● കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡൻ്റ് സയ്യിദ് ഹസനുൽ അഹദൽ തങ്ങൾ അധ്യക്ഷത വഹിച്ചു.
ചെർക്കള: (MyKasargodVartha) സമസ്തയുടെ സെൻ്റിനറി ആഘോഷങ്ങളുടെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത് 'മനുഷ്യർക്കൊപ്പം' എന്ന സന്ദേശത്തിൽ സംഘടിപ്പിച്ചുവരുന്ന കർമ്മ സാമയികത്തിൻ്റെ സമാപനം കുറിച്ചുകൊണ്ട് സംസ്ഥാന യാത്രയ്ക്ക് ഒരുങ്ങുന്നു. ജനുവരി ഒന്നിന് ചെർക്കളയിൽ നിന്നാണ് കേരള യാത്രയ്ക്ക് പ്രയാണം ആരംഭിക്കുക.
കേരള യാത്രയുടെ അനുബന്ധമായി വിവിധങ്ങളായ പദ്ധതികൾക്കാണ് പ്രസ്ഥാനം രൂപം നൽകിയിട്ടുള്ളത്. യാത്രയുടെ സഹകരണ സമിതി പ്രഖ്യാപന സംഗമം ചെർക്കളയിൽ പ്രൗഢമായി നടന്നു.
സഹകരണ സമിതി പ്രഖ്യാപനം
ചെർക്കളയിൽ നടന്ന കേരള യാത്ര സഹകരണ സമിതി സംഗമം കാസർകോട് എം.എൽ.എ. എൻ.എ. നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു.
കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡൻ്റ് സയ്യിദ് ഹസനുൽ അഹദൽ തങ്ങൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.എസ്. ആറ്റക്കോയ തങ്ങൾ പഞ്ചിക്കൽ പ്രാർത്ഥന നടത്തി. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷൻ ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി സമ്മേളനത്തിൽ വിഷയാവതരണം നടത്തി.
എസ്.വൈ.എസ്. ജില്ലാ പ്രസിഡൻ്റ് സയ്യിദ് സൈനുൽ ആബിദീൻ അഹ്ദൽ കണ്ണവം, എസ്.എസ്.എഫ്. സംസ്ഥാന പ്രസിഡൻ്റ് സയ്യിദ് മുനീറുൽ അഹ്ദൽ, എസ്.എം.എ. സംസ്ഥാന സെക്രട്ടറി സുലൈമാൻ കരിവള്ളൂർ, എസ്.വൈ.എസ്. സംസ്ഥാന സമിതി അംഗം കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫി, കെ.പി.എസ്. തങ്ങൾ ബേക്കൽ, സയ്യിദ് ജഅ്ഫർ സ്വാദിഖ് മാണിക്കോത്ത്, വി.സി. അബ്ദുല്ല സഅദി, അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ, വൈ.എം. അബ്ദുർറഹ്മാൻ അഹ്സനി, അബ്ദുർറസാഖ് സഖാഫി കോട്ടക്കുന്ന്, അശ്‌റഫ് നായന്മാർമൂല, അബ്ദുൽ ഹകീം ഹാജി കളനാട്, ഹമീദ് മൗലവി ആലംപാടി, നാസർ ചെർക്കളം എന്നിവരും ചടങ്ങിൽ സംസാരിച്ചു.
സി.പി.എം. ഏരിയ സെക്രട്ടറി കരീം പാണളം, സ്ഥാനാർത്ഥികളായ പി.ബി. ശഫീഖ്, ശാഫി സന്തോഷ് നഗർ, അബൂബക്കർ എർമാളം, റാശിദ് ചേരൂർ എന്നിവരും സംഗമത്തിൽ സംബന്ധിച്ചു.
മുസ്ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി പള്ളങ്കോട് അബ്ദുൽ ഖാദർ മദനി സ്വാഗതവും, സ്വാഗതസംഘം ജനറൽ കൺവീനർ കൊല്ലമ്പാടി അബ്ദുൽ ഖാദർ സഅദി നന്ദിയും പറഞ്ഞു.
ചിത്ര വിവരണം: ചെർക്കളയിൽ നിന്നാരംഭിക്കുന്ന കേരള യാത്രയുടെ സംഘാടക സമിതി പ്രഖ്യാപന കൺവെൻഷൻ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു.
Article Summary: Kerala Muslim Jamaat's 'Manushyaroppam' Yatra cooperation committee inaugurated by N.A. Nellikkunnu MLA in Cherkala.
Keywords: Cherkala News, Kasaragod News, Kerala Yatra News, Kerala Muslim Jamaat News, Samastha Centenary News, Political News, Kerala
#ManushyaroppamYatra #KeralaMuslimJamaat #Cherkala #NANellikkunnu #Samastha
