Join Whatsapp Group. Join now!

സുഗന്ധം പുരട്ടി ലഹരിക്കെതിരെ ഒരു യാത്ര; പി.ഡി.പി പ്രചാരണ ജാഥ ശ്രദ്ധേയമായി

ലഹരിക്കെതിരെ പി.ഡി.പി കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സുഗന്ധം പുരട്ടിയുള്ള പ്രചാരണ ജാഥ ശ്രദ്ധേയമായി.

● പി.ഡി.പി കാസർകോട് ജില്ലാ കമ്മിറ്റിയുടെ ലഹരി വിരുദ്ധ പ്രചാരണം.

● തൃക്കരിപ്പൂരിൽ നിന്ന് വാഹന ജാഥ ആരംഭിച്ചു.

● ബേക്കലിൽ സുഗന്ധം പുരട്ടി യാത്ര തുടർന്നു.

● ഐ.എസ്.എഫ് വിദ്യാർത്ഥി സംഘടനയും പങ്കെടുത്തു.

● ജാഥ മഞ്ചേശ്വരത്ത് സമാപിക്കും.

ബേക്കൽ: (MyKasargodVartha) ലഹരിക്കെതിരെ പി.ഡി.പി കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന കാമ്പയിനിന്റെ പ്രചാരണാർത്ഥം തൃക്കരിപ്പൂരിൽ നിന്നും വാഹന പ്രചാരണ ജാഥ ആരംഭിച്ചു. 

പടന്ന, നീലേശ്വരം, കാഞ്ഞങ്ങാട് എന്നീ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് പൂച്ചക്കാട് സമാപിച്ചു. തുടർന്ന് ബേക്കൽ ജംഗ്ഷനിൽ നിന്നും ലഹരിക്കെതിരെ സുഗന്ധം പുരട്ടി യാത്ര ആരംഭിച്ചു. ബേക്കലിൽ നടന്ന പരിപാടി സംസ്ഥാന കൗൺസിൽ അംഗം എസ്.എം. ബഷീർ അഹമദ് റസ്വി ഉദ്ഘാടനം ചെയ്തു.

A Journey Against Drugs with Fragrance; PDP Propaganda Rally Gains Attention

ജില്ലാ വൈസ് പ്രസിഡൻറ് ഷാഫി ഹാജി അഡൂരിൽ നിന്നും ജില്ലാ കമ്മിറ്റി അംഗം ഹനീഫ് പൊസോട്ട് സുഗന്ധം സ്വീകരിച്ചു. ജില്ലാ പ്രസിഡൻറ് യൂനുസ് തളങ്കര അധ്യക്ഷത വഹിച്ചു. ഷാഫി കളനാട് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 

അബ്ദുല്ല ബദിയടുക്ക, മുനീർ പള്ളപ്പാടി, ബഷീർ ചെറൂണി, പി.യു. അബ്ദുറഹ്‌മാൻ തളങ്കര, ഇബ്രാഹിം ഉദ്യാവാർ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥി സംഘടനയായ ഐ.എസ്.എഫിൻ്റെ നേതൃത്വത്തിൽ സുഗന്ധം പുരട്ടി പര്യടനം നടത്തി. അഷ്റഫ് ബോവിക്കാനം സ്വാഗതവും റഫീഖ് തളങ്കര നന്ദിയും പറഞ്ഞു. ജാഥ 22ന് വൈകുന്നേരം മഞ്ചേശ്വരത്ത് സമാപിക്കും.

Summary: PDP Kasaragod District Committee launched a unique anti-drug campaign, a vehicle rally starting from Trikaripur, featuring a symbolic "fragrance journey" against drugs, concluding in Manjeshwar.

Keywords: PDP anti-drug campaign, Kasaragod drug awareness, Kerala anti-narcotics drive, Trikaripur rally news, Bekal anti-drug event, ISF student participation, Manjeshwar campaign conclusion, Kerala social activism news.

Post a Comment