● തൃക്കരിപ്പൂർ മസാലിഹുൽ മുസ്ലിമീൻ സംയുക്ത ജമാഅത്ത് ജനറൽ സെക്രട്ടറി ടി.സി.എ. റഹ്‌മാൻ ഉപഹാരം സമർപ്പിച്ചു.
● ചടങ്ങിൽ നിരവധി പ്രമുഖർ പങ്കെടുത്തു സംസാരിച്ചു.
● ഹാജി വിവിധ സംഘടനാ സ്ഥാനങ്ങളിലും സജീവമാണ്.
തൃക്കരിപ്പൂർ: (MyKasargodVartha) സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന വഖഫ് സെൽ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ചന്തേര മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് എ.പി.പി. കുഞ്ഞഹമ്മദ് ഹാജിക്ക്, മത-സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ വിശിഷ്ട സേവനങ്ങളെ മാനിച്ച് ചന്തേര മഹല്ലിന്റെ സ്നേഹാദരം.
ചന്തേര ജുമാ മസ്ജിദിൽ നടന്ന ചടങ്ങിൽ, തൃക്കരിപ്പൂർ മസാലിഹുൽ മുസ്ലിമീൻ സംയുക്ത ജമാഅത്ത് ജനറൽ സെക്രട്ടറി ടി.സി.എ. റഹ്‌മാൻ ഉപഹാരം സമർപ്പിച്ചു. സുന്നി മഹല്ല് ഫെഡറേഷൻ കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി, എസ്.എം.എഫ്. ആർ.പി. സ്റ്റേറ്റ് കോഡിനേറ്റർ, സമസ്ത പ്രവാസി സെൽ ജില്ലാ ജനറൽ സെക്രട്ടറി, തൃക്കരിപ്പൂർ സംയുക്ത ജമാഅത്ത് ജോയിന്റ് സെക്രട്ടറി, കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ട്രെയിനർ, ചന്തേര മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട്, ചന്തേര ഇസ്സത്തുൽ ഇസ്ലാം എ.എൽ.പി. സ്കൂൾ മാനേജർ, 'ഫെയ്സ്' ചന്തേരയുടെ ചെയർമാൻ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചുവരികയാണ്.
ജമാഅത്ത് ജനറൽ സെക്രട്ടറി എം.കെ. ജംഷീർ ആമുഖഭാഷണം നടത്തിയ ചടങ്ങിൽ, ജമാഅത്ത് വൈസ് പ്രസിഡണ്ട് എം.ടി.പി. സുലൈമാൻ ഹാജി അധ്യക്ഷത വഹിച്ചു. ഖത്തീബ് സയ്യിദ് മുഹമ്മദ് ഷഫീഖ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു.
എ.ജി. മുഹമ്മദ് കുഞ്ഞി ഹാജി, ഒ.ടി. അബ്ദുൽറൗഫ് മൗലവി, ടി.കെ. സത്താർ ഹാജി, എം.ടി.പി. യൂസുഫ് ഹാജി, ടി. അൻസാർ, എം.കെ. മുഹമ്മദ് കുഞ്ഞി, ടി.വി. സുഫൈദ്, വി.കെ. അബ്ദുൽറസാഖ്, എം.ടി.പി. അൻസാർ, ടി. ഷൗക്കത്തലി, സി.എം. അൻസാർ, കാരയിൽ ഇബ്രാഹിം, അസ്ഹറുദ്ധീൻ, എം.സി. ഖമറുദ്ധീൻ, പി. അബ്ദുൽറസാഖ് മാണിയാട്ട് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
Article Summary: Chanthèra Mahall honored APP Kunjahammed Haji for his appointment as Sunni Mahall Federation's Waqf Cell Chairman, recognizing his significant services in religious, social, and cultural fields.
Keywords: Kerala News, Kasaragod News, Thrikkaripur News, Chanthèra News, Waqf News, Muslim Community News, Religious News, Philanthropy News
#APPKunjahammedHaji #WaqfCellChairman #ChanthèraMahall #SunniMahallFederation #KeralaNews
