-ഷംസുദ്ദീന്‍ പാടലടുക്ക
(MyKasargodVartha) കരയുന്ന ഗാസയുടെ കണ്ണീരിന്
ചോരയുടെ നിറം
കനലെരിയും വൃക്ഷങ്ങള്‍ പിറവിയെടുക്കുന്നു
ചേതനയറ്റ കിടാങ്ങളില്‍ നിന്നും
കണ്ണിമയടക്കാതെ തണല്‍ കാത്തിരിക്കുന്നു
ചതിയരുടെ ചിതയൊരുക്കാന്‍, എന്നെങ്കിലും!
കഴുത്തറുക്കപ്പെട്ട സ്വപ്നങ്ങളും
ചിതറിയ പ്രതീക്ഷകളും
കാലത്തിന്റെ ആകാശങ്ങളില്‍
ചുവന്ന ദുഃഖ മേഘമായി
കാലാന്തരങ്ങളില്‍ ശോകമായ് പെയ്യവെ
ചരിതമില്‍ പുനര്‍ജ്ജനിക്കുന്നു
കരുത്തുറ്റ സമര്‍പ്പണ ത്യാഗത്തിന്റെ
ചാരുതത്വം നിറഞ്ഞാടുന്ന ആള്‍രൂപങ്ങള്‍
കരുണ വറ്റിയ ഭീകര ചിരികളാല്‍
ചിറകരിക്കപ്പെടുന്നു പുഞ്ചിരികള്‍
കടലോരക്കാറ്റിലും വിഷം പുരണ്ടിരിക്കുന്നു
ചുറ്റിലും രാക്ഷസ ഹൃദയന്മാരുടെ ലാളിത്യം
കഥ പറയുന്നു പൊട്ടിപ്പൊളിഞ്ഞ വീടുകള്‍
ചുവരുകളെ വ്യഥ തഴുകിയുറക്കുന്നു
കത്തുന്നു പള്ളിയും പള്ളിക്കൂടങ്ങളും
ചുരുങ്ങുന്നു ലോകം, നീതിയുടെ മരണമില്‍
കണ്ടതെല്ലാം സത്യമോ മിഥ്യയോ
ചിതല്‍പുറ്റുകള്‍ പോലെ എല്ലാം പൊടിയുന്നു
കരുതലില്ലാത്തവര്‍, കുരുതി ഭുജിത്തിടാന്‍
ചാരമാക്കുന്നതോ അഭയാതുരാലയം
കരയിലൊരു മാത്ര, അന്യനായ് പോകുന്നു, എങ്കിലും
ചമുചരന്‍ ചിരിക്കുന്നു, പുതിയൊരു യാത്രക്കൊരുങ്ങവെ...
(MyKasargodVartha) കരയുന്ന ഗാസയുടെ കണ്ണീരിന്
ചോരയുടെ നിറം
കനലെരിയും വൃക്ഷങ്ങള്‍ പിറവിയെടുക്കുന്നു
ചേതനയറ്റ കിടാങ്ങളില്‍ നിന്നും
കണ്ണിമയടക്കാതെ തണല്‍ കാത്തിരിക്കുന്നു
ചതിയരുടെ ചിതയൊരുക്കാന്‍, എന്നെങ്കിലും!
കഴുത്തറുക്കപ്പെട്ട സ്വപ്നങ്ങളും
ചിതറിയ പ്രതീക്ഷകളും
കാലത്തിന്റെ ആകാശങ്ങളില്‍
ചുവന്ന ദുഃഖ മേഘമായി
കാലാന്തരങ്ങളില്‍ ശോകമായ് പെയ്യവെ
ചരിതമില്‍ പുനര്‍ജ്ജനിക്കുന്നു
കരുത്തുറ്റ സമര്‍പ്പണ ത്യാഗത്തിന്റെ
ചാരുതത്വം നിറഞ്ഞാടുന്ന ആള്‍രൂപങ്ങള്‍
കരുണ വറ്റിയ ഭീകര ചിരികളാല്‍
ചിറകരിക്കപ്പെടുന്നു പുഞ്ചിരികള്‍
കടലോരക്കാറ്റിലും വിഷം പുരണ്ടിരിക്കുന്നു
ചുറ്റിലും രാക്ഷസ ഹൃദയന്മാരുടെ ലാളിത്യം
കഥ പറയുന്നു പൊട്ടിപ്പൊളിഞ്ഞ വീടുകള്‍
ചുവരുകളെ വ്യഥ തഴുകിയുറക്കുന്നു
കത്തുന്നു പള്ളിയും പള്ളിക്കൂടങ്ങളും
ചുരുങ്ങുന്നു ലോകം, നീതിയുടെ മരണമില്‍
കണ്ടതെല്ലാം സത്യമോ മിഥ്യയോ
ചിതല്‍പുറ്റുകള്‍ പോലെ എല്ലാം പൊടിയുന്നു
കരുതലില്ലാത്തവര്‍, കുരുതി ഭുജിത്തിടാന്‍
ചാരമാക്കുന്നതോ അഭയാതുരാലയം
കരയിലൊരു മാത്ര, അന്യനായ് പോകുന്നു, എങ്കിലും
ചമുചരന്‍ ചിരിക്കുന്നു, പുതിയൊരു യാത്രക്കൊരുങ്ങവെ...
Keywords: Gaza, War, Israel, Palestine, Israel Palestine War, Israel Gaza War, Shamsuddeen Padaladka, Lamentation of Gaza.
< !- START disable copy paste -->