പള്ളങ്കോട്: (MyKasargodVartha) കർണ്ണാടക എൺമൂർ സ്വദേശിയും കാസർകോട് മഞ്ഞംപാറയിൽ താമസക്കാരനുമായ ഇസ്മായിൽ മുസ്‌ലിയാർ എൺമൂർ (62) നിര്യാതനായി. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. ചൊവ്വാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം ഇപ്പോൾ ഭാര്യസഹോദരൻ പള്ളങ്കോട് നാസർ ഹാജിയുടെ വീട്ടിലാണുള്ളത്. കേരള മുസ്ലിം ജമാഅത്ത് കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി പള്ളങ്കോട് അബ്ദുൽ ഖാദർ മദനിയുടെ ഭാര്യസഹോദരിയുടെ ഭർത്താവാണ് ഇദ്ദേഹം.
ഭാര്യ: ഫാത്തിമത്ത് സുഹറ. മക്കൾ: നൂറുദ്ദീൻ, നൈമുദ്ദീൻ, നുസ്രത്ത്, നുസൈബ. മരുമക്കൾ: ശംസുദ്ദീൻ, അബ്ദുറഹിമാൻ, ഫായിസ.
മൃതദേഹം വൈകിട്ട് പള്ളങ്കോട് മദനീയം ക്യാമ്പസ് ഖബർസ്ഥാനിൽ ഖബറടക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
Article Summary: Ismail Musliyar Enmoor passed away due to cardiac arrest in Kasaragod.
Keywords: Kasaragod News, Enmoor News, Kerala News, Obituary News, Pallangode News, Delampady News, Muslim Jamaat News, Manjampara News
#Kasaragod #Obituary #Enmoor #KeralaNews #Pallangode #IsmailMusliyar
