● കേരളത്തിലെ യുവസമൂഹം തൊഴിലില്ലായ്മയിൽ നിരാശരാണ്; ഇത് പ്രതിഷേധ കൊടുങ്കാറ്റായി മാറുന്നു. ● പിണറായി പോലീസ് രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ ബിജെപി വക്താവിനെ അറസ്റ്റ് ചെയ്തില്ല. ● യൂത്ത് കോൺഗ്രസ് മഞ്ചേശ്വരം നിയോജകമണ്ഡലം പ്രസിഡണ്ട് ജുനൈദ് ഉറുമി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
മൊഗ്രാൽ: (MyKasargodVartha) ഭരണത്തുടർച്ച നേടി കഴിഞ്ഞ ഒമ്പത് വർഷമായി ഭരണത്തിൽ തുടരുന്ന പിണറായി സർക്കാരിന് പറയത്തക്ക വികസന നേട്ടങ്ങളൊന്നും പറയാനില്ലാത്തതുകൊണ്ടാണ് ആസന്നമായ തദ്ദേശ- നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട് കമ്മ്യൂണിസ്റ്റ് ആശയം വലിച്ചെറിഞ്ഞ് മന്ത്രിമാരും സഖാക്കളും ജാതി-മത നേതാക്കളുടെ കാൽക്കൽ വീഴുന്നതെന്ന് മൊഗ്രാൽ മേഖല യൂത്ത് കോൺഗ്രസ് കൺവെൻഷൻ ആരോപിച്ചു.
രൂക്ഷമായ തൊഴിലില്ലായ്മ അടക്കം കാരണം കേരളത്തിലെ യുവസമൂഹം കേന്ദ്ര-സംസ്ഥാന ഭരണത്തിന് കീഴിൽ നിരാശയിലാണ്. അത് വലിയൊരു പ്രതിഷേധ കൊടുങ്കാറ്റായി അലയടിക്കുമ്പോൾ, ഇതിൽ വിറളി പൂണ്ട പിണറായി സർക്കാർ വോട്ടിന് വേണ്ടി ജാതി-മത നേതാക്കളുടെ വീട്ടിൽ കയറി ഇറങ്ങുകയാണെന്നും, ഇത് യുവാക്കളോട് ചെയ്യുന്ന അനീതിയാണെന്നും യോഗം കുറ്റപ്പെടുത്തി.

ജനാധിപത്യ സംരക്ഷണത്തിന് രാജ്യത്തുടനീളം തിരഞ്ഞെടുപ്പ് കമ്മീഷന്റെ 'വോട്ട് ചോരി'ക്കെതിരെ പൊരുതുന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ചാനൽ ചർച്ചയിൽ വധഭീഷണി ഉയർത്തിയ ബിജെപി വക്താവിനെ ഇതുവരെ അറസ്റ്റ് ചെയ്യാൻ മടിക്കുന്ന പിണറായി പോലീസിന്റെ നടപടിയിൽ യോഗം ശക്തമായി പ്രതിഷേധിച്ചു.
കൺവെൻഷൻ യൂത്ത് കോൺഗ്രസ് മഞ്ചേശ്വരം നിയോജകമണ്ഡലം പ്രസിഡണ്ട് ജുനൈദ് ഉറുമി ഉദ്ഘാടനം ചെയ്തു. കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ അധ്യക്ഷത വഹിച്ചു. കുമ്പള മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി റിയാസ് കരീം സ്വാഗതം പറഞ്ഞു. യൂസഫ് കോട്ട ആശംസകൾ നേർന്ന് സംസാരിച്ചു.

ചടങ്ങിൽ ബദ്റുദ്ദീൻ ഗല്ലി, അബ്ദുല്ല അദ്ലീസ്, സദറുദ്ദീൻ സദ്ദു, സത്താർ കെകെ, ഫവാസ് ബണ്ണാത്തം കടവ്, അദ്ദു നാങ്കി, തൻസീർ കെകെ പുറം, സജ്ജാദ് എഎം എന്നിവർ സംബന്ധിച്ചു. ആഷിക് അസീസ് നന്ദി പറഞ്ഞു.
ഭാരവാഹികൾ: ആഷിക് അസീസ് (പ്രസിഡന്റ്), സദ്റുദ്ദീൻ സദ്ദു, തൻസീർ കെകെ പുറം, ഫവാസ് ബണ്ണാത്തം കടവ് (വൈസ് പ്രസിഡന്റുമാർ), സത്താർ കെകെ (ജനറൽ സെക്രട്ടറി), ബദ്റുദ്ദീൻ ഗല്ലി, അബ്ദുല്ല അദ്ലീസ്, ഹദ്ദു നാങ്കി (ജോയിന്റ് സെക്രട്ടറിമാർ), ഉമ്മർ റൺവേ (ട്രഷറർ).
Article Summary: Youth Congress Mogral area convention criticized the Pinarayi government, alleging it lacks development achievements and is abandoning Communist ideology to seek votes by appeasing caste/religious leaders ahead of local/assembly elections. They also condemned the police inaction against the BJP spokesperson who threatened Rahul Gandhi.
Keywords: Youth Congress Mogral news, Pinarayi Government criticism news, Kasargod politics news, Kerala election news, Unemployment youth Kerala news, Congress Rahul Gandhi news, Political convention news, BJP threat police inaction news
#YouthCongress #PinarayiGovt #KeralaPolitics #Mogral #KeralaElections #Development