● ദുർഗന്ധം, രോഗഭീഷണി, നായകളുടെ ശല്യം എന്നിവയാണ് പ്രതിഷേധത്തിന് കാരണം.
● ജനങ്ങളില്ലാത്ത സ്ഥലത്തേക്ക് സെന്റർ മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യം.
● കാസർകോട് ജില്ലാ പഞ്ചായത്തിനെതിരെ കടുത്ത വിമർശനമുയർത്തി.
മുളിയാർ: (MyKasargodVartha) ബാവിക്കാനം എട്ടാം മൈലിൽ ജനവാസ കേന്ദ്രത്തിലെ മൃഗാശുപത്രിയോട് ചേർന്ന് പ്രവർത്തിക്കുന്ന തെരുവുനായ്ക്കളെ വന്ധീകരിക്കുന്ന എ.ബി.സി. സെൻ്ററിലേക്ക് മുളിയാർ പഞ്ചായത്ത് പതിനാലാം വാർഡ് മുസ്ലിം ലീഗ് സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് അധികാരികൾക്ക് താക്കീതായി.
അശാസ്ത്രീയമായ പ്രവർത്തനങ്ങൾ കാരണം പ്രദേശവാസികൾ നേരിടുന്ന അസഹനീയമായ ദുർഗന്ധത്തിനും മാരക രോഗഭീഷണിക്കും അർധരാത്രിയിൽ പോലും ഭീതിയുണ്ടാക്കുന്ന നായകളുടെ കുരയ്ക്കും പരിഹാരം കാണുക, കാസർകോട് ജില്ലാ പഞ്ചായത്തിൻ്റെ വികസനമെന്ന പേരിൽ ജനങ്ങളെ കബളിപ്പിച്ച് സ്ഥാപിച്ച ഈ എ.ബി.സി. സെൻ്റർ ജനവാസമില്ലാത്ത സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുക, ജില്ലാ കലക്ടർ ഉൾപ്പെടെയുള്ള വിദഗ്ദ്ധ സംഘം സ്ഥലം സന്ദർശിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച് നടന്നത്.
മുസ്ലിം ലീഗ് ഉദുമ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ.ബി. മുഹമ്മദ് കുഞ്ഞി മാർച്ച് ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡൻ്റ് അബ്ദുൽ റഹ്‌മാൻ ബസ് സ്റ്റാൻ്റ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബി.എം.
ഹാരിസ് സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻ്റ് ബി.എം. അബൂബക്കർ ഹാജി, ജനറൽ സെക്രട്ടറി മൻസൂർ മല്ലത്ത്, ഷെരിഫ് കൊടവഞ്ചി, ബി.എം. അഷ്‌റഫ്, ബി.കെ. ഹംസ, സിദ്ദിഖ് ബോവിക്കാനം, ബിസ്മില്ല മുഹമ്മദ് കുഞ്ഞി, രമേശൻ മുതലപ്പാറ, കാദർ ആലൂർ, എസ്.എം. മുഹമ്മദ് കുഞ്ഞി, അബ്ബാസ് കൊളച്ചെപ്പ്, സമീർ അല്ലാമ എന്നിവർ പ്രസംഗിച്ചു.
എ.കെ. യൂസഫ്, ഹമീദ് മല്ലം, അബ്ദുൽ കാദർ കുന്നിൽ, ഷെഫീഖ് മൈക്കുഴി, കെ. മുഹമ്മദ് കുഞ്ഞി, പി. അബ്ദുല്ല കുഞ്ഞി ഹാജി, ബി.കെ. മുഹമ്മദ് കുഞ്ഞി, ഹമീദ് കരമൂല, എ.പി. അബ്ദുല്ല, സാദാത്ത് മുതലപ്പാറ, നിസാർ ബസ് സ്റ്റാൻ്റ്, കലാം ബാലനടുക്കം, ഹനീഫ ബോവിക്കാനം, റംഷിദ് ബാലനടുക്കം, കബീർ മുസ്ലിയാർ നഗർ, മുഹമ്മദ് പാറ, അഷ്‌റഫ് മുതലപ്പാറ, അഷ്‌റഫ് ബേഞ്ച്‌കോർട്ട്, സിദ്ദിഖ് മുസ്ലിയാർ നഗർ, മുന്നി അഷ്‌റഫ്, കാദർ നാഗൻ, അഷ്‌കർ ബാലനടുക്കം, ഉമ്മർ കൊളത്തിങ്കര, റഫീഖ് കൊളത്തിങ്കര, കാദർ മുഗു, ഉസ്മാൻ നാഗൻ, കാദർ അബ്ദുല്ല നാഗൻ, കാദർ ഇബ്രാഹിം മുഗു, അബ്ദുല്ല മുതലപ്പാറ, റിയാസ് മൈക്കുഴി, സാദിഖ് ആലൂർ, ലത്തീഫ് കൊളത്തിങ്കര, ഫഹദ് കൊളത്തിങ്കര എന്നിവർ നേതൃത്വം നൽകി.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കുകയും നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ രേഖപ്പെടുത്തുകയും ചെയ്യുക.
Article Summary: Muslim League members marched in Bavikkanam, Kasargod, demanding the relocation of an ABC centre from a residential area due to foul smells, disease threats, and dog nuisance.
Keywords: Muslim League protest news, Kasargod ABC centre news, Muliyar news, Bovikkanam protest, dog sterilization centre Kerala, residential area protest news, Kasargod District Panchayat news, Kerala news
#MuslimLeague #Protest #Kasargod #KeralaNews #ABC_Centre #Relocation
