഈ മാസം 20 വരെ വി ഇ ഒ ഓഫീസില്‍ സ്വീകരിക്കും.
പരാതി പരിഹാര അദാലത്ത്
ഹൊസ്ദുര്‍ഗ് താലൂക്ക് ഓഫീസില്‍ എല്ലാ മാസവും 21ന് പരാതി പരിഹാര അദാലത്ത് നടത്തുമെന്ന് തഹസില്‍ദാര്‍ (ഭൂരേഖ) അറിയിച്ചു.
കുടുംബശ്രീ ബ്ലോക്ക് കോഓര്‍ഡിനേറ്റര്‍ പരീക്ഷ
കുടുംബശ്രീ ജില്ലാമിഷനില്‍ ബ്ലോക്ക് കോഓര്‍ഡിനേറ്റര്‍ക്കുള്ള എഴുത്തു പരീക്ഷ നാളെ (15ന്) ജി.എച്ച്.എസ്സ്.എസ്സ് കാസര്‍കോട് നടക്കും. രാവിലെ 11 മണി മുതല്‍ 12.30 വരെ ബ്ലോക്ക് കോഓര്‍ഡിനേറ്റര്‍1 ന്റെയും ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ 3.30 വരെ ബ്ലോക്ക് കോഓര്‍ഡിനേറ്റര്‍2 ന്റെയും എഴുത്ത് പരീക്ഷ നടക്കും. ഹാള്‍ ടിക്കറ്റുമായി പരീക്ഷയ്ക്ക് അര മണിക്കൂര്‍ മുമ്പേ ഹാളില്‍ ഹാജരാകണം.
ജില്ലാ പഞ്ചായത്ത് യോഗം
ജില്ലാ പഞ്ചായത്തിന്റെ സാധരണ യോഗം ഈ മാസം 21ന് പകല്‍ 11ന് പഞ്ചായത്ത് ഓഫീസില്‍ ചേരുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.
കേസുകള്‍ മാറ്റി
കാസര്‍കോട് ലാന്റ് ട്രിബ്യൂണല്‍ ഓഫീസില്‍ ഒക്‌ടോബര്‍ 16ന് നടത്താന്‍ നിശ്ചയിച്ച എല്ലാ കേസുകളും 20ലേക്ക് മാറ്റിവച്ചതായി സ്‌പെഷ്യല്‍ തഹസില്‍ദാര്‍ അറിയിച്ചു.
കേന്ദ്ര അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
മദ്യത്തിനും മയക്കുമരുന്നിനുമെതിരായ മേഖലയില്‍ പ്രവര്‍ത്തിച്ച് മികവ് തെളിയിച്ച സ്ഥാപനങ്ങള്‍, സംഘടനകള്‍, വ്യക്തികള്‍ എന്നിവരെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ അവാര്‍ഡ് നല്‍കും. ജില്ലയില്‍ ഈ മേഖലയില്‍ മികവ് തെളിയിച്ച സ്ഥാപനങ്ങള്‍, സംഘടനകള്‍, വ്യക്തികളില്‍ നിന്നും അനുയോജ്യമായ അപേക്ഷകള്‍ സ്‌കീമിന് അനുസരണമായി തയ്യാറാക്കി ഈ മാസം 17നകം ജില്ലാ സാമൂഹ്യനീതി ആഫീസര്‍ സമക്ഷം ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04994255074
വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 20172018 സാമ്പത്തിക വര്‍ഷത്തെ വിദ്യാഭ്യാസാനുകൂല്യത്തിനുള്ള അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി പാസായതിന് ശേഷം കേരള സര്‍ക്കാരിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ റഗുലര്‍ കോഴ്‌സിന് ഉപരിപഠനം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ നിര്‍ദ്ദിഷ്ട അപേക്ഷാ ഫാറത്തില്‍ നവംബര്‍ 30ന് മുമ്പായോ അല്ലെങ്കില്‍ പുതിയ േകാഴ്‌സില്‍ ചേര്‍ന്ന് 45 ദിവസത്തിനകമോ ബോര്‍ഡിന്റെ കാസര്‍കോട് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുമ്പാകെ അപേക്ഷ സമര്‍പ്പിക്കണം അപേക്ഷ പഠിച്ചുകൊണ്ടിരിക്കുന്ന സ്ഥാപന മേലധികാരി സാക്ഷ്യപ്പെടുത്തിയിരിക്കണം. ഫോണ്‍: 04972970272
ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ്
ഭീമനടി എളേരി വെസ്റ്റ് ബേബി ജോണ്‍ മെമ്മോറിയല്‍ ഗവ (വനിത) ഐ ടി ഐയില്‍ ഡെസ്‌ക്ക് ടോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്റര്‍ ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടരുടെ ഒരു ഒഴിവുണ്ട്. കൂടിക്കാഴ്ച ഈ മാസം 21ന് രാവിലെ 11 മണിക്ക് ഓഫീസില്‍ നടത്തും. താണ്. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കു്ന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്‍: 04672 341 666
ട്രാക്ടര്‍ ഡ്രൈവര്‍ ഒഴിവ്
കാസര്‍കോട് കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ നിലവിലുളള ട്രാക്ടര്‍ െ്രെഡവര്‍മാരുടെ രണ്ടു ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ താല്‍പ്പര്യമുള്ള ഐ.ടി.ഐ, ട്രാക്ടര്‍ െ്രെഡവിംഗ് ലൈസന്‍സ് യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഈ മാസം 30 ന് 11 മണിക്ക് ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍ : 04994 225570
നെഹ്‌റു യുവകേന്ദ്ര യുവജന ക്യാമ്പിന് തുടക്കം
നെഹ്‌റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ മായിപ്പാടി ഡയറ്റില്‍ സംഘടിപ്പിക്കുന്ന നേതൃത്വ പരിശീലന ക്യാമ്പിന് തുടക്കമായി. ഡെപ്യൂട്ടി കളക്ടര്‍ എന്‍. ദേവീദാസ് ഉദ്ഘാടനം ചെയ്തു. മധുര്‍ പഞ്ചയാത്ത് പ്രസിഡന്റ് മാലതി സുരേഷ് അധ്യക്ഷത വഹിച്ചു.
നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് കോഓര്‍ഡിനേറ്റര്‍ എം. അനില്‍കുമാര്‍ , ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പ്രഭ ശങ്കര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എസ്. വി.അവിന്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്, ജനാര്‍ദ്ദനന്‍ മാസ്റ്റര്‍, സുകുമാരന്‍ കുതിരിപ്പാടി, മിഷാല്‍ റഹ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു. നിര്‍മല്‍കുമാര്‍, ജേസി വേണുഗോപാല്‍, ജേസി പുഷ്പാകരന്‍, ശ്രീനാഥ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ക്യാമ്പില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 50 പ്രതിനിധികള്‍ പങ്കെടുക്കുന്നു.
വെള്ളരിക്കുണ്ട് താലൂക്ക് ജനസമ്പര്‍ക്ക പരിപാടി 30ന്; പരാതികള്‍ 20 വരെ നല്‍കാം
വെള്ളരിക്കൂണ്ട് താലൂക്ക്തല ജനസമ്പര്‍ക്ക പരിപാടി ഒക്‌ടോബര്‍ 30ന് വെള്ളരിക്കുണ്ട് വ്യാപാര ഭവനില്‍ നടക്കും. ജില്ലാ കളക്ടര്‍ ജീവന്‍ബാബു.കെ നടത്തുന്ന പരിപാടിയിലേക്ക് ഈ മാസം 20 വരെ വില്ലേജുകളിലും താലൂക്കുകളിലും പരാതി എഴുതി നല്‍കാം. ഈ പരാതികള്‍ 21ന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറും. 30നകം ഇവയ്ക്ക് പരിഹാരമുണ്ടാക്കി കക്ഷികള്‍ക്ക് മറുപടി നല്‍കി വിവരം ജില്ലാ കളക്ടര്‍ക്ക് നല്‍കേണ്ടതാണ്.
ജൂണ്‍ 11ന് ആരംഭിച്ചിട്ടുള്ള പരാതി സ്വീകരണത്തില്‍ വിവിധ വകുപ്പുകള്‍ നടപടി വേഗത്തിലാക്കണമെന്ന് ഇതുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ എന്‍.ദേവിദാസ് അറിയിച്ചു. ചില വകുപ്പുകള്‍ക്ക് ഇതിനകം തന്നെ ഏറെ പരാതികള്‍ ലിഭിച്ചിട്ടുണ്ട്. ലീഡ് ബാങ്ക് 122, സിവില്‍ സപ്ലൈസ് 130, സഹകരണ വകുപ്പ് 271, പഞ്ചായത്ത് 946 എന്നിങ്ങനെ പരാതികള്‍ കിട്ടിക്കഴിഞ്ഞു. ഇവയില്‍ അടിയന്തര ശ്രദ്ധയുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. വിവിധ വകുപ്പ് മേധാവികള്‍ യോഗത്തില്‍ സംബന്ധിച്ചു. അദാലത്തുമായി ബന്ധപ്പെട്ട അടുത്ത അവലോകന യോഗം 21ന് ശേഷം ചേരുന്നതാണ്.
ടെണ്ടര്‍ ക്ഷണിച്ചു
ദേശീയ ആരോഗ്യ ദൗത്യം ജില്ലാ ഓഫീസിലേക്ക് ഒരു കൊല്ലത്തേക്ക് വെള്ള നിറത്തിലുള്ള ഏഴു സീറ്റുള്ള വാഹനം, കരാര്‍ അടിസ്ഥാനത്തില്‍ വടകയ്ക്ക് നല്‍കുവാന്‍ താല്പര്യമുള്ള വാഹന ഉടമകളില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയ്യതി ഈ മാസം 28ന് ഉച്ച കഴിഞ്ഞ് 2.30 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് കാഞ്ഞങ്ങാട് പ്രവര്‍ത്തിക്കുന്ന ജില്ലാ പ്രാഗ്രാം മാനേജരുടെ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0467 2209466
ബോധവല്‍ക്കരണ പരിശീലന പരിപാടി
മൃഗസംരക്ഷണ വകുപ്പ് റീജണല്‍ എ.ഐ.സെന്ററിന്റെ ആഭിമുഖ്യത്തില്‍ ബദിയഡുക്ക ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടുകൂടി ക്ഷീരകര്‍ഷകര്‍ക്ക് ബ്ലോക്ക് ലെവല്‍ ബോധവല്‍ക്കരണ പരിശീലന പരിപാടി നടത്തി. ബദിയഡുക്ക പഞ്ചായത്ത് കുടുംബശ്രീ ഹാളില്‍ നടന്നപരിപാടി ബദിയഡുക്ക പഞ്ചായത്ത് പ്രസിഡന്റ് കെ.എന്‍.കൃഷ്ണഭട്ട് ഉദ്ഘാടനം ചെയ്തു.
ബദിയഡുക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൈബുന്നിസ മൊയ്തീന്‍കുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.വി ശ്രിനിവാസന്‍ മുഖ്യാതിഥിയായിരുന്നു. അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ ഡോ.എസ്. രാജലക്ഷ്മി പദ്ധതി വിവരിച്ചു. ബദിയഡുക്ക ബേള ഫാമിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ജി. ജയപ്രകാശ്വിവിധ വിഷയങ്ങളില്‍ ക്ലാസ്സെടുത്തു.
ബദിയഡുക്ക വെറ്ററിനറി ഡിസ്‌പെന്‍സറിയിലെ വെറ്ററിനറി സര്‍ജന്‍ ഡോ.ഇ.ചന്ദ്രബാബു, കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യം ആന്‍ഡ് വിദ്യാഭ്യാസം സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.എസ്. അഹമ്മദ്, ബദിയഡുക്ക ഗ്രാമപഞ്ചായത്ത് ആരോഗ്യം ആന്‍ഡ് വിദ്യാഭ്യാസം സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്യാംപ്രസാദ് മാന്യ, ബദിയഡുക്ക ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഹനീഫ് ഓസോണ്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സബാന.എസ്, ബദിയഡുക്ക ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് മെമ്പര്‍ ശങ്കര.ഡി, ബദിയഡുക്ക ഗ്രാമപഞ്ചായത്ത് ഒമ്പതാം വാര്‍ഡ് മെമ്പര്‍ ശാന്ത എന്നിവര്‍ പങ്കെടുത്തു. റീജണല്‍ എ.ഐ.സെന്ററിലെ ഫീല്‍ഡ് ഓഫീസര്‍ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Government Announcements on 13/10/2017.