Join Whatsapp Group. Join now!

Appointment | മൊഗ്രാൽ യുനാനി ഡിസ്പെൻസറിയിൽ തെറാപ്പിസ്റ്റ് നിയമനമായി

മൊഗ്രാൽ യുനാനി ഡിസ്പെൻസറിയിലെ തെറാപ്പിസ്റ്റ് ഒഴിവ് നികത്തി; രണ്ട് മാസമായി മുടങ്ങിയ ചികിത്സ പുനരാരംഭിക്കുന്നു. ആരോഗ്യവകുപ്പിന്റെ ഉത്തരവ് ലഭിച്ചു.

● രണ്ട് മാസമായി തെറാപ്പിസ്റ്റ് ഇല്ലാത്തതിനാൽ രോഗികൾക്ക് തുടർ ചികിത്സ ലഭിച്ചിരുന്നില്ല. ● റെഡ് സ്റ്റാർ മൊഗ്രാൽ, മൊഗ്രാൽ ദേശീയവേദി എന്നിവർ നിവേദനം നൽകിയതിനെ തുടർന്നാണ് നിയമനം. ● ബന്ധു നിയമനം എന്ന ആരോപണത്തെ തുടർന്ന് പഞ്ചായത്ത് ഭരണസമിതിയുടെ ശ്രമം പ്രതിപക്ഷം തടഞ്ഞിരുന്നു. ● തുടർന്ന് പഞ്ചായത്ത് ആരോഗ്യവകുപ്പിന്റെ നേരിട്ടുള്ള നിയമനത്തിന് ശുപാർശ നൽകി.


കുമ്പള: (MyKasargodVartha) ഗ്രാമപഞ്ചായത്തിന് കീഴിലുള്ള കേരളത്തിലെ ഏക സർക്കാർ യുനാനി ഡിസ്പെൻസറിയിൽ രണ്ട് മാസത്തോളമായി തെറാപ്പിസ്റ്റ് ഇല്ലാത്തത് മൂലം രോഗികൾക്ക് തുടർ ചികിത്സ ലഭിക്കാതെ മടങ്ങിപ്പോകേണ്ട സാഹചര്യം ഉണ്ടായിരുന്നു. 

ഈ വിഷയത്തിൽ, തെറാപ്പിസ്റ്റ് നിയമനം യുദ്ധകാലാടിസ്ഥാനത്തിൽ നടത്തണമെന്നാവശ്യപ്പെട്ട് റെഡ് സ്റ്റാർ മൊഗ്രാൽ ആരോഗ്യവകുപ്പ് മന്ത്രിക്കും, മൊഗ്രാൽ ദേശീയവേദി കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കും നൽകിയ നിവേദനത്തിന് പരിഹാരമായി. കഴിഞ്ഞ ദിവസം തെറാപ്പിസ്റ്റ് നിയമനവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിൽ നിന്ന് കുമ്പള ഗ്രാമപഞ്ചായത്തിന് ഉത്തരവ് ലഭിച്ചു.

Photo: Special Arrangement

തെറാപ്പിസ്റ്റ് നിയമനവുമായി ബന്ധപ്പെട്ട് കുമ്പള ഗ്രാമപഞ്ചായത്ത് ഭരണസമിതി നേരിട്ട് നിയമനം നടത്താൻ ശ്രമം നടത്തിയിരുന്നു. എന്നാൽ ഇത് ബന്ധു നിയമനം ആണെന്ന് ആരോപിച്ച് പ്രതിപക്ഷ മെമ്പർമാർ ബോർഡ് യോഗത്തിൽ ഈ ശ്രമം തടഞ്ഞു. 

ഇതേത്തുടർന്ന് പഞ്ചായത്ത് ഭരണസമിതി ആരോഗ്യവകുപ്പിന്റെ നേരിട്ടുള്ള നിയമനത്തിന് ശുപാർശ നൽകുകയായിരുന്നു. ഇതൊക്കെ പരിഗണിച്ചാണ് ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടായത്.

വൃക്ക, സ്ട്രോക്ക് തുടങ്ങിയ രോഗമുള്ളവർക്ക് ഏറെ ആശ്വാസമായിരുന്നു യുനാനി ചികിത്സാലയത്തിലെ ഫിസിയോ തെറാപ്പി ചികിത്സ. രണ്ടുമാസമായി ഇത് ആശുപത്രിയിൽ നിലച്ചിരിക്കുകയായി രുന്നു. 

ഈ മുടക്കം തുടർ ചികിത്സയ്ക്ക് എത്തുന്ന രോഗികൾക്ക് ദുരിതമാക്കുന്നുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് റെഡ് സ്റ്റാറും, മൊഗ്രാൽ ദേശീയവേദിയും ബന്ധപ്പെട്ടവർക്ക് നിവേദനം നൽകിയത്. തെറാപ്പിസ്റ്റിനെ നിയമിച്ചതോടെ രോഗികൾക്ക് വലിയ ആശ്വാസമായി.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കുക. ഈ വിഷയത്തിലുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റായി രേഖപ്പെടുത്തുക.

Article Summary: The therapist vacancy at Mogral Unani Dispensary, which left many patients needing continuous physiotherapy without treatment for two months, has been resolved following intervention by local organizations (Red Star Mogral, Mogral Desheeya Vedi) and a subsequent order from the Health Department to the Kumbala Grama Panchayat.

Keywords: Mogral Unani Dispensary news, Kumbala Panchayat news, Kasaragod Health news, Therapist Appointment news, Kerala Unani news, Health Department Kerala news, Mogral Desheeya Vedi news, Red Star Mogral news

#Mogral #Unani #Therapist #Kumbala #Kasaragod #HealthNews



Post a Comment