● സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള സായംപ്രഭ ഹോമിലെ വയോജനങ്ങളോടൊപ്പമാണ് പരിപാടി നടന്നത്. ● കാരുണ്യപരമായ കാര്യങ്ങളിൽ താല്പര്യം വർദ്ധിപ്പിക്കാനും ബോധവത്കരിക്കാനുമാണ് ഈ ഉദ്യമം. ● ഫയർഫ്ലൈസിന്റെ 25-ഓളം വളണ്ടിയർമാർ 35-ഓളം വയോജനങ്ങൾക്കൊപ്പം സമയം ചിലവഴിച്ചു. ● പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സമാപന സമ്മേളനം ഉൽഘാടനം ചെയ്തു.
ചാലിങ്കാൽ: (MyKasargodVartha) വർഷാവർഷം ഒക്ടോബർ മാസത്തിൽ രാജ്യവ്യാപകമായി നടന്നു വരുന്ന 'ദാൻ ഉത്സവി'ന്റെ ഭാഗമായി കാസർകോട് ജില്ലാതല പരിപാടി എൻ ജി ഒ ഫയർഫ്ലൈസ് കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ നടന്നു.
സാമൂഹ്യനീതി വകുപ്പിന്റെയും പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്തിന്റെയും കീഴിൽ പ്രവർത്തിക്കുന്ന സായംപ്രഭ ഹോമിൽ വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്. കാരുണ്യ ഇടപെടലുകളിൽ വ്യക്തികളുടെ താൽപര്യം വർധിപ്പിക്കുക, ഇത്തരം ഇടപെടലുകളെക്കുറിച്ച് ബോധവൽക്കരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് 'ദാൻ ഉത്സവ്' സംഘടിപ്പിക്കുന്നത്.
സാമൂഹ്യനീതി വകുപ്പ്, പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത്, സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്. ഇതര സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെയുള്ള ഫയർഫ്ലൈസിന്റെ 25 ഓളം വളണ്ടിയേഴ്സ് സായംപ്രഭയിലെ അന്തേവാസികളായ 35 ഓളം വയോജനങ്ങളോടൊപ്പം ഒരു ദിവസം ചെലവഴിച്ചാണ് പരിപാടിയിൽ പങ്കെടുത്തത്.

വയോജനങ്ങൾക്കുള്ള വിവിധ മത്സരങ്ങൾ, സമ്മാന വിതരണം, ഭക്ഷണ വിതരണം എന്നിവയും ഇതോടനുബന്ധിച്ച് നടന്നു. കേന്ദ്രസർവകലാശാല വിദ്യാർത്ഥികളും ഫയർഫ്ലൈസ് അംഗങ്ങളുമായ മേഘനന്ദ, മീനാക്ഷി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
സമാപന പരിപാടി പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി കെ അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു.
ഈ കാരുണ്യ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് ഞങ്ങളെ പ്രോത്സാഹിപ്പിക്കുക. നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റായി രേഖപ്പെടുത്താൻ മറക്കരുത്!
Article Summary: NGO Fireflies Community organized the Kasaragod district-level 'Daan Utsav' at Saayamprabha Home, a center for senior citizens. The event, held in collaboration with the Social Justice Department, Pullur Periya Grama Panchayat, and the Central University of Kerala, aimed to increase interest and awareness in philanthropic activities. Around 25 volunteers spent a day with 35 residents, including organizing competitions and food distribution.
Keywords: Daan Utsav Kasaragod news, Fireflies Community Kerala news, Saayamprabha Home news, Pullur Periya Grama Panchayat news, Social Justice Department Kasaragod news, Central University of Kerala news, Charity event Kerala news, Senior citizens care news
#DaanUtsav #FirefliesCommunity #Kasaragod #SaayamprabhaHome #Charity #Kerala



