● കുടുംബാംഗങ്ങൾ കാസർകോട്, കണ്ണൂർ, എറണാകുളം ജില്ലകളിൽ നിന്നുള്ളവരാണ്.
● എല്ലാ വർഷവും കുടുംബബന്ധങ്ങൾ ദൃഢമാക്കാൻ സംഗമം നടത്തുന്നു.
● 11 ഡോക്ടർമാരെയും മെഡിക്കൽ വിദ്യാർത്ഥികളെയും ആദരിച്ചു.
● എൻ.എ. നെല്ലിക്കുന്ന് എം.എൽ.എയുടെ ഛായാചിത്രം സമ്മാനിച്ചു.
മൊഗ്രാൽ: (MyKasargodVartha) പേരും പെരുമയുമുള്ള മൊഗ്രാൽ കൽഡൻ കുട്ടി കുഞ്ഞാലി തറവാട്ടിലെ മുന്നൂറോളം കുടുംബാംഗങ്ങൾ വീണ്ടും ഒത്തുചേർന്ന് ബന്ധങ്ങളുടെ ദൃഢത ഊട്ടിയുറപ്പിച്ച് ആഘോഷമാക്കി മാറ്റി. മൊഗ്രാൽ പുത്തൂരിലെ ‘ഡിപി ബില്ല’യിലായിരുന്നു ഏകദിന കുടുംബസംഗമം സംഘടിപ്പിച്ചത്.
എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്നതാണ് കൽഡൻ കുട്ടി കുഞ്ഞാലി കുടുംബാംഗങ്ങൾ. എല്ലാ വർഷവും ഇത്തരത്തിൽ പരിപാടി സംഘടിപ്പിച്ചുകൊണ്ട് കുടുംബബന്ധങ്ങൾ അരക്കെട്ടുറപ്പിക്കുകയാണ് ഈ സംഗമത്തിലൂടെ ലക്ഷ്യമിടുന്നത്.
രാവിലെ 9 മണിക്ക് ആരംഭിച്ച കുടുംബ സംഗമത്തിൽ കുടുംബാംഗം അബ്ദുല്ല ഫൈസി മൊഗ്രാൽ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മുഹമ്മദ് ശുക്രിയ അധ്യക്ഷത വഹിച്ചു. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
എ.കെ.എം. അഷ്റഫ് എം.എൽ.എ. മുഖ്യാതിഥിയായി പങ്കെടുത്തു. ടി.എം.എ. കരീം ‘കുടുംബബന്ധങ്ങളുടെ പ്രാധാന്യം’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. സംഗമത്തിൽ കുടുംബാംഗങ്ങളിൽപ്പെട്ട 11 ഡോക്ടർമാരെയും മെഡിക്കൽ വിദ്യാർത്ഥികളെയും അനുമോദിച്ചു.
ചടങ്ങിൽ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എയുടെ ഛായാചിത്രം വരച്ച എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഖദീജാ ലിസ ചിത്രം എം.എൽ.എക്ക് സമ്മാനിച്ചു. മുതിർന്ന കുടുംബാംഗങ്ങളായ മുഹമ്മദ് ശുക്രിയ, അവ്വമ്മ, ഖദീജ, ഉമ്മാലിമ്മ എന്നിവരെ ചടങ്ങിൽ ആദരിച്ചു. വി.പി. അബ്ദുൽ ഖാദർ ഹാജി സ്വാഗതം പറഞ്ഞു.
പരിപാടി അഫ കരീം നിയന്ത്രിച്ചു. ബി.എ. മുഹമ്മദ് കുഞ്ഞി, സലാം ആലുവ, ലത്തീഫ് തവക്കൽ, അഷ്റഫ് തവക്കൽ, സിദ്ദീഖ് ബി.എ., ബഷീർ ലാലിയത്ത്, ഷാജി പാലക്കുന്ന്, കാദർ പാണലം, ഹസൈനാർ പാണലം, സിദ്ദീഖ് ഒണന്ത എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ഗൾഫിൽ നിന്ന് കുടുംബാംഗങ്ങളായ റഷീദ് തവക്കൽ, നൗഷാദ്, ഷെരീഫ് ആലുവ, സൈനുൽ ആബിദീൻ, അബ്ദുസ്സലാം, അബ്ദു, റഷീദ്, കല്ലു, തച്ചി എന്നിവർ ആശംസകൾ അറിയിച്ചു.
പരിപാടിക്ക് തച്ചു-കരീം, ഹസീന, ആയിഷ, റോസാ-കരീം, റുക്കിയ അഷ്റഫ്, യാസില, നിഷാ ഷാജി, നസീറ എന്നിവർ നേതൃത്വം നൽകി. മുഹമ്മദ് ശുക്രി നന്ദി പറഞ്ഞു.
Article Summary: Kaldan Kutty Kunjali family reunion in Mogral brings together 300 members from three districts to strengthen bonds.
Keywords: Mogral family reunion news, Kaldan Kutty Kunjali family, Kerala family gathering, Kasaragod family news, Family bonds celebration, Community news Kerala, Mogral Puttur event, Family event news
#FamilyReunion #Mogral #KeralaFamily #CommunityLove #KaldanKuttyKunjali #FamilyBonds