● കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ചേർന്ന സർവകക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി.
● ഖാസി കുടുംബവും ആക്ഷൻ കമ്മിറ്റിയും ചേർന്ന് ചെമ്പരിക്കയിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു.
● രാഷ്ട്രീയ, മത, സാമൂഹിക, മനുഷ്യാവകാശ രംഗത്തെ പ്രമുഖർ യോഗങ്ങളിൽ പങ്കെടുത്തു.
കാസർകോട്: (MyKasargodVartha) എൻ. സി. പി. (എസ്) കാസർകോട് ബ്ലോക്ക് മുൻ പ്രസിഡന്റും ജില്ലാ എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗവും രാഷ്ട്രീയ, മത, സാമൂഹിക, മനുഷ്യാവകാശ പ്രവർത്തകനുമായിരുന്ന ഉബൈദുല്ല കടവത്തിന്റെ ആകസ്മിക നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു.
ശനിയാഴ്ച വൈകുന്നേരം കാസർകോട് പുതിയ ബസ്റ്റാൻഡ് മേൽ പാലത്തിനടിയിൽ നടന്ന യോഗത്തിൽ എൻ. സി. പി. (എസ്) ജില്ലാ പ്രസിഡന്റ് കരീം ചന്തേര അദ്ധ്യക്ഷത വഹിച്ചു. സി.പി.എം നേതാവ് ശിവപ്രസാദ്, കെ. ഖാലിദ് (കോൺഗ്രസ്), സി.എം.എ ജലീൽ (ഐ.എൻ.എൽ) അഹമ്മദ് അലി കുമ്പള (ആർ.ജെ.ഡി) ഹസൈനാർ നുള്ളിപ്പാടി (കോൺഗ്രസ് -എസ്) അബ്ദുൾ റഹ്മാൻ ബാങ്കോട് (ജനതാദൾ -എസ്) നാഷണൽ അബ്ദുല്ല (കേരള കോൺഗ്രസ്- ജേക്കബ്), ഫൈസൽ കോളിയടുക്കം (എസ്.ഡി.പി.ഐ) സീതി ഹാജി (സി.എം.പി), ഹോട്ടൽ അസോസിയേഷൻ ഭാരവാഹി മുഹമ്മദ്, കാസർകോട് സാഹിത്യവേദി പ്രസിഡന്റ് എ.എസ് മുഹമ്മദ് കുഞ്ഞി, വൈസ് പ്രസിഡണ്ട് അഷ്‌റഫ് അലി ചേരങ്കൈ, മാധ്യമപ്രവർത്തകൻ ഷാഫി തെരുവത്ത്, ഷാഫി കല്ലുവളപ്പ്, അബ്ദുൾ റഹ്മാൻ തെരുവത്ത്, താജുദ്ദീൻ ചേരങ്കൈ, ഇസ്മയിൽ, ഹമീദ് സീസൺ, അഷറഫ് മേൽപ്പറമ്പ്, ഹമീദ് ചേരങ്കൈ, താജുദ്ദീൻ ദാരിമി (എസ്.കെ.എസ്.എസ്.എഫ്), ഇർഷാദ് ഹുദവി, സമീർ അണങ്കൂർ തുടങ്ങിയവർ സംസാരിച്ചു. സുബൈർ പടുപ്പ് സ്വാഗതം പറഞ്ഞു.
ഉബൈദുല്ല കടവത്തിനെ അനുസ്മരിച്ചു
ചെമ്പരിക്ക: കഴിഞ്ഞ ദിവസം അന്തരിച്ച മനുഷ്യാവകാശ പ്രവർത്തകനും ഖാസി ആക്ഷൻ കമ്മിറ്റിയുടെയും ബന്ധപ്പെട്ട സമരങ്ങളുടെ മുന്നണിപ്പോരാളിയുമായിരുന്ന ഉബൈദുല്ല കടവത്തിന്റെ പേരിൽ ഖാസി കുടുംബവും ജനകീയ ആക്ഷൻ കമ്മിറ്റിയും സംയുക്തമായി അനുസ്മരണ യോഗം സംഘടിപ്പിച്ചു. ചെമ്പരിക്ക കടുക്കക്കല്ല് പരിസരത്തെ ഖാസി സമരപന്തലിൽ നടന്ന പരിപാടിയിൽ ചെമ്പരിക്ക ജമാഅത്ത് പ്രസിഡൻ്റും ഖാസിയുടെ മകനുമായ സി.എ മുഹമ്മദ് ശാഫി അധ്യക്ഷത വഹിച്ചു.
ചെമ്പരിക്ക ജുമാ മസ്ജിദ് ഖത്തീബ് കരീം ഫൈസി കുൻത്തൂർ ഉദ്ഘാടനം ചെയ്തു. അബ്ദുൽ ഖാദിർ സഅദി പ്രത്യേക പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. യൂസുഫ് ഉദുമ സ്വാഗതം പറഞ്ഞു. സി.എ അബ്ദുല്ല കുഞ്ഞി മുസ്ല്യാർ, അബ്ദുല്ല സഅദി ഖാസിലേൻ, യൂനുസ് തളങ്കര, മജീദ് ചെമ്പരിക്ക, സീതി കോളിയടക്കം, ടി.എം.എ തുരുത്തി, ഇ.കെ മുഹമ്മദ് കുഞ്ഞി, ഖലീൽ ചെമ്പരിക്ക എന്നിവർ പ്രസംഗിച്ചു. ആക്ഷൻ കമ്മിറ്റി അംഗങ്ങളും കുടുംബാംഗങ്ങളും നാട്ടുകാരും അടക്കം നിരവധി പേർ പങ്കെടുത്തു.
Article Summary: A condolence meeting was held in Kasaragod for Ubaidulla Kadavath, a social worker and former NCP(S) block president. Another memorial was organized by the Qazi Action Committee in Chembarikka.
Keywords: Kasaragod news, Kerala news, Ubaidulla Kadavath news, Political news, Social news, Obituary news, NCP news, Chembarikka news
#UbaidullaKadavath #Kasaragod #NCP #Obituary #KeralaNews #Tribute