● മംഗ്ളൂരിലെ പി.എ. ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണ് ഇരുവരും പഠനം പൂർത്തിയാക്കിയത് ● കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ മൊഗ്രാലിൽ നിന്ന് 20 പേർ ഈ രംഗത്തെത്തി ● രക്ഷിതാക്കളുടെ പിന്തുണയാണ് പെൺകുട്ടികളുടെ ഈ നേട്ടത്തിന് പിന്നിൽ
മൊഗ്രാൽ: (MyKasargodVartha) ഇസ്ലാമിക കാഴ്ചപ്പാടിൽ ആത്മീയവും മാനുഷികവുമായ വലിയ പുണ്യകർമ്മമായി കരുതുന്ന ആതുരസേവന രംഗത്തേക്ക് മൊഗ്രാൽ ഇശൽ ഗ്രാമത്തിൽ നിന്ന് രണ്ട് പെൺകുട്ടികൾ കൂടി കോഴ്സ് പൂർത്തിയാക്കി പ്രാക്ടീസ് ആരംഭിച്ചു. ഖദീജ ഫഹീമ എം.പി., ആദില സുൽത്താന സക്കീർ എന്നിവരാണ് ഡോക്ടർ ഓഫ് ഫിസിയോതെറാപ്പിയിൽ പഠനം പൂർത്തിയാക്കിയത്.
ഉന്നത മെഡിക്കൽ പഠനം പൂർത്തിയാക്കി മൊഗ്രാലിൽ നിന്ന് ആതുരസേവന രംഗത്തിറങ്ങുന്നവരിൽ ഇശൽ ഗ്രാമത്തിൽ കൂടുതലും പെൺകുട്ടികളാണ് മുന്നിൽ. ഇഷ്ടപ്പെട്ട കോഴ്സ് തിരഞ്ഞെടുക്കുന്നതിന് പെൺകുട്ടികൾക്ക് രക്ഷിതാക്കളുടെ പൂർണ്ണ പിന്തുണയും സഹകരണവും ലഭിക്കുന്നത് മെഡിക്കൽ വിദ്യാഭ്യാസരംഗത്ത് ഇവരെ പ്രാപ്തരാക്കുന്നു. രോഗികളെ ശുശ്രൂഷിക്കുക, പരിചരിക്കുക, അവർക്ക് ആശ്വാസവും പ്രതീക്ഷകളും നൽകുക എന്നിവയാണ് ആതുരസേവന രംഗത്തിലൂടെ ഇവർ ലക്ഷ്യമിടുന്നത്.
ഖദീജ ഫഹീമ എം.പി.
മൊഗ്രാൽ മീലാദ് നഗറിലെ റഹ്മത്ത് മൻസിലിൽ മുൻ ഫുട്ബോൾ താരം എം.പി. അബ്ദുൽ ഖാദറിന്റെയും കുമ്പള ഗ്രാമപഞ്ചായത്ത് മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നസീമയുടെയും മകളാണ് ഖദീജ ഫഹീമ എം.പി. പെർവാഡ് എസ്സാ ഇംഗ്ലീഷ് മീഡിയം സ്കൂളിലായിരുന്നു ഹൈസ്കൂൾ പഠനം. കാസർകോട് ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിലായിരുന്നു ഹയർ സെക്കൻഡറി വിദ്യാഭ്യാസം.
മംഗളൂരിലെ പി.എ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിയോതെറാപ്പിയിൽ നിന്നാണ് കോഴ്സ് പൂർത്തിയാക്കിയത്. നാലുവർഷത്തെ കോഴ്സിൽ പഠിച്ച വിഷയങ്ങളിൽ ഡിസ്റ്റിങ്ഷനും എ പ്ലസും നേടിയാണ് ബിരുദം കരസ്ഥമാക്കിയത്. മംഗളൂരു വെൻലോക്ക് ഹോസ്പിറ്റലിൽ ഇപ്പോൾ പ്രാക്ടീസ് ചെയ്തു വരുന്നു.
ആദില സുൽത്താന സക്കീർ
ജീവകാരുണ്യ മേഖലയിലെ നിറസാന്നിധ്യവും കെ.എം.സി.സി. പ്രവർത്തകനുമായ കെ.കെ. സക്കീർ ഖത്തർ - ഫസീല ദമ്പതികളുടെ മകളാണ് മൊഗ്രാൽ കെ.കെ. പുരം ഫാത്തിമ മൻഷ്യനിലെ ആദില സുൽത്താന സക്കീർ. ഖത്തറിലെ ശാന്തിനികേതൻ സ്കൂളിലായിരുന്നു ഹൈസ്കൂൾ വിദ്യാഭ്യാസം. അപ്സര പബ്ലിക് സ്കൂൾ, ദഖീറത്ത് ഇംഗ്ലീഷ് മീഡിയം സ്കൂൾ കാസർകോട് എന്നിവിടങ്ങളിലായിരുന്നു ഹയർ സെക്കൻഡറി പഠനം.
മംഗളൂരു പി.എ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിയോതെറാപ്പിയിൽ നിന്നാണ് കോഴ്സ് പൂർത്തിയാക്കിയത്. മുളിയാറിലെ അക്കര ഫൗണ്ടേഷനിൽ ഇപ്പോൾ പ്രാക്ടീസ് ചെയ്തു വരുന്നു. ഇതോടെ മൊഗ്രാലിൽ നിന്ന് കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ആതുരസേവന രംഗത്തിറങ്ങുന്നവരുടെ എണ്ണം 20 കവിഞ്ഞു.
നാടിന് അഭിമാനമായ ഈ പെൺകുട്ടികൾക്ക് ആശംസകൾ നേരാം. വാർത്ത ഷെയർ ചെയ്യൂ.
Article Summary: Khadeejah Faheema and Adila Sulthana from Mogral completed Doctor of Physiotherapy course.
Keywords: Mogral News, Kasaragod News, Education News, Doctor of Physiotherapy, Khadeejah Faheema, Adila Sulthana, PA Institute Mangaluru, Medical Education
#Mogral #Kasaragod #Education #Physiotherapy #Health #WomenEmpowerment

