Join Whatsapp Group. Join now!

Protest | രാഹുൽ ഗാന്ധിക്കെതിരായ വധഭീഷണി: ബിജെപി വക്താവിനെ സംരക്ഷിക്കുന്നത് സിപിഎം-ബിജെപി ധാരണ പ്രകാരമെന്ന് കോൺഗ്രസ്

രാഹുൽ ഗാന്ധിക്കെതിരായ വധഭീഷണിയിൽ ബിജെപി വക്താവിനെ സംരക്ഷിക്കുന്ന പിണറായി സർക്കാരിനെതിരെ കുമ്പളയിൽ കോൺഗ്രസ് പ്രതിഷേധിച്ചു; സിപിഎം-ബിജെപി ധാരണ ആരോപിച്ചു

● നാല് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് കുമ്പളയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്.
● ഡിസിസി സെക്രട്ടറി സുന്ദര ആരിക്കാടി പ്രതിഷേധ ചടങ്ങ് ഉദ്ഘാടനം ചെയ്തു
● ശിവരാമ ആൾവ അധ്യക്ഷത വഹിച്ചു.

കുമ്പള: (MyKasargodvartha) ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് നേരെ വധഭീഷണി മുഴക്കിയ ബി.ജെ.പി വക്താവിനെ സംരക്ഷിക്കുന്ന പിണറായി സർക്കാരിന്റെ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് നാല് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കുമ്പളയിൽ പ്രതിഷേധ പ്രകടനവും സംഗമവും നടത്തി. 

കെ.പി.സി.സി ആഹ്വാനപ്രകാരം സംസ്ഥാനത്ത് മുഴുവൻ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലും കഴിഞ്ഞ ദിവസം പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. വിദ്വേഷ പ്രചാരകർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നിലനിൽക്കെ നടപടി സ്വീകരിക്കാത്ത ആഭ്യന്തരവകുപ്പിന്റെ മൗനം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലെ സി.പി.എം-ബി.ജെ.പി ധാരണ പ്രകാരമാണെന്ന് കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി.

പ്രതിഷേധ ചടങ്ങ് ഡി.സി.സി സെക്രട്ടറി സുന്ദര ആരിക്കാടി ഉദ്ഘാടനം ചെയ്തു. ശിവരാമ ആൾവ അധ്യക്ഷത വഹിച്ചു. ബഷീർ അഹമ്മദ് സിദ്ദീഖ് മൊഗ്രാൽ സ്വാഗതം പറഞ്ഞു.

Rahul Gandhi Death Threat: Congress Alleges CPM-BJP Understanding Protects BJP Spokesperson

പ്രതിഷേധ പ്രകടനത്തിന് കുമ്പള മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് രവി പൂജാരി, എൻമകജെ മണ്ഡലം കോൺഗ്രസ് അധ്യക്ഷൻ ഗാന്ധിരണ്ണ, പുത്തികെ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സുലൈമാൻ ഊജം പ്പദവ്, കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ, ലോക്നാഥ് ഷെട്ടി, പൃഥ്വിരാജ് ഷെട്ടി, ശാനിത് കയ്യുംകൂടൽ, ഡോൾഫിൻ ഡിസൂസ, തോമസ് ഡിസൂസ, രവീന്ദ്രൻ മാഷ്, കമറുദ്ദീൻ സിതാംഗോളി, സാജിദ്, സലാം, നാരായണൻ ഏതാർ, രാമ കാർളെ, പത്മ, ശ്രീധർറൈ, രമേശ് ഗാന്ധിനഗർ, കേശവ ദർബാർ കട്ട എന്നിവർ നേതൃത്വം നൽകി.

രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി: കാസർകോട്ട് കോൺഗ്രസിന്റെ പ്രതിഷേധ പ്രകടനം കാസർകോട്: ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ബിജെപി വക്താവ് മുഴക്കിയ വധഭീഷണിയിൽ കേസെടുത്ത് അറസ്റ്റ് നടത്തണമെന്നാവശ്യപ്പെട്ട് കാസർകോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു. പ്രകടനത്തിന് ശേഷം നടന്ന യോഗം കെപിസിസി സെക്രട്ടറി കെ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം. രാജീവൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു.

Congress Protest in Kasaragod Demands Arrest of BJP Spokesperson Over Rahul Gandhi Death Threat
കെ. ഖാലിദ്, അർജ്ജുനൻ തായലങ്ങാടി, ബി.എ. ഇസ്മായിൽ, കെ.ടി. സുഭാഷ് നാരായണൻ, ഉമേശൻ അണങ്കൂർ, എ. ഷാഹുൽ ഹമീദ്, മുനീർ ബാങ്കോട്, കമലാക്ഷ സുവർണ്ണ, ഉസ്മാൻ അണങ്കൂർ, പി.കെ. വിജയൻ, അഡ്വ. സാജിദ് കമ്മാടം, മഹമൂദ് വട്ടയക്കാട്, യു. വേലായുധൻ, അഹമ്മദ് ചൗക്കി, അബ്ദുൾ കരിം പട്ട്ള, അബൂബക്കർ പി.എ., കെ.എം. കുഞ്ഞിക്കണ്ണൻ, മണികണ്ഠൻ നമ്പ്യാർ എന്നിവർ യോഗത്തിൽ സംസാരിച്ചു.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. കൂടുതൽ പേരിലേക്ക് എത്താനായി ഈ വാർത്ത ഷെയർ ചെയ്യുക.

Article Summary: Congress held a protest in Kumbala, Kasaragod, against the Kerala Police for allegedly protecting a BJP spokesperson who issued a death threat to Rahul Gandhi, claiming the inaction suggests a CPM-BJP understanding for upcoming elections.

Keywords: Rahul Gandhi death threat news, BJP spokesperson protection news, CPM-BJP understanding news, Kasaragod Kumbala protest news, Kerala politics news, Congress protest news, Pinarayi Vijayan police news, Supreme Court order news

#RahulGandhi #KeralaPolitics #CongressProtest #CPMBJP #Kumbala #DeathThreat


Post a Comment