● ലീഗൽ എയ്ഡ് ക്ലിനിക്ക് പൊതുജനങ്ങളിൽ നിയമപരമായ അറിവ് വളർത്താൻ സഹായിക്കും. ● ഉചിതമായ രാജ്യസൃഷ്ടിക്ക് നിയമപരമായ അറിവ് അത്യാവശ്യമാണെന്ന് എംപി പറഞ്ഞു. ● കോളേജ് പ്രിൻസിപ്പൽ, മുൻസിപ്പൽ ചെയർമാൻ, പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
കോളിയടുക്കം: (MyKasargodVartha) ജാമിഅ സഅദിയ്യ അറബിയ്യയുടെ കീഴില്‍ തുടക്കം കുറിച്ച സഅദിയ്യ ലോ കോളേജ് കാസര്‍കോട് ജില്ലയുടെ നിയമവിദ്യാഭ്യാസ മേഖലയിലെ നാഴികക്കല്ലാണെന്നും ലോ കോളേജിന് കീഴില്‍ ആരംഭിച്ച ലീഗല്‍ എയ്ഡ് ക്ലിനിക്ക് പൊതുജനങ്ങളില്‍ നിയമാവബോധം സൃഷ്ടിക്കുന്നതിനും അതിലൂടെ മികച്ച രാജ്യസൃഷ്ടിക്ക് കാരണമാകുമെന്നും കാസർകോട് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ അഭിപ്രായപ്പെട്ടു.
സഅദിയ്യ ലോ കോളേജിന് കീഴില്‍ ആരംഭിച്ച ലീഗല്‍ എയ്ഡ് ക്ലിനിക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ അദ്ധ്യക്ഷത വഹിച്ചു.

കാസർകോട് മുനിസിപ്പല്‍ ചെയര്‍മാന്‍ അബ്ബാസ് ബീഗം, ലോ കോളേജ് പ്രിന്‍സിപ്പല്‍ ഡോ ഹെമിൻ വി വി, ചെമ്മനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇബ്രാഹീം മൻസൂർ കുരിക്കള്‍, ചെമ്മനാട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ആശിഷ്, ഹാജി അബ്ദുല്ല ഹുസ്സൈൻ കടവത്ത്, ആയിഷ അബൂബക്കര്‍, ശംസുദ്ധീൻ തെക്കില്‍, രമ ഗംഗാധരൻ, ടി പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, പി വി മുസ്തഫ മാസ്റ്റര്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജാനകി, ടി പി നിസാര്‍, കല്ലട്ര അഹമ്മദ്, കെ കൃഷ്ണൻ എന്നിവര്‍ പ്രസംഗിച്ചു.
ചടങ്ങിനോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്കായി സംഘടിപ്പിച്ച നിയമാവബോധന സദസ്സില്‍ അഡ്വ റിസ്വാന എൻ എം, കാസർകോട് ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗം അഡ്വ ശ്രീജിത്ത് എ തുടങ്ങിയവര്‍ ക്ലാസിന് നേതൃത്വം നല്‍കി.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെയ്ക്കുകയും നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ബോക്സിൽ രേഖപ്പെടുത്തുകയും ചെയ്യുക.
Article Summary: Kasaragod MP Rajmohan Unnithan inaugurated the Legal Aid Clinic under Saadiya Law College, Jamia Saadiya Arabiyya, and hailed the institution's role in advancing legal education and public awareness, calling the college a milestone for Kasaragod district.
Keywords: Kasaragod legal education news, Saadiya Law College news, Jamia Saadiya Arabiyya news, Rajmohan Unnithan news, Legal Aid Clinic inauguration news, Kerala education news, Chemmanad Panchayat news, Kasaragod district news.
#SaadiyaLawCollege #RajmohanUnnithan #LegalEducation #Kasaragod #LegalAidClinic #JamiaSaadiya