● മൊഗ്രാൽ ബ്ലൂംസ് റിസോർട്ടിൽ നടന്ന സംഗമം റിട്ട. ഹെഡ്മാസ്റ്റർ എം മാഹിൻ ഉദ്ഘാടനം ചെയ്തു മൊഗ്രാൽ: (MyKasargodVartha) വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന 64-ാമത് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം വൻ വിജയമാക്കിയതിന്റെ സന്തോഷം പങ്കിടുകയാണ് ഇശൽ ഗ്രാമത്തിലെ വിവിധ സബ് കമ്മിറ്റികളും നാട്ടുകാരും. കലോത്സവത്തിന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചവർ വെവ്വേറെ വിജയാഘോഷങ്ങൾ സംഘടിപ്പിച്ചു വരികയാണ്.
നേരത്തെ ലോ ആൻഡ് ഓർഡർ കമ്മിറ്റിയാണ് ആഘോഷങ്ങൾക്ക് തുടക്കമിട്ടത്. ഇതിനു പിന്നാലെ മറ്റ് വിവിധ കമ്മിറ്റികളും വിജയാഘോഷവുമായി രംഗത്തെത്തി. കഴിഞ്ഞ ദിവസം ഫുഡ് കമ്മിറ്റി അംഗങ്ങൾ ഒത്തുകൂടി തങ്ങളുടെ ദൗത്യം വിജയകരമായി പൂർത്തിയാക്കിയതിന്റെ സന്തോഷം പങ്കിട്ടു.
കലോത്സവത്തിനെത്തിയ അയ്യായിരത്തോളം മത്സരാർത്ഥികളും രക്ഷിതാക്കളും സംഘാടകരും നാട്ടുകാരുമുൾപ്പെടെ എണ്ണായിരത്തോളം പേർക്കാണ് ഒരു പരാതിക്കും ഇടം നൽകാതെ ഈ കമ്മിറ്റി ഭക്ഷണം നൽകിയത്. ഏറ്റെടുത്ത ദൗത്യം ഭംഗിയായി നിറവേറ്റിയതിന്റെ സന്തോഷത്തിലായിരുന്നു ഫുഡ് കമ്മിറ്റിയിലെ 150-ഓളം അംഗങ്ങൾ ഒത്തുകൂടിയത്.
മൊഗ്രാൽ നാങ്കിയിലെ ബ്ലൂംസ് റിസോർട്ടിൽ ചേർന്ന ചടങ്ങിൽ ഫുഡ് കമ്മിറ്റി ചെയർമാനും മുൻ ഗ്രാമപഞ്ചായത്ത് അംഗവുമായ റിയാസ് മൊഗ്രാൽ അധ്യക്ഷത വഹിച്ചു. റിട്ടയേഡ് ഹെഡ്മാസ്റ്റർ എം മാഹിൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അൻവർ അഹമ്മദ് എസ് സ്വാഗതം പറഞ്ഞു.
ഫുഡ് കമ്മിറ്റി കൺവീനർ ശിശുപാലൻ മാഷ് വിഷയാവതരണം നടത്തി. സൈനബ ടീച്ചർ, ഹെഡ്മാസ്റ്റർ ജെ ജയറാം, അധ്യാപകരായ രാജേഷ്, സതീഷ്, പിടിഎ പ്രസിഡന്റ് ലത്തീഫ് കൊപ്പളം, ഫിനാൻസ് കമ്മിറ്റി ചെയർമാൻ പി എ ആസിഫ്, ഹമീദ് പെർവാഡ് എന്നിവർ ആശംസകൾ നേർന്നു.
പരിപാടിക്ക് ഫുഡ് കമ്മിറ്റി അംഗങ്ങളായ ബി കെ കബീർ, താജു നാങ്കി, താജുദ്ദീൻ കൊപ്പളം, നിസാം ബദ്രിയ, ശുഹൈബ്, സപ്പു, കബീർ റൈസിംഗ്, അലി കടവത്ത്, ഹാരിസ് പെർവാഡ്, കാസിം എസ് കെ, റിയാസ് എസ് കെ, ജലീൽ നാങ്കി, സിദ്ദീഖ് ജങ്കോ തുടങ്ങിയവർ നേതൃത്വം നൽകി.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ രേഖപ്പെടുത്തുക. കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ വാർത്ത ഷെയർ ചെയ്യുമല്ലോ.
Article Summary: Sub-committees celebrate the grand success of Revenue District School Kalolsavam.
Keywords: Kasaragod News, Kerala School Kalolsavam News, Mogral Local News, District School Fest News, Education News Kasaragod, Food Committee Celebration News, Mogral VHSS News, Revenue District Kalolsavam Success.
#Kasaragod #Kalolsavam #Mogral #SchoolFest #Success #KeralaNews
