● 'പ്രാദേശിക സിപിഎം നേതാക്കളുടെ അറിവോടെയാണ് അനീതികൾ നടക്കുന്നത്'.
● 'വിഷയത്തിൽ പോലീസിന്റെ ഇടപെടൽ സങ്കീർണ്ണത വർദ്ധിപ്പിക്കും'.
● വാണിയ സമുദായത്തിൻ്റെ പോരാട്ടത്തിന് പൂർണ്ണ പിന്തുണ നൽകുമെന്ന് ഹിന്ദു ഐക്യവേദി.
കാഞ്ഞങ്ങാട്: (MyKasargodVartha) കോട്ടച്ചേരിയിലെ തുളുച്ചേരി വാണിയ സമുദായ ശ്മശാനത്തിന്റെ പ്രവർത്തനം തടസ്സപ്പെടുത്തുന്ന നടപടി സാമൂഹ്യ നീതിയോടുള്ള വെല്ലുവിളിയാണെന്ന് ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി രാജൻ മുളിയാർ അഭിപ്രായപ്പെട്ടു.
1980 മുതൽ ശ്രീ കല്ല്യാൽ മുച്ചിലോട്ടിന്റെ അധീനതയിലുള്ള ശ്മശാന ഭൂമിയിൽ ശുചീകരണം നടത്തുന്നതിനും മൃതദേഹം ദഹിപ്പിക്കുന്നതിനും എതിരെ ചില ആളുകൾ എതിർപ്പുമായി വരുന്നത് അംഗീകരിക്കാൻ കഴിയില്ല. പ്രാദേശിക സിപിഎം നേതാക്കളുടെ അറിവോടുകൂടിയാണ് ഇത്തരം അനീതികൾ നടക്കുന്നത് എന്നത് പകൽ പോലെ വ്യക്തമാണ്.
വിഷയം വേണ്ട രീതിയിൽ മനസ്സിലാക്കാതെയുള്ള പോലീസിന്റെ ഇടപെടൽ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കാനേ ഉപകരിക്കുകയുള്ളൂ. തൊട്ടടുത്ത് പ്രവർത്തിക്കുന്ന മറ്റ് അഞ്ച് ശ്മശാനങ്ങൾകൊണ്ട് ഇല്ലാത്ത എന്ത് ബുദ്ധിമുട്ടാണ് ഇതുകൊണ്ട് ഉണ്ടാകുന്നത് എന്ന് ജനം ചോദിച്ചു തുടങ്ങിയിട്ടുണ്ട്.

വാണിയ സമുദായത്തിന്റെ അവകാശങ്ങൾ നേടിയെടുക്കാനുള്ള ജനാധിപത്യപരമായ പോരാട്ടത്തിൽ ഹിന്ദു ഐക്യവേദിയുടെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് രാജൻ മുളിയാർ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കുക, കൂടുതൽ പേരിലേക്ക് എത്തിക്കാൻ ഷെയർ ചെയ്യുക.
Article Summary: Hindu Aikya Vedi district general secretary Rajan Muliyar stated that obstructing the operation of the Tuluchery Vaniya community crematorium in Kottacheri is a challenge to social justice, alleging that the injustice is taking place with the knowledge of local CPM leaders. He pledged full support to the community's democratic struggle.
Keywords: Kasargod News, Kanhangad News, Hindu Aikya Vedi News, Vaniya Community News, Crematorium Obstruction News, Social Justice News, Kerala Politics News, Religious Affairs News
#Kanhangad #HinduAikyaVedi #SocialJustice #CrematoriumRow #Kasargod #KeralaNews