● വ്യാപാരി വ്യവസായി ഏകോപന സമിതി കുമ്പള യൂണിറ്റ് എക്സിക്യൂട്ടീവ് അംഗമായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ● അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം വ്യാഴാഴ്ച സന്ധ്യയോടെയായിരുന്നു. ● ബദർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ വെള്ളിയാഴ്ച രാവിലെ മയ്യത്ത് ഖബറടക്കി.
കുമ്പള: (MyKasargodVartha) പഴയകാല വ്യാപാരികളിലൊരാളും സീമ ഫുട്‌വെയർ ഉടമയുമായ കുണ്ടങ്കറഡുക്കയിലെ മമ്മു ഹാജി (65) നിര്യാതനായി. 'സീമ' എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ മരണം വ്യാഴാഴ്ച സന്ധ്യയോടെയായിരുന്നു. ദീർഘകാലം കുമ്പള ബദർ ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡന്റായും ജോയിന്റ് സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. വ്യാപാരി വ്യവസായി ഏകോപന സമിതി കുമ്പള യൂണിറ്റ് എക്സിക്യൂട്ടീവ് അംഗമായും അദ്ദേഹം പ്രവർത്തിച്ചിരുന്നു.
ഭാര്യമാർ: സുഹ്‌റ, പരേതയായ ആയിഷ താജ് . മക്കൾ: മുനീർ, റിയാസ്, കബീർ, ഷബീർ, റഹീസ്, മുനീസ്, പരേതയായ റുക്സാന. മരുമകൾ: മിസ്രിയ. മൃതദേഹം വെള്ളിയാഴ്ച രാവിലെ കുമ്പള ബദർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. അദ്ദേഹത്തിന്റെ വിയോഗത്തിൽ കുമ്പള ബദർ ജുമാ മസ്ജിദ് കമ്മിറ്റി, വ്യാപാരി വ്യവസായി ഏകോപന സമിതി കുമ്പള യൂണിറ്റ് കമ്മിറ്റി, ത്വാഹ മസ്ജിദ് കമ്മിറ്റി എന്നിവ അനുശോചനം രേഖപ്പെടുത്തി.
Article Summary: Prominent Kumbala merchant and Seema Footwear owner, Mammu Haji (65), also known as 'Seema', passed away on Thursday evening after an illness. He served as President/Joint Secretary of Kumbala Badar Juma Masjid Committee and an executive member of the Vyapari Vyavasayi Ekopana Samithi. Funeral held on Friday morning.
Keywords: Mammu Haji Kumbala news, Seema Footwear owner news, Kumbala merchant death news, Kasaragod news, Badar Juma Masjid Committee news, Vyapari Vyavasayi Ekopana Samithi Kumbala news, Mammu Haji obituary news, Kumbala funeral news
#MammuHaji #Kumbala #Obituary #Kasaragod #Merchant #News
