Join Whatsapp Group. Join now!

Meeting | കേരള മുസ്ലിം ജമാഅത്ത് സാരഥി സംഗമം: മഹല്ലുകൾ സ്വയംപര്യാപ്തമാക്കാൻ സമഗ്ര കർമപദ്ധതി

വിദ്യാഭ്യാസ, ആരോഗ്യ, സാമ്പത്തിക മേഖലകളിൽ മഹല്ലുകളെ സ്വയംപര്യാപ്തമാക്കാൻ ലക്ഷ്യമിടുന്നു

● വിദ്യാഭ്യാസ, ആരോഗ്യ, സാമ്പത്തിക മേഖലകളിൽ മഹല്ലുകളെ സ്വയംപര്യാപ്തമാക്കാൻ പദ്ധതി. ● പുതിയ വഖ്ഫ് നിയമം സംബന്ധിച്ച് വിശദീകരിക്കാനായി ജില്ലാതല സംഗമം. ● മഹല്ലുകൾക്ക് സമഗ്ര പരിശീലനം നൽകാൻ ഒമ്പത് കേന്ദ്രങ്ങൾ.


ദേളി: (MyKasargodVartha) മഹല്ല് ജമാഅത്തുകളെ വിദ്യാഭ്യാസ, ആരോഗ്യ, സാമ്പത്തിക മേഖലകളിൽ സ്വയംപര്യാപ്തമാക്കാൻ കേരള മുസ്ലിം ജമാഅത്ത് സമഗ്ര കർമപദ്ധതി നടപ്പാക്കുമെന്ന് സംസ്ഥാന സെക്രട്ടറി സുലൈമാൻ സഖാഫി മാളിയേക്കൽ പറഞ്ഞു. 

പുതിയ കേന്ദ്ര വഖ്ഫ് നിയമത്തിന്റെ പശ്ചാത്തലത്തിൽ മഹല്ല് ഭരണം സംബന്ധിച്ച കാര്യങ്ങൾ വിശദീകരിക്കുന്നതിനായി ദേളി സഅദിയ്യയിൽ സംഘടിപ്പിച്ച ജില്ലാതല മഹല്ല് സാരഥി സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

Kerala Muslim Jama'ath Mahalla Sarthi Sangamam: Comprehensive Action Plan to Make Mahallas Self-Sufficient

മഹല്ലുകൾക്ക് സമഗ്ര പരിശീലനം ലക്ഷ്യമിട്ട് ജില്ലയിലെ ഒൻപത് കേന്ദ്രങ്ങളിൽ നിരന്തര പരിശീലനം സംഘടിപ്പിക്കും. ജില്ലാ വൈസ് പ്രസിഡന്റ് മൂസൽ മദനിയുടെ അധ്യക്ഷതയിൽ നടന്ന സംഗമം, സംസ്ഥാന വൈസ് പ്രസിഡന്റ് ബി.എസ്. അബ്ദുല്ല കുഞ്ഞു ഫൈസി ഉദ്ഘാടനം ചെയ്തു. സുലൈമാൻ കരിവെള്ളൂർ വിഷയാവതരണം നടത്തി. 

സയ്യിദ് ഇമ്പിച്ചി തങ്ങൾ ഖലീൽ സലാഹ്, അബൂബക്കർ ഹാജി ബേവിഞ്ചെ, കൊല്ലമ്പാടി അബ്ദുൽ ഖാദിർ സഅദി, സയ്യിദ് ജാഫർ സ്വാദിഖ് സഅദി മാണിക്കോത്ത്, സയ്യിദ് അലവി തങ്ങൾ ചെട്ടുംകുഴി, സയ്യിദ് എസ്.കെ. കുഞ്ഞിക്കോയ തങ്ങൾ, സയ്യിദ് അലവി തങ്ങൾ ചട്ടഞ്ചാൽ, വി.സി. അബ്ദുല്ല സഅദി, അബ്ദുൽ ഖാദിർ സഖാഫി മൊഗ്രാൽ, ബഷീർ പുളിക്കൂർ, മുഹമ്മദ് സഖാഫി പാത്തൂർ, ഇസ്മാഈൽ സഅദി പാറപ്പള്ളി, ബഷീർ മങ്കയം, സി.എം.എ. ചേരൂർ എന്നിവർ സംബന്ധിച്ചു. പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി സ്വാഗതവും കെ.എച്ച്. അബ്ദുല്ല മാസ്റ്റർ നന്ദിയും പറഞ്ഞു.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക. നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കാനും മറക്കരുത്.

Article Summary: Kerala Muslim Jama'ath has announced a comprehensive plan to make local 'Mahallas' self-sufficient in education, health, and finance. The announcement was made at a district-level meeting in Delhy.

Keywords: Kerala Muslim Jama'ath news, Delhy news, Mahalla Sarthi Sangamam news, Islamic news Kerala, religious organization news, social development news, Kerala religious events news, Muslim community news

#KeralaMuslimJamaath #Mahalla #Delhy #IslamicNews #CommunityDevelopment #KeralaNews




Post a Comment